Friday, August 14, 2009

ബ്രഡ് ഉപ്പുമാവ്‌


ചേരുവകള്‍ : -

ബ്രഡ് - 6 കഷ്ണം

സവാള - 1 എണ്ണം

കാരറ്റ് - 1 എണ്ണം

പച്ചമുളക് - 4 എണ്ണം

ഇഞ്ചി - 1 ചെറിയ കഷ്ണം

കറിവേപ്പില - 1 കതിര്‍

കടുക് - അര ടീസ്പൂണ്‍

ഉഴുന്ന് - 1 സ്പൂണ്‍

കശുവണ്ടി - 10 എണ്ണം

ഉണക്കമുന്തിരി - കുറച്ചു

നെയ്യ് - 2 സ്പൂണ്‍

ഉപ്പു - ആവശ്യത്തിനു

തയ്യാര്കേണ്ട വിധം :-

ബ്രഡ് മിക്സിയില്‍ പൊടിച്ചു എടുക്കുക . ചൂടായ നെയ്യില്‍ കടുക്ക് ഇട്ടു പൊട്ടിച്ചു, ഉഴുന്ന് ,കശുവണ്ടി ,മുന്തിരി എന്നിവ മൂപിച്ചു എടുക്കുക .സവാള നീളത്തില്‍ അരിഞ്ഞതും ,കാരറ്റ് ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, എന്നിവ പൊടി ആയി അരിഞ്ഞതും , ചേര്‍ത്ത് വഴറ്റുക . അതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന ബ്രഡ് ,ഉപ്പു ചേര്‍ത്ത്, ഇളക്കുക . കുറച്ചു വെള്ളം തളിച്ച് കൊടുത്തു ഇളക്കികൊണ്ടിരിക്കുക ,(3 മിനുടു ) . നല്ല ഒരു ചായേം ഉണ്ടാക്കി ചൂടോടെ കഴിക്കാം .

Tuesday, March 31, 2009

സ്പെഷ്യല്‍ മാങ്ങാ അച്ചാര്‍


ചേരുവകള്‍ :-

നടക്കാനുള്ള കാലു / ഏതെന്കിലും വണ്ടി

കുറച്ചു പൈസ (അത് ഓരോ നാടിനു അനുസരിച്ച് വ്യത്യാസപെട്ടു ഇരിക്കും )

ഷോപ്പില്‍ പോകാനുള്ള മനസ് (അവശ്യം )

ഇനീം എന്തൂട്ടു നോകി ഇരികാണ്‌, വേഗം വിട്ടോ ആരും അറിയണ്ട ഇന്നേ തന്റെ ദിവസമാണെന്ന്


ഏപ്രില്‍ ഫൂള്‍

Saturday, March 28, 2009

ചെമ്മീന്‍ ചമ്മന്തി


ചേരുവകള്‍ :-

ഉണക്കചെമ്മീന്‍ - 200 ഗ്രാം
തേങ്ങ ചിരകിയത് - 1 കപ്പ്‌
ചെറിയ ഉള്ളി ചതച്ചത് - 6 എണ്ണം
കറിവേപ്പില - 2 കതിര്‍
മുളകുപൊടി - 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
എണ്ണ - 2 സ്പൂണ്‍
പുളി - ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍
ഉപ്പു - ആവശ്യത്തിനു

ചെമ്മീന്‍ നല്ലതുപോലെ ചൂടാക്കി എടുക്കുക (4-5 മിനുട്ട് ) . ചൂടാറി കഴിഞ്ഞു ചെമ്മീന്റെ തല കളയണം . ബാക്കി നല്ലതുപോലെ പോലെ പൊടിച്ചു എടുക്കുക .

എണ്ണ ചൂടാക്കി ഉള്ളി ചതച്ചതും, കറിവേപ്പിലയും മൂപിച്ചു എടുക്കുക . അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവയും മൂപിച്ചു എടുക്കണം . തേങ്ങ ചിരകിയത് ചേര്ത്തു ഇളക്കുക. 3 -4 മിനുടു കഴിഞ്ഞു വാങ്ങി വക്കാം .അതിലേക്ക് ഉപ്പ്, ചെമ്മീന്പൊടി ,പുളി (ചെറുതായി നുള്ളി ഇടുക ) ,എന്നിവ ചേര്ത്തു ഇളകി ,മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ പൊടിച്ചു എടുക്കുക . കാറ്റു കടക്കാത്ത ഒരു ടിന്നില്‍ അടച്ചു സൂഷിക്കാം .

Friday, March 27, 2009

സ്റ്റഫ്‌ഡ് പാവയ്ക്ക


സ്റ്റഫ്‌ഡ് പാവയ്ക്ക
വേണ്ട സാധനങ്ങള്‍
1.പാവയ്ക്ക് 3
ഓരോന്നും വട്ടത്തില്‍ ഒരിഞ്ചില്‍ താഴെ നീളത്തിലാ‍യി മുറിക്കുക,ഉള്ളിലെ കുരു മാറ്റുക അപ്പോള്‍ പാവയ്ക്ക ചുറ്റ് കിട്ടി അത് ഉപ്പ്നീരില്‍‍ മുക്കി പകുതി വേവിച്ചെടുക്കുക [12ചുറ്റ് എങ്കിലും കിട്ടും]

സ്റ്റഫിങ്ങ്

2. മിന്‍സ് ചെയ്ത ഇറച്ചി 100 ഗ്രാം
3. ഇഞ്ചി പൊടിയായ് അരിഞ്ഞത് ഒരുചെറിയ സ്പൂണ്‍
4. വെളുത്തുള്ളി 2 അല്ലി പൊടിയായി അരിഞ്ഞത്
5. സവോള 1 എണ്ണം പൊടിയായ് അരിഞ്ഞത്
6. പച്ചമുളക് 2 അതും കൊത്തിയരിയുക.

രണ്ട് മുതല്‍ ആറുവരെയുള്ളത് ഉപ്പും ഇറച്ചി കൂട്ടും ചേര്‍ത്ത് ഒന്നിച്ച് നന്നായി ഇളക്കുക.

ഒരു പരന്ന പാന്‍ അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ ഒരു ചെറിയ സ്പൂണ്‍ എണ്ണയൊഴിച്ച് ഈ മിശ്രിതം ഇളക്കി വെള്ളം തോര്‍ത്തിയെടുക്കുക.
[കൈകൊണ്ടു തൊടാവുന്ന ചൂട് ആവുമ്പോള്‍ അതില്‍ ‍ഒരു മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് നന്നായി കുഴച്ച്
12 ഉരുളകള്‍ ഉണ്ടാക്കുക.]

പകുതി വേവിച്ച പാവയ്ക്ക ഉപ്പ് നിരില്‍ നിന്ന് എടുത്ത് നനവ് തുടച്ച് വയ്ക്കുക.ഈ പാവയ്ക്ക ചുറ്റിനുള്ളില്‍ തയാറാക്കിയ ഇറച്ചി മിശ്രിതം അതിനുള്ളില്‍ തന്നെ ഇരിക്കത്തപോലെ അമര്‍ത്തി വയ്ക്കുക

മൈദയും മുട്ടയുടെ വെള്ളയും അല്പം വെള്ളവും ചേര്‍‌ത്ത് കട്ടിയില്‍ കലക്കിയ മാവില്‍ മുക്കി വറുത്തെടുക്കുക.

************************************************

ഇനി പാവയ്ക്ക കിട്ടിയില്ലങ്കില്‍ അല്ലങ്കില്‍ പാവയ്ക്കയോട് ശത്രുതയുള്ളവര്‍ക്ക് ഇത് ക്യാപ്സിക്കം കൊണ്ട് ചെയ്യാം.
ക്യാപ്സിക്കം 2 ആയി മുറിച്ച് ഈ മിശ്രിതം വച്ച് പച്ചക്ക് കഴിക്കാം മുട്ട ചേര്‍ക്കണ്ടാ. അല്ലങ്കില്‍ ബേയ്ക്ക് ചെയ്യാം

Sunday, March 22, 2009

കയ്പക്ക (പാവക്ക)മീന്‍കറി


ചേരുവകള്‍ :-
1) പാവക്ക - 1 ചെറുത്‌
2) പച്ചമുളക് നെടുകെ അരിഞ്ഞത് - 3 എണ്ണം
ഇഞ്ചി അരിഞ്ഞത്‌ - ചെറിയ ഒരു കഷ്ണം
വെളുത്തുള്ളി അരിഞ്ഞത് - 1 എണ്ണം
കറിവേപ്പില - 1 കതിര്‍
തക്കാളി - 1/2 ചെറുത്‌
ചെറിയ ഉള്ളി ചതച്ചത് - 5 എണ്ണം
കുടപുളി അരച്ചത് - ഒരു കഷ്ണം,
മഞ്ഞള്‍പൊടി - 1/2 സ്പൂണ്‍
3) മുളകുപൊടി - 1 സ്പൂണ്‍
മല്ലിപൊടി - 1 സ്പൂണ്‍

4) തേങ്ങാപാല്‍ (രണ്ടാം പാല്‍ )- 1 കപ്പ്‌
തേങ്ങാപാല്‍ (ഒന്നാം പാല്‍ , കട്ടിയില്‍ ) - 1/2 കപ്പ്‌
ഉപ്പു - ആവശ്യത്തിനു
എണ്ണ - 2 ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - 5 എണ്ണം

തയ്യാറാക്കേണ്ട വിധം :-

പാവക്ക ചെറുതായി അറിഞ്ഞു കുറച്ചു വെള്ളത്തില്‍ ഉപ്പും ഒരു നുള്ള് മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ച് എടുക്കുക . വെള്ളം പാവക്കക്ക് മുകളില്‍ വരുന്ന പോലെ എടുതോളു ,പാവക്കയുടെ കയ്പ് മാറുന്നതിനാണ് ,പാവക്ക വെന്തു കഴിഞ്ഞു ആ വെള്ളം ഊറ്റി കളയണം . മൂന്നാമത്തെ ചേരുവകള്‍ ഒന്ന് ചൂടാക്കി അരച്ച് എടുക്കുക . രണ്ടാമത്തെ ചേരുവകളും , വേവിച്ച് വച്ചിരിക്കുന്ന പാവക്കയും, അരപ്പും,ഉപ്പും , രണ്ടാം തേങ്ങാപാലില്‍ വേവിച്ച് എടുക്കുക . ചാറ്‌ കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളപിക്കുക (അധികം തിളപ്പിക്കരുത് ,തിള വരുമ്പോഴേ തീ കെടുതിക്കോളു ) . എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞത് മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക .

Tuesday, March 17, 2009

മസാല ദോശ & തക്കാളി ചമ്മന്തി



ദോശ ഉണ്ടാക്കാന്‍ എല്ലാവര്ക്കും അറിയാമല്ലോ . അതിന്റെ കൂടെ ഒരു മസാല കറിയും ,ഒരു തക്കാളി ചമ്മന്തിയും ഉണ്ടാക്കിയാല്‍ ,ഇടയ്ക്ക് കുട്ടികള്‍ക് ഒരു ചേഞ്ച്‌ ആവും .
ദോശ ഉണ്ടാക്കുമ്പോള്‍ വളരെ കനം കുറച്ചു ,പരമാവധി വട്ടത്തില്‍ ഉണ്ടാക്കണം. ദാ ആ കാണുന്ന പടത്തിലെ പോലെ കുറച്ചു മൊരിഞ്ഞും ഇരികണം .
ഇനി മസാല ഉണ്ടാക്കാം. അതിന് വേണ്ട ചേരുവകള്‍ :-
1) ഉരുളകിഴങ്ങ് - 2 വലുത്
2) സവാള ചെറുതായി അരിഞ്ഞത് - 3 എണ്ണം
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - 5 എണ്ണം
ഇഞ്ചി കൊത്തി അരിഞ്ഞത് - 1 ഇന്ജ് നീളത്തില്‍
വെളുള്ളി - 3 എണ്ണം
കറിവേപ്പില - 1 കതിര്‍
3) കാരറ്റ് - 1 എണ്ണം
ഗ്രീന്‍ പീസ് (ഉണങ്ങിയത്‌ അല്ല ) - 1/2 കപ്പ്‌
(നിര്‍ബന്ധം ഇല്ല ,ചേര്‍ത്താല്‍ രുചി കൂടും, ഗല്‍ഫുക്കാര്‍ക്ക് ലുലുവില്‍ കിട്ടും പച്ച ഗ്രീന്‍ പീസ് )
എണ്ണ - 3ടേബിള്‍സ്പൂണ്‍
ഉപ്പു, - ആവശ്യത്തിനു
മഞ്ഞള്‍ പോടീ - 1/2 സ്പൂണ്‍
തയ്യറാക്കേണ്ട വിധം :-
ഉരുളകിഴങ്ങ് കുക്കറില്‍ വേവിച്ച് മാറ്റി വക്കുക ( കിഴങ്ങ് രണ്ടോ മൂനോ കഷ്ണങ്ങള്‍ ആകി ഒരു 5 മിനുടോളം കുക്കറില്‍ വേവിച്ചാല്‍ മതിയാകും ) ,കാരറ്റ്, ഗ്രീന്‍ പീസ് എന്നിവയും വേവിച്ച് മാറ്റി വക്കുക . എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ വഴറ്റുക , അധികം സമയം വഴറ്റ്ണ്ട ആവശ്യം ഇല്ല. സവാള നല്ലപോലെ തളര്‍ന്ന പരുവത്തില്‍ ആകുമ്പോള്‍, മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കുക. ഒരു മിനുടു വഴറ്റിയതിനു ശേഷം, വേവിച്ച് വച്ചിരിക്കുന്ന, ഉരുളകിഴങ്ങ് ഉടച്ചതും , കാരറ്റ്, ഗ്രീന്‍ പീസ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക . ഇഷ്ടമുല്ലവര്ക് കുറച്ചു മല്ലി ഇല കൂടി അരിഞ്ഞു ചേര്‍ക്കാം .
തക്കാളി ചമ്മന്തി ഉണ്ടാക്കാം :-

അരിഞ്ഞത് ( ചെറിയ ഉള്ളി ആണെങ്കില്‍ നല്ലത് ) - 1 എണ്ണം
തക്കാളി - 1 എണ്ണം
ഇഞ്ചി - 1 ഇന്ജ് നീളത്തില്‍
വെള്ളുള്ളി - 3 എണ്ണം
വറ്റല്‍മുളക് - 4 എണ്ണം
എണ്ണ - 1 സ്പൂണ്‍
മഞ്ഞള്‍പൊടി - രണ്ടുമൂന്നു നുള്ള്
ഉപ്പു - ആവശ്യത്തിനു
തയ്യറാക്കേണ്ട വിധം :- എണ്ണയില്‍ സവാള വറ്റല്‍മുളക്, വെളുള്ളി, ഇഞ്ചി എന്നിവ വഴറ്റുക (3 മിനുട്ട് ) ,മഞ്ഞള്‍പൊടിയും, തക്കാളിയും ,ഉപ്പും ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി എടുത്തു , മിക്സിയില്‍ നല്ലതുപോലെ അരച്ച് എടുക്കുക, പുളി വേണം എന്ന് തോന്നിയാല്‍്, കുറച്ചു പിഴിഞ്ഞ് ചേര്കാം (പുളി , വലിയ ഒരു കടലയുടെ വലപ്പത്തില്‍് മതി )















Tuesday, March 10, 2009

നൂലപ്പം & മുട്ടകറി




ഒരു വിധം എല്ലാവര്ക്കും അറിയാവുന്നതാണ് നൂലപ്പം / ഇടിയപ്പം (ചാലക്കുടിക്ക് തെക്ക് ഇടിയപ്പം) .അത് ഉണ്ടാകാനുള്ള ഒരു എളുപ്പ വഴി മാത്രം ആണ് ഞാന്‍ പറയുന്നതു . ഇത് ബാചികള്കു അല്ലാട്ടാ, വീട്ടമ്മമാര്ക്കു ഉള്ളതാ . സാധാരണ എല്ലാവരും ഇഡലി തട്ടില്‍ ആണല്ലോ ഉണ്ടാക്കാറ്. അത് പിന്നെ കുറെ പാത്രം കഴുകാനും, ചിലപോ എല്ലായിടത്തും വേവും ശരിയാവില്ല. നമ്മുടെ വീടുകളില്‍, പഴയ ആള്‍കാര്‍ ഇങ്ങനെ ഉണ്ടാക്കാരുണ്ടായിരുന്നു. ദാ മുകളില്‍ കാണുന്ന പോലെ ഒരു ചെറിയ പാത്രം എടുത്തു, ഒരു നല്ല വൃത്തിയുള്ള കോട്ടന്‍ തുണി കൊണ്ട് കെട്ടുക. (ഭര്‍ത്താവിന്റെ പഴയ ബനിയനോ മറ്റോ ഉണ്ടെങ്കില്‍ അടിച്ചു മാറ്റികോളു .) അതില്‍ ദാ ഈ കാണുന്നപോലെ നൂലപ്പം ചുറ്റി മൂടി വച്ചു വേവിച്ച് എടുത്താല്‍ പെട്ടെന് തയ്യാറാവുകയും ചെയ്യു, (3 മിനിറ്റ്) , നല്ല സോഫ്റ്റ് ഉം ആണ്.
നൂലപ്പത്തിന്റെ മാവ് ഉണ്ടാക്കുന്ന വിധം അറിയാമല്ലോ അല്ലെ.( ഇടിയപ്പത്തിന്റെ പൊടി വാങ്ങി തിളപിച്ച വെള്ളത്തില്‍ സോഫ്റ്റ് ആയി കുഴച്ചു എടുക്കുക. )നല്ല ഒരു മുട്ടകറി കൂടെ ആയാല്‍ കുശാലായി.


മുട്ടകറിക്കു വേണ്ട ചേരുവകള്‍ :-
മുട്ട - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
1) സവാള കൊത്തി അരിഞ്ഞത് - 2 എണ്ണം

പച്ചമുളക്- 4 എണ്ണം

ഇഞ്ചി - ഒരു ഇന്ജ നീളത്തില്‍

കറിവേപ്പില - 1 കതിര്‍
വെളുത്തുള്ളി - 1 എണ്ണം
2) മുളകുപൊടി - 1/2 സ്പൂണ്‍
മല്ലിപൊടി - 1/2 spoon

മഞ്ഞള്‍പൊടി - 1/4 സ്പൂണ്‍

ഗരം മസാല - 2 നുള്ള്

3) തക്കാളി - 1 എണ്ണം
തേങ്ങാപാല്‍ - 1/2 കപ്പ്‌
മുട്ട കുക്കര്‍ ഇട്ടു വേവിച്ച് എടുക്കുക, ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് , ഒന്നാമത്തെ ചേരുവകള്‍ വഴറ്റി എടുക്കുക , അതിലേക്കു രണ്ടാമത്തെ ചേരുവകള്‍ ഇട്ടു മൂപ്പിക്കുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് ,നല്ലതുപോലെ വഴറ്റി എടുക്കുക . കട്ടിയുള്ള തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക.

ദാ കൈ കഴുകി വന്നോളു ചൂടോടെ കഴിക്കാം