Tuesday, October 7, 2008

പുതിയ കുക്കിംഗ് ബ്ലോഗ്

ബൂലോഗവാസികളെ ഒരു പുതിയ സംരഭം ആരംഭിക്കുകയാണ് .വളരെയേറെ കുക്കിംഗ്‌ ബ്ലോഗുകള്‍ മലയാളത്തില്‍ ഉണ്ട്.അപ്പോള്‍ പിന്നെ ഇതിനെന്ത് പുതുമ എന്നാവും നിങ്ങളുടെ മനസ്സില്‍.

1)പ്രധാനമായും കേരളത്തിന്‍റെ ഓരോ ഭാഗങ്ങളില്‍ ഉള്ള തനത്‌ രുചികളെ പരിചയപ്പെടുത്തുക.

2)അതേപോലെ ലളിതമായതും എളുപ്പത്തില്‍ പരീക്ഷിച്ചു നോക്കാവുന്നതുമായ വിഭവങ്ങള്‍ പരിചയപ്പെടുത്തുക.

3)ചെലവ് കുറഞ്ഞ പാചക വിധികള്‍ പരിചയപ്പെടുത്തുക.

തുടങ്ങി ആര്‍ക്കും ഉപയോഗപ്രദമായ ഇവ പ്രധാനമായും ഉദ്യോഗസ്ഥരായ വീട്ടമ്മമാരെയും,ബാച്ചിലര്‍ ജീവിതത്തില്‍ പാചകം പരീക്ഷിക്കുന്നവര്‍ക്കും ഗുണകരമാവും എന്ന് കരുതുന്നു.എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഈ സരംഭം ഇവിടെ തുടങ്ങുന്നു.നിങ്ങളുടെ വിമര്‍ശനങ്ങള്‍,മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നും ഞങ്ങളുടെ വഴികാട്ടിയാവും എന്ന പ്രതീക്ഷയോടെ നാടന്‍ ഫുഡ് ഇവിടെ ശുഭാരംഭം കുറിയ്ക്കട്ടെ.