Friday, August 14, 2009

ബ്രഡ് ഉപ്പുമാവ്‌


ചേരുവകള്‍ : -

ബ്രഡ് - 6 കഷ്ണം

സവാള - 1 എണ്ണം

കാരറ്റ് - 1 എണ്ണം

പച്ചമുളക് - 4 എണ്ണം

ഇഞ്ചി - 1 ചെറിയ കഷ്ണം

കറിവേപ്പില - 1 കതിര്‍

കടുക് - അര ടീസ്പൂണ്‍

ഉഴുന്ന് - 1 സ്പൂണ്‍

കശുവണ്ടി - 10 എണ്ണം

ഉണക്കമുന്തിരി - കുറച്ചു

നെയ്യ് - 2 സ്പൂണ്‍

ഉപ്പു - ആവശ്യത്തിനു

തയ്യാര്കേണ്ട വിധം :-

ബ്രഡ് മിക്സിയില്‍ പൊടിച്ചു എടുക്കുക . ചൂടായ നെയ്യില്‍ കടുക്ക് ഇട്ടു പൊട്ടിച്ചു, ഉഴുന്ന് ,കശുവണ്ടി ,മുന്തിരി എന്നിവ മൂപിച്ചു എടുക്കുക .സവാള നീളത്തില്‍ അരിഞ്ഞതും ,കാരറ്റ് ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, എന്നിവ പൊടി ആയി അരിഞ്ഞതും , ചേര്‍ത്ത് വഴറ്റുക . അതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന ബ്രഡ് ,ഉപ്പു ചേര്‍ത്ത്, ഇളക്കുക . കുറച്ചു വെള്ളം തളിച്ച് കൊടുത്തു ഇളക്കികൊണ്ടിരിക്കുക ,(3 മിനുടു ) . നല്ല ഒരു ചായേം ഉണ്ടാക്കി ചൂടോടെ കഴിക്കാം .

Tuesday, March 31, 2009

സ്പെഷ്യല്‍ മാങ്ങാ അച്ചാര്‍


ചേരുവകള്‍ :-

നടക്കാനുള്ള കാലു / ഏതെന്കിലും വണ്ടി

കുറച്ചു പൈസ (അത് ഓരോ നാടിനു അനുസരിച്ച് വ്യത്യാസപെട്ടു ഇരിക്കും )

ഷോപ്പില്‍ പോകാനുള്ള മനസ് (അവശ്യം )

ഇനീം എന്തൂട്ടു നോകി ഇരികാണ്‌, വേഗം വിട്ടോ ആരും അറിയണ്ട ഇന്നേ തന്റെ ദിവസമാണെന്ന്


ഏപ്രില്‍ ഫൂള്‍

Saturday, March 28, 2009

ചെമ്മീന്‍ ചമ്മന്തി


ചേരുവകള്‍ :-

ഉണക്കചെമ്മീന്‍ - 200 ഗ്രാം
തേങ്ങ ചിരകിയത് - 1 കപ്പ്‌
ചെറിയ ഉള്ളി ചതച്ചത് - 6 എണ്ണം
കറിവേപ്പില - 2 കതിര്‍
മുളകുപൊടി - 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
എണ്ണ - 2 സ്പൂണ്‍
പുളി - ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍
ഉപ്പു - ആവശ്യത്തിനു

ചെമ്മീന്‍ നല്ലതുപോലെ ചൂടാക്കി എടുക്കുക (4-5 മിനുട്ട് ) . ചൂടാറി കഴിഞ്ഞു ചെമ്മീന്റെ തല കളയണം . ബാക്കി നല്ലതുപോലെ പോലെ പൊടിച്ചു എടുക്കുക .

എണ്ണ ചൂടാക്കി ഉള്ളി ചതച്ചതും, കറിവേപ്പിലയും മൂപിച്ചു എടുക്കുക . അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവയും മൂപിച്ചു എടുക്കണം . തേങ്ങ ചിരകിയത് ചേര്ത്തു ഇളക്കുക. 3 -4 മിനുടു കഴിഞ്ഞു വാങ്ങി വക്കാം .അതിലേക്ക് ഉപ്പ്, ചെമ്മീന്പൊടി ,പുളി (ചെറുതായി നുള്ളി ഇടുക ) ,എന്നിവ ചേര്ത്തു ഇളകി ,മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ പൊടിച്ചു എടുക്കുക . കാറ്റു കടക്കാത്ത ഒരു ടിന്നില്‍ അടച്ചു സൂഷിക്കാം .

Friday, March 27, 2009

സ്റ്റഫ്‌ഡ് പാവയ്ക്ക


സ്റ്റഫ്‌ഡ് പാവയ്ക്ക
വേണ്ട സാധനങ്ങള്‍
1.പാവയ്ക്ക് 3
ഓരോന്നും വട്ടത്തില്‍ ഒരിഞ്ചില്‍ താഴെ നീളത്തിലാ‍യി മുറിക്കുക,ഉള്ളിലെ കുരു മാറ്റുക അപ്പോള്‍ പാവയ്ക്ക ചുറ്റ് കിട്ടി അത് ഉപ്പ്നീരില്‍‍ മുക്കി പകുതി വേവിച്ചെടുക്കുക [12ചുറ്റ് എങ്കിലും കിട്ടും]

സ്റ്റഫിങ്ങ്

2. മിന്‍സ് ചെയ്ത ഇറച്ചി 100 ഗ്രാം
3. ഇഞ്ചി പൊടിയായ് അരിഞ്ഞത് ഒരുചെറിയ സ്പൂണ്‍
4. വെളുത്തുള്ളി 2 അല്ലി പൊടിയായി അരിഞ്ഞത്
5. സവോള 1 എണ്ണം പൊടിയായ് അരിഞ്ഞത്
6. പച്ചമുളക് 2 അതും കൊത്തിയരിയുക.

രണ്ട് മുതല്‍ ആറുവരെയുള്ളത് ഉപ്പും ഇറച്ചി കൂട്ടും ചേര്‍ത്ത് ഒന്നിച്ച് നന്നായി ഇളക്കുക.

ഒരു പരന്ന പാന്‍ അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ ഒരു ചെറിയ സ്പൂണ്‍ എണ്ണയൊഴിച്ച് ഈ മിശ്രിതം ഇളക്കി വെള്ളം തോര്‍ത്തിയെടുക്കുക.
[കൈകൊണ്ടു തൊടാവുന്ന ചൂട് ആവുമ്പോള്‍ അതില്‍ ‍ഒരു മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് നന്നായി കുഴച്ച്
12 ഉരുളകള്‍ ഉണ്ടാക്കുക.]

പകുതി വേവിച്ച പാവയ്ക്ക ഉപ്പ് നിരില്‍ നിന്ന് എടുത്ത് നനവ് തുടച്ച് വയ്ക്കുക.ഈ പാവയ്ക്ക ചുറ്റിനുള്ളില്‍ തയാറാക്കിയ ഇറച്ചി മിശ്രിതം അതിനുള്ളില്‍ തന്നെ ഇരിക്കത്തപോലെ അമര്‍ത്തി വയ്ക്കുക

മൈദയും മുട്ടയുടെ വെള്ളയും അല്പം വെള്ളവും ചേര്‍‌ത്ത് കട്ടിയില്‍ കലക്കിയ മാവില്‍ മുക്കി വറുത്തെടുക്കുക.

************************************************

ഇനി പാവയ്ക്ക കിട്ടിയില്ലങ്കില്‍ അല്ലങ്കില്‍ പാവയ്ക്കയോട് ശത്രുതയുള്ളവര്‍ക്ക് ഇത് ക്യാപ്സിക്കം കൊണ്ട് ചെയ്യാം.
ക്യാപ്സിക്കം 2 ആയി മുറിച്ച് ഈ മിശ്രിതം വച്ച് പച്ചക്ക് കഴിക്കാം മുട്ട ചേര്‍ക്കണ്ടാ. അല്ലങ്കില്‍ ബേയ്ക്ക് ചെയ്യാം

Sunday, March 22, 2009

കയ്പക്ക (പാവക്ക)മീന്‍കറി


ചേരുവകള്‍ :-
1) പാവക്ക - 1 ചെറുത്‌
2) പച്ചമുളക് നെടുകെ അരിഞ്ഞത് - 3 എണ്ണം
ഇഞ്ചി അരിഞ്ഞത്‌ - ചെറിയ ഒരു കഷ്ണം
വെളുത്തുള്ളി അരിഞ്ഞത് - 1 എണ്ണം
കറിവേപ്പില - 1 കതിര്‍
തക്കാളി - 1/2 ചെറുത്‌
ചെറിയ ഉള്ളി ചതച്ചത് - 5 എണ്ണം
കുടപുളി അരച്ചത് - ഒരു കഷ്ണം,
മഞ്ഞള്‍പൊടി - 1/2 സ്പൂണ്‍
3) മുളകുപൊടി - 1 സ്പൂണ്‍
മല്ലിപൊടി - 1 സ്പൂണ്‍

4) തേങ്ങാപാല്‍ (രണ്ടാം പാല്‍ )- 1 കപ്പ്‌
തേങ്ങാപാല്‍ (ഒന്നാം പാല്‍ , കട്ടിയില്‍ ) - 1/2 കപ്പ്‌
ഉപ്പു - ആവശ്യത്തിനു
എണ്ണ - 2 ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - 5 എണ്ണം

തയ്യാറാക്കേണ്ട വിധം :-

പാവക്ക ചെറുതായി അറിഞ്ഞു കുറച്ചു വെള്ളത്തില്‍ ഉപ്പും ഒരു നുള്ള് മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ച് എടുക്കുക . വെള്ളം പാവക്കക്ക് മുകളില്‍ വരുന്ന പോലെ എടുതോളു ,പാവക്കയുടെ കയ്പ് മാറുന്നതിനാണ് ,പാവക്ക വെന്തു കഴിഞ്ഞു ആ വെള്ളം ഊറ്റി കളയണം . മൂന്നാമത്തെ ചേരുവകള്‍ ഒന്ന് ചൂടാക്കി അരച്ച് എടുക്കുക . രണ്ടാമത്തെ ചേരുവകളും , വേവിച്ച് വച്ചിരിക്കുന്ന പാവക്കയും, അരപ്പും,ഉപ്പും , രണ്ടാം തേങ്ങാപാലില്‍ വേവിച്ച് എടുക്കുക . ചാറ്‌ കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളപിക്കുക (അധികം തിളപ്പിക്കരുത് ,തിള വരുമ്പോഴേ തീ കെടുതിക്കോളു ) . എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞത് മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക .

Tuesday, March 17, 2009

മസാല ദോശ & തക്കാളി ചമ്മന്തി



ദോശ ഉണ്ടാക്കാന്‍ എല്ലാവര്ക്കും അറിയാമല്ലോ . അതിന്റെ കൂടെ ഒരു മസാല കറിയും ,ഒരു തക്കാളി ചമ്മന്തിയും ഉണ്ടാക്കിയാല്‍ ,ഇടയ്ക്ക് കുട്ടികള്‍ക് ഒരു ചേഞ്ച്‌ ആവും .
ദോശ ഉണ്ടാക്കുമ്പോള്‍ വളരെ കനം കുറച്ചു ,പരമാവധി വട്ടത്തില്‍ ഉണ്ടാക്കണം. ദാ ആ കാണുന്ന പടത്തിലെ പോലെ കുറച്ചു മൊരിഞ്ഞും ഇരികണം .
ഇനി മസാല ഉണ്ടാക്കാം. അതിന് വേണ്ട ചേരുവകള്‍ :-
1) ഉരുളകിഴങ്ങ് - 2 വലുത്
2) സവാള ചെറുതായി അരിഞ്ഞത് - 3 എണ്ണം
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - 5 എണ്ണം
ഇഞ്ചി കൊത്തി അരിഞ്ഞത് - 1 ഇന്ജ് നീളത്തില്‍
വെളുള്ളി - 3 എണ്ണം
കറിവേപ്പില - 1 കതിര്‍
3) കാരറ്റ് - 1 എണ്ണം
ഗ്രീന്‍ പീസ് (ഉണങ്ങിയത്‌ അല്ല ) - 1/2 കപ്പ്‌
(നിര്‍ബന്ധം ഇല്ല ,ചേര്‍ത്താല്‍ രുചി കൂടും, ഗല്‍ഫുക്കാര്‍ക്ക് ലുലുവില്‍ കിട്ടും പച്ച ഗ്രീന്‍ പീസ് )
എണ്ണ - 3ടേബിള്‍സ്പൂണ്‍
ഉപ്പു, - ആവശ്യത്തിനു
മഞ്ഞള്‍ പോടീ - 1/2 സ്പൂണ്‍
തയ്യറാക്കേണ്ട വിധം :-
ഉരുളകിഴങ്ങ് കുക്കറില്‍ വേവിച്ച് മാറ്റി വക്കുക ( കിഴങ്ങ് രണ്ടോ മൂനോ കഷ്ണങ്ങള്‍ ആകി ഒരു 5 മിനുടോളം കുക്കറില്‍ വേവിച്ചാല്‍ മതിയാകും ) ,കാരറ്റ്, ഗ്രീന്‍ പീസ് എന്നിവയും വേവിച്ച് മാറ്റി വക്കുക . എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ വഴറ്റുക , അധികം സമയം വഴറ്റ്ണ്ട ആവശ്യം ഇല്ല. സവാള നല്ലപോലെ തളര്‍ന്ന പരുവത്തില്‍ ആകുമ്പോള്‍, മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കുക. ഒരു മിനുടു വഴറ്റിയതിനു ശേഷം, വേവിച്ച് വച്ചിരിക്കുന്ന, ഉരുളകിഴങ്ങ് ഉടച്ചതും , കാരറ്റ്, ഗ്രീന്‍ പീസ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക . ഇഷ്ടമുല്ലവര്ക് കുറച്ചു മല്ലി ഇല കൂടി അരിഞ്ഞു ചേര്‍ക്കാം .
തക്കാളി ചമ്മന്തി ഉണ്ടാക്കാം :-

അരിഞ്ഞത് ( ചെറിയ ഉള്ളി ആണെങ്കില്‍ നല്ലത് ) - 1 എണ്ണം
തക്കാളി - 1 എണ്ണം
ഇഞ്ചി - 1 ഇന്ജ് നീളത്തില്‍
വെള്ളുള്ളി - 3 എണ്ണം
വറ്റല്‍മുളക് - 4 എണ്ണം
എണ്ണ - 1 സ്പൂണ്‍
മഞ്ഞള്‍പൊടി - രണ്ടുമൂന്നു നുള്ള്
ഉപ്പു - ആവശ്യത്തിനു
തയ്യറാക്കേണ്ട വിധം :- എണ്ണയില്‍ സവാള വറ്റല്‍മുളക്, വെളുള്ളി, ഇഞ്ചി എന്നിവ വഴറ്റുക (3 മിനുട്ട് ) ,മഞ്ഞള്‍പൊടിയും, തക്കാളിയും ,ഉപ്പും ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി എടുത്തു , മിക്സിയില്‍ നല്ലതുപോലെ അരച്ച് എടുക്കുക, പുളി വേണം എന്ന് തോന്നിയാല്‍്, കുറച്ചു പിഴിഞ്ഞ് ചേര്കാം (പുളി , വലിയ ഒരു കടലയുടെ വലപ്പത്തില്‍് മതി )















Tuesday, March 10, 2009

നൂലപ്പം & മുട്ടകറി




ഒരു വിധം എല്ലാവര്ക്കും അറിയാവുന്നതാണ് നൂലപ്പം / ഇടിയപ്പം (ചാലക്കുടിക്ക് തെക്ക് ഇടിയപ്പം) .അത് ഉണ്ടാകാനുള്ള ഒരു എളുപ്പ വഴി മാത്രം ആണ് ഞാന്‍ പറയുന്നതു . ഇത് ബാചികള്കു അല്ലാട്ടാ, വീട്ടമ്മമാര്ക്കു ഉള്ളതാ . സാധാരണ എല്ലാവരും ഇഡലി തട്ടില്‍ ആണല്ലോ ഉണ്ടാക്കാറ്. അത് പിന്നെ കുറെ പാത്രം കഴുകാനും, ചിലപോ എല്ലായിടത്തും വേവും ശരിയാവില്ല. നമ്മുടെ വീടുകളില്‍, പഴയ ആള്‍കാര്‍ ഇങ്ങനെ ഉണ്ടാക്കാരുണ്ടായിരുന്നു. ദാ മുകളില്‍ കാണുന്ന പോലെ ഒരു ചെറിയ പാത്രം എടുത്തു, ഒരു നല്ല വൃത്തിയുള്ള കോട്ടന്‍ തുണി കൊണ്ട് കെട്ടുക. (ഭര്‍ത്താവിന്റെ പഴയ ബനിയനോ മറ്റോ ഉണ്ടെങ്കില്‍ അടിച്ചു മാറ്റികോളു .) അതില്‍ ദാ ഈ കാണുന്നപോലെ നൂലപ്പം ചുറ്റി മൂടി വച്ചു വേവിച്ച് എടുത്താല്‍ പെട്ടെന് തയ്യാറാവുകയും ചെയ്യു, (3 മിനിറ്റ്) , നല്ല സോഫ്റ്റ് ഉം ആണ്.
നൂലപ്പത്തിന്റെ മാവ് ഉണ്ടാക്കുന്ന വിധം അറിയാമല്ലോ അല്ലെ.( ഇടിയപ്പത്തിന്റെ പൊടി വാങ്ങി തിളപിച്ച വെള്ളത്തില്‍ സോഫ്റ്റ് ആയി കുഴച്ചു എടുക്കുക. )നല്ല ഒരു മുട്ടകറി കൂടെ ആയാല്‍ കുശാലായി.


മുട്ടകറിക്കു വേണ്ട ചേരുവകള്‍ :-
മുട്ട - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
1) സവാള കൊത്തി അരിഞ്ഞത് - 2 എണ്ണം

പച്ചമുളക്- 4 എണ്ണം

ഇഞ്ചി - ഒരു ഇന്ജ നീളത്തില്‍

കറിവേപ്പില - 1 കതിര്‍
വെളുത്തുള്ളി - 1 എണ്ണം
2) മുളകുപൊടി - 1/2 സ്പൂണ്‍
മല്ലിപൊടി - 1/2 spoon

മഞ്ഞള്‍പൊടി - 1/4 സ്പൂണ്‍

ഗരം മസാല - 2 നുള്ള്

3) തക്കാളി - 1 എണ്ണം
തേങ്ങാപാല്‍ - 1/2 കപ്പ്‌
മുട്ട കുക്കര്‍ ഇട്ടു വേവിച്ച് എടുക്കുക, ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് , ഒന്നാമത്തെ ചേരുവകള്‍ വഴറ്റി എടുക്കുക , അതിലേക്കു രണ്ടാമത്തെ ചേരുവകള്‍ ഇട്ടു മൂപ്പിക്കുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് ,നല്ലതുപോലെ വഴറ്റി എടുക്കുക . കട്ടിയുള്ള തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക.

ദാ കൈ കഴുകി വന്നോളു ചൂടോടെ കഴിക്കാം

Monday, March 9, 2009

ചിക്കന്‍ ടക്ക ടക്ക്


ഇത് എളുപത്തില്‍ ഉണ്ടാക്കാവുന്ന കറി അല്ല , എന്നാലും രുചികരം ആണ്, ചോറിനോപ്പവും, ചപ്പാത്തിക്കും, പിന്നെ ........................ സ്നാക്സ് ആയും (ഞാനായിട്ടു പ്രോത്സഹിപ്പിചുന്നു ആരും പറയണ്ട ട്ടാ ) കഴിക്കാം .

ചേരുവകള്‍ : -

1. ചിക്കന്‍ ഇടത്തരം കഷ്ങ്ങള്‍ ആക്കിയത് - 1 കിലോ

2. മുളകുപൊടി - 2 ടേബിള്‍സ്പൂണ്‍

മല്ലിപൊടി - 1 1/2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി - 3/4 ടീസ്പൂണ്‍

കുരുമുളക് പൊടി - 3/4 ടീസ്പൂണ്‍

ഗരം മസാല - 1/2 ടീസ്പൂണ്‍

ഉപ്പു - പാകത്തിന്

ചെറുനാരങ്ങ നീര് - 1 1/2 ടീസ്പൂണ്‍

മുട്ട - 1 എണ്ണംതൈര്

തൈര് - 1 1/2 സ്പൂണ്‍

3. വെളിച്ചെണ്ണ - 250 മില്ലി

4. സവാള ചെറുതായി അരിഞ്ഞത് - 3 എണ്ണം

പച്ചമുളക് - 5 എണ്ണം

അണ്ടിപരിപ്പ് - 75 ഗ്രാം

കറിവേപ്പില - 2 കതിര്‍

ഇഞ്ചി & വെളുത്തുള്ളി അരച്ചത് - 1/2 ടീ സ്പൂണ്‍

5. തക്കാളി സോസ് - 2 ടീസ്പൂണ്‍

6. ഉപ്പു - പാകത്തിന്

പഞ്ചസാര - 1 നുള്ള്

മുളകുപൊടി - 1 ടീസ്പൂണ്‍

മല്ലിപൊടി - 1 നുള്ള്

ഗരം മസാല - 1 നുള്ള്

തയ്യാറാകുന്ന വിധം :-

ചിക്കന്‍ ഇടത്തരം കഷ്ണങ്ങള്‍ ആക്കുക. രണ്ടാമത്തെ ചേരുവകള്‍ കുഴമ്പ് പരുവത്തില്‍ ആക്കി ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി അര മണികൂര്‍ വക്കുക . ശേഷം എണ്ണയില്‍ വറുത്തു മാറ്റി വക്കുക . അതെ എണ്ണയില്‍ തന്നെ നാലാമത്തെ ചേരുവകള്‍ വഴറ്റുക. സോസ് ചേര്‍ത്ത് ഇളക്കി മൂത്ത മണം വരുമ്പോള്‍ ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത്, വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേര്‍ത്ത് നല്ലപോലെ ഇളക്കി എടുക്കുക , മല്ലി ഇല ഇഷ്ടമുള്ളവര്ക് അരിഞ്ഞ് മുകളില്‍ വിതറാം .

Saturday, March 7, 2009

മസാല ചായ


1.വെള്ളം : 3/4 ‍ കപ്പ്‌
2.പാല്‍ : 1/4 കപ്പ്‌
3.പഞ്ചസാര : 1 സ്പൂണ്‍
4. കറുവ പട്ട : ഒരു കഷണം
5.ഗ്രാമ്പൂ : ഒന്ന്
6.ഏലക്ക : രണ്ട്
7.ജാതി പത്രി : ഒരു കഷണം
8.പേരും ജീരകം : 1/4ല്‍ സ്പൂണ്‍
9.ടി ബാഗ് : ഒന്ന്
വെള്ളം തിളപ്പിക്കുക.അതിലേക്കു 4 മുതല്‍ 8 വരെയുള്ള ചേരുവകള്‍ നന്നായി പൊടിച്ചത് ചേര്‍ക്കുക. ആ വെള്ളത്തിലേക്ക് ടീ ബാഗ് ഇട്ടു പഞ്ചസാരയും പാലും ചേര്‍ക്കുക. :) enjoy.....

Thursday, March 5, 2009

തരികിട പലഹാരങ്ങള്‍



എന്റെ ഒരു ഓര്‍ക്കുട്ട് കൂട്ടുകാരി ,പിള്ളേരെ പറ്റിക്കാന്‍ എളുപ്പം ഉണ്ടാകാവുന്ന സ്നാക്സ് പോസ്റ്റ് ചെയ്യാന്‍ പറഞ്ഞപോ മനസ്സില്‍ തോന്നിയത് പോസ്റ്റ് ചെയ്യുകയാണ്,


1) അരി വറുത്തത് :


ഒരു പിടി പുഴുങ്ങല്ലരി (മട്ട ആണെന്കില്‍ നല്ലത് ) നല്ലപോലെ ചൂടായ ചീന ചട്ടിയില്‍ വറുക്കുക , അരി നല്ലപോലെ മൊരിഞ്ഞു പൊട്ടിയതിനു ശേഷം( തീ അധികം ആയി അരി കരിയാതെ നോക്കണം ) തേങ്ങ ചിരകിയതും, ചക്കര (പഞ്ചസാര) ചേര്ത്തു കഴിക്കാം . കുറച്ചു അണ്ടിപരിപ്പ് നെയ്യില്‍ വറുത്തു ചേര്‍ത്താല്‍ രുചികരം ആവും .


2 ) സ്വീറ്റ് പൊറാട്ട ചിപ്സ് :


പൊറാട്ട , അരിഞ്ഞു ചെറിയ കഷ്ണങ്ങള്‍ ആക്കി ,എണ്ണയില്‍ വറുത്തു കോരുക. മധുരം ഇഷ്ടമുള്ളവര്‍ക്ക് പഞ്ചസാര പാവ് ഉണ്ടാക്കി അതില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക .

Tuesday, March 3, 2009

ചീര അവിയല്‍


ചേരുവകള്‍ :


ചീര -1 കെട്ട്


തേങ്ങ ചിരകിയത് - 1 കപ്പ്‌


ജീരകം - 1 സ്പൂണ്‍


പച്ചമുളക് - 5 എണ്ണം


തൈര് -1/2 കപ്പ്‌


കറിവേപ്പില - 1 കതിര്


ഉള്ളി -8 എണ്ണം


ഉപ്പ് - ആവശ്യത്തിനു


കടുക്- 1/2 ടീസ്പൂണ്‍


വെളിച്ചെണ്ണ - 3 സ്പൂണ്‍


തയ്യാറെക്കേണ്ട വിധം :-


തേങ്ങ, ജീരകം പൊടിച്ചത്, പച്ചമുളക് , ഉള്ളി ,എന്നിവ തൈരു ചേര്ത്തു അരച്ച് എടുക്കുക (വെള്ളം ചേര്‍്കരുത് ,അധികം അരക്കരുത് ) . ചീനച്ചട്ടി അടുപ്പില്‍ വച്ചു ചൂടാക്കി ,എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക .അതിലേക്കു ചീര അരിഞ്ഞതും, അരപ്പും, കറിവേപ്പില ,ഉപ്പ് എന്നിവ ചേര്ത്തു വേവിക്കുക .






Sunday, March 1, 2009

സാമ്പാര്‍


നിങ്ങള്‍ ഇപ്പൊ വിചാരിക്കുനുണ്ടാവും ഇതെന്താ ഞങ്ങള്‍ക്ക് സാമ്പാര്‍ ഉണ്ടാക്കാന്‍ അറിയില്ലെന്ന് . എന്റെ കുറച്ചു സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും നിര്‍ബന്ധം കൊണ്ടാണ് ഇത് പോസ്റ്റ് ചെയ്യാം എന്ന് കരുതിയത്‌ .എന്തുകൊണ്ടോ അവര്‍ ഉണ്ടാകുന്ന സാബാര്‍ രുചികരംആവുന്നില്ല എന്നാണ് പരാതി.

ചേരുവകള്‍ :-

പരിപ്പ് - 1 കപ്പ്‌ (കൂടുതലായാല്‍ രുചി കൂടും , കുറയരുത്‌ )

തക്കാളി - 2 എണ്ണം

വെണ്ടയ്ക്ക - 6 എണ്ണം

മുരിങ്ങക്ക - 1 എണ്ണം

വഴുതനങ്ങ - 1 എണ്ണം

സവാള - 1 എണ്ണം

ഉരുളകിഴങ്ങു - 1 എണ്ണം

കാരറ്റ് - 1 എണ്ണം

പുളി - 1 ചെറുനാരങ്ങ വലിപത്തില്‍

മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍

കറിവേപ്പില - 1 കതിര്‍

ഉപ്പു - ആവശ്യത്തിനു

സാമ്പാര്‍ പൊടി - 3 ടേബിള്‍സ്പൂണ്‍

(വിജയ്, ടേസ്റ്റ് ബഡ്സ്, നിറപറ , ഇതൊക്കെ ഞാന്‍ പരീഷിച്ചു നോകീടുള്ള നല്ല പൊടികള്‍ ആണ് , ഞാന്‍ അവരുടെ ബ്രാന്‍ഡ് അമ്ബാസിഡര്‍് ഒന്നും അല്ലെ .സാമ്പാര്‍ പൊടി ഉണ്ടാകണം എന്നുള്ളവര്‍ക്ക് ആവശ്യമെന്കില്‍് പിന്നീട് പറഞ്ഞു തരാം )

വെളിച്ചെണ്ണ - 5 ടേബിള്‍സ്പൂണ്‍

കടുക് - 1 ടേബിള്‍സ്പൂണ്‍

ഉലുവ - 1/2 ടീസ്പൂണ്‍

കറിവേപ്പില - 1

കതിര്‍വറ്റല്‍ മുളക് - 5 എണ്ണം

തയ്യാറാക്കേണ്ട വിധം :-

പരിപ്പ് കഴുകി കുക്കറില്‍ വേവിക്കുക .നല്ലപോലെ വെന്തു ഉടയുന്ന പരുവത്തില്‍ ആകണം .അത് ഒരു പാത്രത്തിലേക്കു മാറ്റി വക്കുക . പുളി ഒരു 2 കപ്പ്‌ വെള്ളത്തില്‍ പിഴിഞ്ഞ് ഉപ്പും ,മഞ്ഞള്‍ പൊടിയും ചേര്തു, തിളപ്പിക്കുക , അതിലേക്കു അരിഞ്ഞ് വച്ച പച്ചകറികളും, കറിവേപ്പിലയും ചേര്‍ത്ത് വേവിക്കുക .(കുക്കറില്‍ ഒരു വിസില്‍ അടിപ്പിച്ചാലും മതി ,കുറച്ചു ആവി കളഞ്ഞു എടുക്കണം എന്ന് മാത്രം, അല്ലെങ്കില്‍ പച്ചകറികള്‍ കൂടുതല്‍ വെന്തുപോകും ) .ഇതിലേക്ക് ,സാബാര്‍ പൊടി കുറച്ചു വെള്ളത്തില്‍ ചാലിച്ച് ,വേവിച്ച് വച്ചിരിക്കുന്ന പരിപ്പും ,കൂടി ചേര്‍ത്ത് ,നല്ലതുപോലെ 2 മിനുട്ട് തിളപ്പിക്കുക . ഉപ്പോ പുളിയോ കുറവുണ്ടെങ്കില്‍ ഈ സമയത്ത് ചേര്‍ക്കാം . ഇതിലേക്ക് അര ടീസ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ക്കുക . കുറച്ചു മല്ലി ഇല കൂടി നൂല് കൊണ്ട് കെട്ടി തിളയ്ക്കുന്ന സമയത്ത് ഇട്ടാല്‍ കൂടുതല്‍ രുചികരം ആവും. മല്ലി ഇല പിന്നീട് എടുത്തു കളയാം . ചീനച്ചട്ടി ചൂടാക്കി ,എണ്ണ ചൂടാവുമ്പോള്‍ കടുക് ,ഉലുവ ഇട്ടു പൊട്ടിച്ചു ,കറിവേപ്പിലയും, വറ്റല്‍മുളകും മൂപിച്ചു , സാമ്പാര്‍ ഇല്‍ ഒഴിക്കുക .

Friday, February 27, 2009

കുട്ടനാടന്‍ മീന്‍ കറി (തൃശൂര്‍ മിക്സ് )


ഇന്നു ഒരു മീന്‍ കറി ആവാം .കുട്ടനാടന്‍ രീതിയില്‍ കുറച്ചു തൃശൂര്‍ രീതി കൂടി മിക്സ് ചെയ്തു.

അപോ വേഗം മീന്‍ നന്നാക്കി എടുതോള് ട്ടോ .

1) മീന്‍ ഏതെങ്കിലും - 1/2 കിലോ

2) വെളിച്ചെണ്ണ - 2 സ്പൂണ്‍

3) പച്ചമുളക് - 6 എണ്ണം

ഇഞ്ചി - ഒരു വലിയ കഷ്ണം

സവാള - 1 എണ്ണം / ചെറിയ ഉള്ളി - 12 എണ്ണം

വേപ്പില - 1 കതിര്‍

വെള്ളുള്ളി - 1 എണ്ണം

ഉലുവ - 1/2 ടീസ്പൂണ്‍

4) മുളക് പൊടി- 1 സ്പൂണ്‍

മല്ലിപൊടി - 1 സ്പൂണ്‍

മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍

5) തക്കാളി - 1 എണ്ണം

കുടപുളി - 1 കഷ്ണം

വെള്ളം - ആവശ്യത്തിനു

ഉപ്പു - ആവശ്യത്തിനു

വേപ്പില - 1 കതിര്‍

7) കട്ടിയുള്ള തേങ്ങ പാല്‍ - 1 കപ്പ്‌

8) വെളിച്ചെണ്ണ - 5 സ്പൂണ്‍

ചെറിയ ഉള്ളി - 6 എണ്ണം

തയ്യാറാക്കേണ്ട വിധം
മൂന്നാമത്തെ ചേരുവകള്‍ നല്ലത് പോലെ ചതച്ച് എടുക്കുക (മിക്സ് യില്‍ വെള്ളം ചേര്കാതെ അരച്ചാലും മതി ) . മീന്‍ ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപിച്ചു എടുക്കുക .അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങള്‍ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേര്‍ത്ത് തിളപിക്കുക .അതിലേക്ക് മീന്‍ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാല്‍ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക .( ഉള്ളിക് പകരം കടുക് പൊട്ടിച്ചാലും മതി )

Tuesday, February 24, 2009

ഇഞ്ചിതൈര് & സ്പെഷ്യല്‍ പപ്പടം


ഇന്നു പെട്ടെന് ഉണ്ടാകാവുന്ന രണ്ടു വിഭവം ആവാം . വിരുന്നുകാര് വരുമ്പോഴോ ,ജോലി കഴിഞ്ഞു സമയം ഇല്ലാതെ വരുമ്പോഴോ ഉണ്ടാകാവുന്ന എളുപ്പ വിഭവം .



1) ഇഞ്ചി തൈര്

ചേരുവകള്‍ ,

തൈര് - 1 കപ്പ്‌

പച്ചമുളക് - 1 എണ്ണം

ഇഞ്ചി - 1 വലിയ കഷണം

വേപ്പില- 1 കതിര്‍

ചെറിയ ഉള്ളി - 8 എണ്ണം / സവാള - 1 എണ്ണം

ഉപ്പു- ആവശ്യത്തിനു

കാരറ്റ് - ചെറിയ ഒരു കഷ്ണം


ഇഞ്ചി, പച്ചമുളക്, ഉള്ളി, വേപ്പില ,ഉപ്പു,എല്ലാം കൂടി ചതച്ച് എടുക്കുക (മിക്സിയില്‍ അധികം അയക്കാതെ എടുത്താല്‍ മതി ).അരപ്പ് തൈരില്‍ മിക്സ് ചെയുക . കാരറ്റ് ചിരകിയത് കൂടി ചേര്‍ക്കുക .



2) മുളകിട്ട പപ്പടം

ചേരുവകള്‍ പപ്പടം - 5 എണ്ണം

എണ്ണ- വറുക്കാന്‍ പാകത്തിന്

മുളകുപൊടി (ചതച്ച മുളക് ആണെന്കില്‍ നല്ലത് )- 1/2 ടീസ്പൂണ്‍


പപ്പടം എണ്ണയില്‍ വറുക്കുക . ഓരോന്നും 4 /5 കഷ്ണങ്ങള്‍ ആകുക .1സ്പൂണ്‍ വറുത്ത എണ്ണയില്‍ (ചൂടുള്ളത്‌ ) മുളകിട്ട് മൂപിച്ചു എടുക്കുക ( തീ വേണം എന്നില്ല ,നല്ല ചൂടുള്ള എണ്ണയില്‍ മുളക് മൂക്കും ) അതിലേക്ക് പപ്പടം ഇട്ടു ഇളക്കുക . കഴിഞ്ഞു ഇത്രേ ഉള്ളു .

(പിന്നെ ആരോടും പറയണ്ട ട്ടോ, വെള്ളമടിക്ക്‌ നല്ല സ്നാക്ക്സ് ആണ് ഇതു )

Monday, February 23, 2009

തക്കാളി കറി


ഇന്നു ഒരു സാധാരണ തക്കാളി കറി ആയാലോ. മിക്കവര്‍ക്കും അറിയാവുന്ന കറി ആണ്, എന്നാലും ചുമ്മാ ഇരിക്കട്ടെന്നെ ,

ചേരുവകള്‍
1) തക്കാളി ചെറുതായി അരിഞ്ഞത് - 2 എണ്ണം (വലുത് )
2) പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - 4 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 എണ്ണം
സവാള (ചെറിയ ഉള്ളി ആണെന്കില്‍ നല്ലത് )ചെറുതായി അരിഞ്ഞത് - 1 എണ്ണം
(ഉള്ളി ആണെന്കില്‍ - 10എണ്ണം )
വേപ്പില - ഒരു കതിര്‍
3) എണ്ണ (വെളിച്ചെണ്ണ ആണ് നല്ലത് ) -3 സ്പൂണ്‍
4) മഞ്ഞ പൊടി - 1/4 ടിസ്പൂണ്‍
മുളകുപൊടി - 1 സ്പൂണ്‍
മല്ലിപൊടി - 1 സ്പൂണ്‍
5) ഉപ്പ്- ആവശ്യത്തിനു
6) തേങ്ങാപാല്‍ - 1 കപ്പ്‌
(തേങ്ങാപാല്‍പൊടി ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ,പൊടി ഒരു അരിപ്പയില്‍ ഇട്ടു ,വെള്ളം തിളപ്പിച്ച് ഒഴിച്ച് ,കട്ട പിടിക്കാതെ എടുക്കുക )
7) എണ്ണ - 1 സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - 5 എണ്ണം
അപ്പൊ തുടങ്ങാം അല്ലെ
ഒരു ചീന ചട്ടി എടുത്തു ചൂടാക്കി ,എണ്ണ ഒഴിക്കുക . അതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ ഇട്ടു വഴറ്റി എടുക്കുക, നല്ല ഒരു ഗോള്‍ഡന്‍ നിറം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ഇട്ടു മൂപിച്ചു എടുക്കുക (കരിയരുത് ) , തക്കാളി ഇട്ടു വഴറ്റി വേവിച്ച് എടുക്കുക ,ഉപ്പ് ചേര്‍ക്കാന്‍ മറക്കല്ലേ . തക്കാളി ഉടഞ്ഞു ചേരുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്ത്തു, തിളപ്പിക്കുക്ക . അവസാനം , ചൂടാക്കിയ എണ്ണയില്‍ ഉള്ളി അരിഞ്ഞത് ഇട്ടു മൂപിച്ചു കറി യുടെ മുകളില്‍ ഒഴിക്കാം .

(പ്രത്യേകം ശ്രധ്തികേണ്ടത്, തേങ്ങാപാല്‍ ചേര്ത്തു അധികം തിളപിക്കരുത്, തിള വരുമ്പോള്‍ തന്നെ തീ കെടുത്തണം. അല്ലെങ്കില്‍ തേങ്ങാപാല്‍ പിരിഞ്ഞു പോകും )
ഇതു ഒരു പതിനഞ്ചു മിനുടു കൊണ്ടു ഉണ്ടാകാം, ചോറിന്റെ കൂടെയും, ചപ്പാത്തിക്കും ഉപയോഗിക്കാം .

Thursday, February 19, 2009

നാടന്‍ മീന്‍‌കറി


മീന്‍ മുളക് അരച്ച് വേവിച്ചത്

1. ദശകട്ടിയുള്ള മീന്‍ 1 കിലൊ

2.പിരിയന്‍ മുളക് 4 വലിയ കരണ്ടി
[അധികം എരുവ് ഇല്ലാത്ത മുളകു പൊടി ]
മല്ലിപൊടി ഒന്നര വലിയകരണ്ടി
ഉലുവ വറുത്തു പൊടിച്ചത് അര ചെറിയ കരണ്ടി
മഞ്ഞള്‍ അര ചെറിയ കരണ്ടി

3. ഇഞ്ചി ഒരിഞ്ചു കഷ്ണം
വെളുത്തുള്ളിഒരു കുടം
ഉള്ളി ഒന്ന് [ ചെറിയ സവോള]

4.കുടമ്പുളി 5 ചെറിയ കഷ്ണം
[ഒരു കപ്പ് വെള്ളത്തില്‍കുതിര്‍ക്കുക]

5. ഉപ്പ്


6. എണ്ണ
7. കടുക്
ഉലുവ
വറ്റല്‍ മുളക്
കറിവേപ്പില
ഉള്ളി

1. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുചൂടില്‍ മുളകു പൊടി മല്ലിപ്പൊടി, മഞ്ഞള്‍ പൊടി ഉലുവാപ്പൊടി ഇവ ഇളക്കി വറുക്കുക.

2.തണുത്ത ശേഷം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരക്കുക,
ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, സവോള ഇവയും ചേര്‍ക്കുക.


3. എണ്ണ അടുപ്പില്‍ വച്ച ചൂടാകുമ്പോള്‍ കടുക് ഉലുവ വറ്റല്‍മുളക്
ഉള്ളി കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂപ്പിക്കുക 4. ഇതിലേയ്ക്ക് അരച്ച അരപ്പ് ചേര്‍ക്കുക.ഇളക്കി അരപ്പിന്റെ പച്ച ചുവ മാറും വരെ[എണ്ണ തെളിയും വരെ ] മൂപ്പിക്കുക



Posted by Picasa

5, കുതിര്‍ത്തു വച്ചിരിക്കുന്ന പുളിയും 2 കപ്പ് വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍‌ക്കുക തിളച്ചു വരുമ്പോള്‍ മീന്‍ ഇടുക.
ചെറുതിയില്‍ അടച്ചു വേവിക്കുക





Posted by Picasa
മീന്‍ കറി റെഡി

Posted by Picasa
ഈ കറിയില്‍ ചില വിത്യാസങ്ങള്‍ കാണാം ചുവന്നുള്ളിക്ക് പകരം സവോള ആണുപയോഗിക്കുന്നത്

പാനീയങ്ങള്‍ - 2

കോഫീലിക്വര്‍‌
Posted by Picasa

ആവശ്യമുള്ള സാധനങ്ങള്‍

1 നാരങ്ങയുടെ നീര്
പഞ്ചസാര ഒരു പരന്ന പാത്രത്തില്‍.
1/2 oz Kahlua® coffee liqueur
1/2 oz anisette
1 oz Bailey's® Irish cream
2 - 3 oz കടുപ്പമുള്ള കോഫി
1 1/2 oz വിപ്പ്ഡ് ക്രീം whipped cream

തയ്യാര്‍‌ ചെയ്യും വിധം

കോഫി മഗിന്റെ മുകള്‍ഭാഗം

നാരങ്ങ നീരില്‍ മുക്കി നനക്കുക.

നനവോടെ മഗ് പഞ്ചസാരയില്‍ തൊടുക,

പഞ്ചസാര അരുകില്‍ പറ്റിപിടിക്കുംഇതില്‍

Kahlua® coffee liqueur,

Bailey's® Irish cream ഒഴിക്കുക,

മഗിലേക്ക് കോഫി ചേര്‍ക്കുക.

മുകളില്‍ വിപ് ക്രീം ഇട്ട് വിളമ്പാം

മറ്റൊരു വിധം

Cancun Coffee
1/2 oz Coffee Liqueur
1/2 oz Anisette
1 oz Irish Cream
3 oz Coffee
1 Lime
Vanilla Sugar
1 1/2 oz Whipping ക്രീം

തയ്യാര്‍‌ ചെയ്യും വിധം


കോഫി മഗിന്റെ മുകള്‍ഭാഗം നാരങ്ങ നീരില്‍ മുക്കി നനക്കുക.

നനവോടെ മഗ് പഞ്ചസാരയില്‍ തൊടുക,

പഞ്ചസാര അരുകില്‍ പറ്റിപിടിക്കും

ഇതില്‍ കോഫി ലിക്ക്വര്‍‌ ചേര്‍ക്കുക

മഗിലേക്ക് കോഫി ചേര്‍ക്കുക.

മുകളില്‍ വിപ് ക്രീം ഇട്ട് വിളമ്പാം

Tuesday, February 17, 2009

ചുരുളപ്പം


ഇതിന് പല നാട്ടിലും പല പേരിലാണ് അറിയപെടുന്നത് . എനിക്ക് അറിയാവുന്ന പേരു ചുരുളപ്പം /മടക്കപ്പം .

അപ്പൊ ആവശ്യമുള്ള സാധനങ്ങള്‍ എടുതോള് ട്ടോ
മൈദ - 2 കപ്പ്‌
ഉപ്പ് - ആവശ്യത്തിനു
വെള്ളം - ആവശ്യത്തിനു
തേങ്ങ ചിരകിയത് - അര മുറി
പഞ്ചസാര /ചക്കര (മധുരം വേണ്ടവര്‍ക്ക് മാത്രം )- ആവശ്യത്തിനു
ഏലക്ക -1എണ്ണം
ജീരകം - അര ടീസ്പൂണ്‍
കോഴിമുട്ട (നിര്‍ബന്ധം ഇല്ല )- 1

മൈദ, ഉപ്പ് ,വെള്ളം മുട്ട ,എന്നിവ ചേര്ത്തു ദോശ പരുവത്തില്‍ കുഴമ്പ് രൂപത്തില്‍ ആക്കുക . തേങ്ങ ,ജീരകം, ഏലക്കാ പൊടിച്ചതും , പഞ്ചസാര എല്ലാം ചേര്ത്തു തിരുമ്മി വയ്ക്കുക
മൈദ മാവ് ,ദോശ ചട്ടിയില്‍ ഒഴിച്ച് കനം കുറച്ചു ദോശ ചുട്ടെടുക്കുക .രണ്ടു വശവും വേവിച്ചതിനു ശേഷം നടുവില്‍ തേങ്ങ ഇട്ടു മൂന്നു ആക്കി മടക്കി എടുക്കുക .

പിന്നെന്താ എടുത്തങ്ങു തിന്നാ .............

Monday, February 16, 2009

പാനീയങ്ങള്‍
















സ്‌ക്രൂ ഡ്രൈവര്‍ എന്നറിയപ്പെടുന്ന കോക്ക്‍റ്റെയില്‍‌ ഉണ്ടാക്കുവാന്‍

ആവശ്യമുള്ള സാധനങ്ങള്
‍വോഡ്‌ക ഒരൌണ്‍സ്
നാരങ്ങ നീര്
ഐസ്
ക്രാന്‍ബെറി ജൂസ്

ഗ്ലാസ്സില്‍ ഐസ് നിറക്കുക
അതില്‍ വോഡ്കയും ലെമണൈഡും
അല്പം ക്യാന്‍ബറി ജൂസും ഒഴിച്ച് മിശ്രുതം ഇളക്കുക






Posted by Picasa
2.സ്‌ക്രു ഡ്രൈവര്‍ മറ്റൊരു വിധം
ആവശ്യമുള്ള സാധനങ്ങള്
3 ഔണ്‍സ് ഓറഞ്ച് ജൂസ്
2 ഔണ്‍സ് വോഡ്ക
3 ഔണ്‍സ് ആപ്പിള്‍ ജൂസ്

ആദ്യം ഓറഞ്ച് ജൂസ് അതില്‍ വോഡ്ക അതിനു ശേഷം അപ്പിള്‍ ജൂസ് ചേര്‍ത്ത് നന്നായി ഇളക്കുക .

Sunday, February 15, 2009

പഴംപൊരി


അപ്പൊ നമുക്കു തുടങ്ങാം അല്ലെ .ആദ്യം ഒരു മധുര വിഭവം ആവാം. നമ്മുടെ നാടന്‍ പഴംപൊരി...... പെട്ടെന്നു ,ഒരു അര മണികൂറിനുള്ളില്‍ ഉണ്ടാക്കാം.
അപ്പൊ എടുത്തൊളു ചേരുവകള്‍

നല്ലപൊലെ പഴുത്ത ഏത്തപഴം (പഴുപ്പു കൂടി കറുപ്പുനിറം വന്നതാണു കൂടുതല്‍ നല്ലതു)- 2 എണ്ണം
മൈദ - 1 cup( കുറച്ചു കൂടിയാലും കുറഞ്ഞാലും കുഴപ്പമൊന്നും ഇല്ല)
മഞ്ഞപൊടി - 1/4 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
പഞ്ചസാര ( പ്രമേഹം ഉള്ളവര്‍ക്ക് ഒഴിവാക്കാം )- 2 ടേബിള്‍സ്പൂണ്‍ (മധുരം ഇഷ്ടം അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
വെള്ളം - ആവശ്യത്തിനു
വെളിച്ചെണ്ണ - മുക്കി പൊരിക്കാന്‍ പാകത്തിന്
അരിപൊടി (നിര്‍ബന്ധം ഇല്ല ,ക്രിസ്പി ആവണം എന്നുള്ളവര്‍ക്കു )- 1 ടേബിള്‍സ്പൂണ്‍

പഴം കുറുകെ രണ്ടായി മുറിച്ചു, വീണ്ടും നീളത്തില്‍ മൂന്ന് കഷ്ണങ്ങള്‍ ആക്കുക .(എങ്ങനെ വേണമെന്കിലും മുറിക്കാം ട്ടോ, ചെറിയ കഷ്ണങ്ങള്‍ ആക്കിയാല്‍ വെളിച്ചെണ്ണ അധികം വേണ്ടിവരില്ല ) .
മൈദ, ജീരകം, പഞ്ചസാര ,ഉപ്പു, അരിപൊടി, മഞ്ഞപൊടി, എല്ലാം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ( പഴത്തില്‍ പറ്റിപിടിക്കുന്നപോലെ ) യോജിപ്പിക്കുക.
സ്റ്റവ്വില്‍ വച്ചു ചൂടാക്കിയ ചീനചട്ടിയിലേക്കു എണ്ണ ഒഴിക്കുക. നല്ലതുപൊലെ എണ്ണ ചൂടായാല്‍, തയ്യാറാക്കി വച്ചിരിക്കുന്ന മാവില്‍, പഴകഷ്നങ്ങള്‍ മുക്കി, എണ്ണയില്‍ ഇടുക. ചെറിയ തീയില്‍ മൊരിചു എടുക്കുക. ഇരുവശവും, നല്ലതുപൊലെ മൊരിഞ്ഞു കഴിഞ്ഞാല്‍ ഒരു പ്ലേറ്റില്‍ റ്റിഷ്യു പേപ്പര്‍ വച്ചു അതിലെക്കു നിരത്തി വക്കുക. ചൂടാറിയാല്‍ കഴിക്കാം.