Tuesday, February 24, 2009

ഇഞ്ചിതൈര് & സ്പെഷ്യല്‍ പപ്പടം


ഇന്നു പെട്ടെന് ഉണ്ടാകാവുന്ന രണ്ടു വിഭവം ആവാം . വിരുന്നുകാര് വരുമ്പോഴോ ,ജോലി കഴിഞ്ഞു സമയം ഇല്ലാതെ വരുമ്പോഴോ ഉണ്ടാകാവുന്ന എളുപ്പ വിഭവം .1) ഇഞ്ചി തൈര്

ചേരുവകള്‍ ,

തൈര് - 1 കപ്പ്‌

പച്ചമുളക് - 1 എണ്ണം

ഇഞ്ചി - 1 വലിയ കഷണം

വേപ്പില- 1 കതിര്‍

ചെറിയ ഉള്ളി - 8 എണ്ണം / സവാള - 1 എണ്ണം

ഉപ്പു- ആവശ്യത്തിനു

കാരറ്റ് - ചെറിയ ഒരു കഷ്ണം


ഇഞ്ചി, പച്ചമുളക്, ഉള്ളി, വേപ്പില ,ഉപ്പു,എല്ലാം കൂടി ചതച്ച് എടുക്കുക (മിക്സിയില്‍ അധികം അയക്കാതെ എടുത്താല്‍ മതി ).അരപ്പ് തൈരില്‍ മിക്സ് ചെയുക . കാരറ്റ് ചിരകിയത് കൂടി ചേര്‍ക്കുക .2) മുളകിട്ട പപ്പടം

ചേരുവകള്‍ പപ്പടം - 5 എണ്ണം

എണ്ണ- വറുക്കാന്‍ പാകത്തിന്

മുളകുപൊടി (ചതച്ച മുളക് ആണെന്കില്‍ നല്ലത് )- 1/2 ടീസ്പൂണ്‍


പപ്പടം എണ്ണയില്‍ വറുക്കുക . ഓരോന്നും 4 /5 കഷ്ണങ്ങള്‍ ആകുക .1സ്പൂണ്‍ വറുത്ത എണ്ണയില്‍ (ചൂടുള്ളത്‌ ) മുളകിട്ട് മൂപിച്ചു എടുക്കുക ( തീ വേണം എന്നില്ല ,നല്ല ചൂടുള്ള എണ്ണയില്‍ മുളക് മൂക്കും ) അതിലേക്ക് പപ്പടം ഇട്ടു ഇളക്കുക . കഴിഞ്ഞു ഇത്രേ ഉള്ളു .

(പിന്നെ ആരോടും പറയണ്ട ട്ടോ, വെള്ളമടിക്ക്‌ നല്ല സ്നാക്ക്സ് ആണ് ഇതു )

14 comments:

...പകല്‍കിനാവന്‍...daYdreamEr... said...

"(പിന്നെ ആരോടും പറയണ്ട ട്ടോ,..."

ങാ ..അതുകൊള്ളാം നല്ല പ്രോത്സാഹനം... !
:)

അല്ഫോന്‍സക്കുട്ടി said...

നല്ലതാ, എനിക്കിഷ്ടായീ.

മാണിക്യം said...

നല്ല ചൂട് കഞ്ഞിയും
ഇത്തിരി തേങ്ങാചമ്മന്തിയും
കാച്ചിയമോരും,
ഈ പപ്പടവും !!
ഹായ് എന്താ സ്വാദ്...

വീ കെ said...

വെള്ളമടിക്കുമ്പൊ വില കൂടിയ കോഴിയൂം മീൻ പൊരിച്ചതും ഒക്കെയായീരുന്നു അകത്താക്കിയുരുന്നത്.

ഇനീപ്പൊ അതിന്റെ ആവശ്യമില്ല.ചിലവുകുറഞ്ഞ ആ സൂത്രപ്പണി പറഞ്ഞു തന്നതിന് വളരെ സന്തോഷം

അഭിനന്ദനങ്ങൾ.

ശ്രീ said...

:)

lijen said...

ഒരു സംശയം- ഒരു സ്പ്പൂണ്‍ എണ്ണ മതിയാകുമോ???

പിന്നെയും ഒരു സംശയം- ഗള്‍ഫ് ബാച്ചികള്‍ക്ക് കഴിക്കാന്‍ ഈ പപ്പടം പായ്ക്കറ്റില്‍ ആക്കി എക്സ്പോര്‍ട്ട് ചെയ്യാന്‍ പറ്റുമോ ????

ദീപക് രാജ്|Deepak Raj said...

ഞാന്‍ പപ്പടം ഉണ്ടാക്കിയില്ല.കിച്ചണില്‍ സ്റ്റോക്ക് തീര്‍ന്നു.ഇഞ്ചി തൈര് സൂപ്പര്‍.ഞങ്ങള്‍ ഇതില്‍ സാധാരണ കാരറ്റ് ഇടാറില്ല അത്രമാത്രം.പിന്നെ ബീറ്റ് റൂട്ട് ചീകി ഇട്ടാല്‍ ഒരു കളറും കിട്ടും.

Bindhu Unny said...

ഈ ഇഞ്ചിത്തൈര് സ്റ്റൈലില്‍ ഞാന്‍ ‘പച്ചമോര്’ ഉണ്ടാക്കാറുണ്ട്. തൈര് കലക്കി വെള്ളമൊഴിച്ച്, മുളകും, ഉള്ളിയു, ഇഞ്ചിയും, കറിവേപ്പിലയും ചതച്ച് ചേര്‍ത്തിട്ട്. കുറേ വെള്ളം ചേര്‍ത്താല്‍ സംഭാരവുമായി. :-)
മുളക് പപ്പടം പണ്ട് അയല്‍‌വക്കത്തെ വീട്ടില്‍‌നിന്ന് കഴിച്ചിട്ടുണ്ട്. ഒന്ന് ട്രൈ ചെയ്യണം.
:-)

konchals said...

കുറച്ചു ഉള്ളി (ചെറുതു) നന്നായി മൂപ്പിച്ചു അതിലെക്കു വറുത്ത പപ്പടവും ചതച്ച മുളകും ചേര്‍ത്തു ഒന്നൂടെ ചൂടാക്കി നോക്കൂ....

കുറുമാന്‍ said...

ആഹ, വെള്ളമടിക്കൊരു വറൈറ്റ് സ്നാക്സ് കിട്ടിയല്ലോ താ‍ാങ്ക്യൂ.

ആചാര്യന്‍... said...

ഇവനെ അധികം അടിച്ചാല്‍ കിക്ക് കിട്ടില്ല കുറൂ...

അനില്‍ വേങ്കോട്‌ said...

മുളകിട്ട പപ്പടം നന്നയി. എന്തോരു രുചി അതും ബഹ്‌റൈനിൽ ഇത്ര അടുത്ത്നിന്ന് ഉണ്ടാക്കുമ്പോൾ.
പചനകലയുടെ ബ്ലോഗ് വിഭവങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.

santhosh|സന്തോഷ് said...

വിഭവങ്ങളേക്കാളും എനികിഷ്ടായത് ആ ഹെഡ്ഡര്‍ ഡിസൈനാണ്. ശരിക്കും ഫീല്‍ ചെയ്യുന്നു. വിഭവങ്ങള്‍ വായനക്കാര്‍ക്കു വിളമ്പികൊടുക്കുന്ന പോലെ.. :) വെരി ഗുഡ്. ആരാണതിന്റെ ശില്പി?

ദീപക് രാജ്|Deepak Raj said...

പ്രിയ സന്തോഷ്,

നാടന്‍ ഫുഡ് എന്നീ ബ്ലോഗിന്റെ ഹെഡര്‍ തന്നത് നമ്മുടെ നന്ദന്‍ ചേട്ടന്‍ ആണ്.നന്ദപര്‍വ്വം,ദൃശ്യപര്‍വ്വം തുടങ്ങിയ ബ്ലോഗുകളുടെ ഉടമ. നല്ലൊരു ചിത്രകാരനും ഡിസൈനറും എഴുത്തുകാരനുമാണ് നന്ദന്‍ ഭായ്.അല്പം തിരക്കാണ് എന്നിട്ടും പറഞ്ഞപ്പോള്‍ ചെയ്തു തന്നു.പിന്നെ ഇതിന്റെ ക്രെഡിറ്റ്,വേറെയും ചില അപ്ഗ്രേഡ് ഒക്കെ ഉണ്ട് അതെല്ലാം ഉടനെ ചെയ്യും.സമയമില്ല അതാണ്‌ കാരണം.
നന്ദി.
വീണ്ടും വരണം അഭിപ്രായങ്ങള്‍ പറയണം.

സ്നേഹത്തോടെ
(ദീപക് രാജ് )