Monday, February 16, 2009

പാനീയങ്ങള്‍
സ്‌ക്രൂ ഡ്രൈവര്‍ എന്നറിയപ്പെടുന്ന കോക്ക്‍റ്റെയില്‍‌ ഉണ്ടാക്കുവാന്‍

ആവശ്യമുള്ള സാധനങ്ങള്
‍വോഡ്‌ക ഒരൌണ്‍സ്
നാരങ്ങ നീര്
ഐസ്
ക്രാന്‍ബെറി ജൂസ്

ഗ്ലാസ്സില്‍ ഐസ് നിറക്കുക
അതില്‍ വോഡ്കയും ലെമണൈഡും
അല്പം ക്യാന്‍ബറി ജൂസും ഒഴിച്ച് മിശ്രുതം ഇളക്കുക


Posted by Picasa
2.സ്‌ക്രു ഡ്രൈവര്‍ മറ്റൊരു വിധം
ആവശ്യമുള്ള സാധനങ്ങള്
3 ഔണ്‍സ് ഓറഞ്ച് ജൂസ്
2 ഔണ്‍സ് വോഡ്ക
3 ഔണ്‍സ് ആപ്പിള്‍ ജൂസ്

ആദ്യം ഓറഞ്ച് ജൂസ് അതില്‍ വോഡ്ക അതിനു ശേഷം അപ്പിള്‍ ജൂസ് ചേര്‍ത്ത് നന്നായി ഇളക്കുക .

25 comments:

keralafarmer said...

ടീച്ചറെ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നാണല്ലോ ഇന്‍ഡ്യയില്‍ ലേബലിംഗ്.

പൊറാടത്ത് said...

കൊള്ളാം... ന്നാലും മീറ്റിന് ഇത് പോരാണ്ട് വരും :)

ലിങ്ക് അവിടെ കണ്ട് വന്നതാ..

Prasanth. R Krishna said...

കൊള്ളാം മാണിക്യം. അടുത്ത കൊക്ടയില്‍ പാര്‍ട്ടിക്ക് ഒരു പുതിയ വിഭവം.
മറ്റുള്ളവര്‍ക്ക് കൊടുത്ത് ആദ്യം പരീക്ഷിക്കാം എന്നിട്ട് അഭിപ്രായം അറിഞ്ഞിട്ട് ഞാകഴിച്ചോളാം. ഹി ഹി ഹി ഹി

ഹരീഷ് തൊടുപുഴ said...

മദ്യത്തീന്റെ കൂടെ പഴച്ചാറുകള്‍ ഉപയോഗിച്ചാല്‍ തികട്ടല്‍ ഉണ്ടാകും...

ചങ്കരന്‍ said...

എന്റെ കര്‍ത്താവേ, ആനന്ദലബ്ദിക്കിനിയെന്തുവേണം.

അനില്‍@ബ്ലോഗ് said...

ചേച്ചിയെ,
ഇത് ഇന്ത്യന്‍ പരിപാടികള്‍ക്ക് പറ്റില്ല.
:)
നാലെണ്ണം അടിച്ചാല്‍ വാള്‍ ഉറപ്പല്ലെ !
ഉടവാള്‍, പടവാള്‍.

ഏതായാലും ഒന്നു പരീക്ഷിക്കണം.

ഡാങ്ക്സ്

Prayan said...

എല്ലവരുമെന്താ കോക്ക്റ്റൈലും സ്നാക്സുമൊക്കെ ആയിട്ട്.......മീറ്റിനുള്ള തെയ്യറെടുപ്പാണോ......?ഓറഞ്ച് ട്രൈ ചെയ്ത്ട്ടുണ്ട്...ക്രാന്‍ബെറി പുതിയ അറിവാണ്.നന്ദി.

പാമരന്‍ said...

ചേച്ച്യേയ്‌, പണ്ട്‌ ബാറിലെങ്ങാനുമായിരുന്നോ ജ്വാലി?

ചാണക്യന്‍ said...

ഇത് മാത്രം പോരാ...
ടച്ചിംഗ്സിന് ഒന്നും കിട്ടീല്ലാ....

ചാര്‍ളി[ Cha R Li ] said...

നാടന്‍ ഫുഡ്:-
"പ്രധാനമായും കേരളത്തിന്‍റെ ഓരോ ഭാഗങ്ങളില്‍ ഉള്ള തനത്‌ രുചികളെ പരിചയപ്പെടുത്തുക"

എല്ലാവിധ ആശംസകളും..പക്ഷേ ഇന്നത്തെ ഐറ്റം നാടനാകണേല്‍ പട്ടച്ചാരായോം നാരങ്ങാനീരും ഉപയോഗിക്കേണ്ടീ വരും ഹ ഹാ..
പറഞ്ഞപോലെ പാചകക്കാരുടെ ലിസ്റ്റില്‍ ചേരാന്‍ എന്താ വഴി..
നല്ല നാടന്‍ കപ്പപുഴുക്കും,മീങ്കറീടേം റെസീപ്പി അയച്ചുതന്നാല്‍ മതിയോ, വിത്ത് പോട്ടംസ്..

...പകല്‍കിനാവന്‍...daYdreamEr... said...

ആദ്യം ഒരു ഔണ്‍സ് വോഡ്ക വെള്ളം ചേര്കാതെ അകത്താക്കുക.. പിന്നെ ഒരു ഗ്ലാസ് തോട്ടിലെ വെള്ളം ... പിന്നെ കാടു മാങ്ങാ ഒരു കഷണം...
അകത്തു വെച്ചു .. ഗോക് ടെയില്‍ ആയിക്കോളും.. വാള്‍ ടെയില്‍ ഉറപ്പ്...
:)

യാരിദ്‌|~|Yarid said...

സ്ക്രൂ ഡ്രൈവർ ആയാലും, ബ്ലഡി മേരി ആയാലും നേരെ ചൊവ്വെ മിക്സ് ചെയ്തില്ലേൽ സ്ക്രു ഇളകിയ ഡ്രൈവർ പോലാ‍യിപോകും. അതോണ്ട് ശരിക്കും നല്ല രീതിയിൽ മിക്സ് ചെയ്തു പോരട്ടെ..

ടെസ്റ്റിംഗ് ചാണക്യനു കൊടുത്തു തന്നെയാവട്ടെ..:)

ആചാര്യന്‍... said...

മാണിക്യം ബ്ലോഗേഴ്സില്‍ മദ്യാസക്തി ഉണര്‍ത്തുകയാണല്ലോ...ഹഹഹ

Typist | എഴുത്തുകാരി said...

ഇവിടെ വോഡ്കയുമില്ല, ക്രാന്‍ബറി ജൂസുമില്ല, പിന്നെന്തു ചെയ്യും?

മാണിക്യം said...

ആലത്തറ, നളപാചകം ഒക്കെ പാചകമെഴുതിയിട്ടുണ്ട്
ഇത് ഒരു വെറൈറ്റി ദീപക്‍ രാജ് പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തപ്പോള്‍ ഇങ്ങനെ ഒരൈറ്റം തുടങ്ങി ,ഇതു വരെ ആരും മലയാളം ബ്ലോഗില്‍ കൊക്ക് റ്റെയിത്സ് ഇട്ടിട്ടില്ലാ എന്നാണ് തൊന്നുന്നത്.
ഒരു സ്റ്റാര്‍ട്ടര്‍ എന്ന നിലയില്‍ ആണു കോക്ക്റ്റെയിത്സ്, ഇതില്‍ അധികം ആല്‍ക്ക്‍ഹാള്‍ ഇല്ലതാനും. ഇതിനെ സോഷ്യല്‍ ഡ്രിങ്കിങ്ങ് എന്ന് കരുതണം. പിന്നെ ഞാന്‍ ഉദ്ദെശിക്കുന്നത് വിവിധതരം കോക്ക്റ്റെയിത്സ് ഇവിടെ പോസ്റ്റ് ചെയ്യുക എന്നത് മാത്രം .

കേരളഫാരമര്‍: ആദ്യ കമന്റിനു നന്ദി.മദ്യപാനം ആരോഗ്യത്തിനു ഹാനികരം, സമ്മതിച്ചു പക്ഷേ കോക്ക് റ്റെയില്‍ ആധികം കുടിക്കില്ല.

പൊറാടത്ത്: ഇതൊരു തുടക്കം മീറ്റ് & ഈറ്റ് പുറകെ .. “നാടന്‍ ഫുഡ്” ഏതു നാട് എന്നില്ല ..:)

പ്രശാന്ത്:
കോക്ക്റ്റെയില്‍ എങ്ങനേയും മിക്സ് ചെയ്യാനാവില്ല ...
‘സ്മാര്‍ട്ട് സെര്‍വ്’ ഒരു കൊഴ്‌സ് ആണ് .

ഹരീഷ് : ഇതൊന്ന് പരീക്ഷിക്ക് , വൈറ്റ് റഷ്യന്‍ , ലോങ് ഐലണ്ട് ഒക്കെ പിറകെ ഇടാം ...:)

ചങ്കരാ: ചങ്കരനെ മാത്രം മന‍സ്സില്‍ കണ്ടാ ഈ ബ്ലോഗ് !ആനന്ദിക്കൂ !!

അനില്‍@ബ്ലോഗ് : ഇതടിച്ചാല്‍ വഴിയുടെ വീതി അളക്കില്ല. ഒരു ചെറു പുഞ്ചിരി വരെ അത്രേയുള്ളു... ആ മുഖത്തെ പിരിമുറുക്കം വിട്ട് ലേശം “സോഷ്യല്‍ ആവും ”

Prayan : ഹൊ ആശ്വാസം ..ഇത്രേം നേരം കൊണ്ട് ഒരു നല്ല ആത്മാവിനെ കിട്ടി..

പാമരാ പണ്ട് എവിടാരുന്നുന്ന് ചോദിക്കല്ലെ!

ചാണക്യാ ഇതിവിടെ തീരില്ല ഏറ്റം പ്രീയങ്കരമായ ജനകീയ ബ്ലോഗ് എന്ന പട്ടം കിട്ടുമോ എന്ന് നോക്കാനാ നട്ടപിരാന്തന്‍ പോലും സ്വപ്നം കണ്ടില്ല ഇങ്ങനെ ഒരു പോസ്റ്റ് !

ചാര്‍ളി : കേരളത്തിന്ന് ഞങ്ങള്‍ ഒക്കെ ലോകമേതറവാട് എന്നു പറഞ്ഞിറങ്ങിയവര്‍ കുറെയുണ്ട് ഇതപ്പോള്‍ കണ്ടതും കേട്ടതും ഒക്കെ വരും.

പകല്‍കിനാവന്‍...: ഇതാണല്ലേ പകല്‍ കാണുന്ന കിനാവ് -കൊള്ളാം!!-


യാരിദ്‌:- അപ്പോള്‍ അറിയാം !! :-))

ആചാര്യ:-യ്യോ അങ്ങനെ ഒന്നും പറയല്ലേ!! പ്രശനമില്ലാതെ എല്ലാവരും ഒരേ മനസ്സൊടെ ഹ്ഹ്ഹ്:)

എഴുത്തുകാരി :‌ - മനസ്സിലായി അതിനുള്ള് പോം വഴി തീര്‍‌ച്ച അടുത്ത് പോസ്റ്റില്‍ തന്നെ വരുത്താം‌

ദീപക് രാജ്|Deepak Raj said...

ചേച്ചി ഒരു സംശയം ഉണ്ട്. അത് ആ ചാര്‍ളി ചോദിക്കുകയും ചെയ്തു.ഇവനെ വാറ്റുചാരായം ഉപയോഗിച്ചു ഉണ്ടാക്കാന്‍ പറ്റുമോ.?പിന്നെ ക്രാന്‍,ബ്ലൂ,ബ്ലാക്ക്‌,സ്ട്രോ ബെറികള്‍ കേരളത്തില്‍ സാധാരണമല്ലാത്തത് കൊണ്ടു മല്‍ബെറി ഉപയോഗിച്ചാല്‍ മതിയോ..?
പിന്നെ ഇതിന്റെ കൂടെ ചേര്‍ത്ത് കഴിക്കാന്‍ പറ്റുന്ന സാധനം ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇവിടെ നോക്കുക.

Bindhu Unny said...

പരീക്ഷിക്കാനായിട്ട് വോഡ്ക ഒരൌണ്‍സായി വാങ്ങാന്‍ കിട്ടുമോ? :-)

Thaikaden said...

Starter - aayittu ittathalle ullu, baakki koode varatte, appol kaanam.

binesh said...

smitha,nee enne nannaavan anuvadhikkilla alle?

binesh said...
This comment has been removed by the author.
The Common Man | പ്രാരാബ്ധം said...

വേറെയൊരു കിടിലം പാനീയം എനിക്കറിയാം.

വേണ്ട ചേരുവകള്‍:

1.റം - അര ഗ്ലാസ്.
2.ഷോഡാ- ഒന്ന്

ചേരുവ ഒന്നിലേയ്ക്കു, ചേരുവ രണ്ട് ഒഴിക്കുക. എടുത്തടിക്കുക.

പിന്നല്ല!

ഞാന്‍ ഇരിങ്ങല്‍ said...

ഹായ്,
ബഹറൈൻ ബൂ‍ലോകർ ഒട്ടനവധി പരിപാടികൾ നടത്തിയിട്ടും കാണാൻ പറ്റിയില്ല. വൈകിയാണെങ്കിലും കണ്ടുവല്ലോ.
നാടനും വാറ്റും ഒക്കെയാണല്ലോ......
എന്തായാലും ഇഷ്ടപ്പെട്ടു.

ബഹറൈൻ ബൂലോകത്തിൽ കൂടുതൽ ഇടപെടുമല്ലോ.


സ്നേഹപൂർവ്വം
ഇരിങ്ങൽ (36360845)

Ajith Nair said...

:)

shine അഥവാ കുട്ടേട്ടൻ said...

വ്യഴാഴ്ച വൈകുന്നേരം എന്താ ചെയ്യുക എന്നാലോചിക്കുവാരുന്നു..കിട്ടിപോയി.. പക്ഷെ ഇവിടെ കൊടുതിരിക്കുന്ന ടൈപ്പ്‌ ഒക്കെ കഴിഞ്ഞതാ..

shine അഥവാ കുട്ടേട്ടൻ said...

വ്യഴാഴ്ച വൈകുന്നേരം എന്താ ചെയ്യുക എന്നാലോചിക്കുവാരുന്നു..കിട്ടിപോയി.. പക്ഷെ ഇവിടെ കൊടുതിരിക്കുന്ന ടൈപ്പ്‌ ഒക്കെ കഴിഞ്ഞതാ..