Thursday, February 19, 2009

നാടന്‍ മീന്‍‌കറി


മീന്‍ മുളക് അരച്ച് വേവിച്ചത്

1. ദശകട്ടിയുള്ള മീന്‍ 1 കിലൊ

2.പിരിയന്‍ മുളക് 4 വലിയ കരണ്ടി
[അധികം എരുവ് ഇല്ലാത്ത മുളകു പൊടി ]
മല്ലിപൊടി ഒന്നര വലിയകരണ്ടി
ഉലുവ വറുത്തു പൊടിച്ചത് അര ചെറിയ കരണ്ടി
മഞ്ഞള്‍ അര ചെറിയ കരണ്ടി

3. ഇഞ്ചി ഒരിഞ്ചു കഷ്ണം
വെളുത്തുള്ളിഒരു കുടം
ഉള്ളി ഒന്ന് [ ചെറിയ സവോള]

4.കുടമ്പുളി 5 ചെറിയ കഷ്ണം
[ഒരു കപ്പ് വെള്ളത്തില്‍കുതിര്‍ക്കുക]

5. ഉപ്പ്


6. എണ്ണ
7. കടുക്
ഉലുവ
വറ്റല്‍ മുളക്
കറിവേപ്പില
ഉള്ളി

1. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുചൂടില്‍ മുളകു പൊടി മല്ലിപ്പൊടി, മഞ്ഞള്‍ പൊടി ഉലുവാപ്പൊടി ഇവ ഇളക്കി വറുക്കുക.

2.തണുത്ത ശേഷം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരക്കുക,
ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, സവോള ഇവയും ചേര്‍ക്കുക.


3. എണ്ണ അടുപ്പില്‍ വച്ച ചൂടാകുമ്പോള്‍ കടുക് ഉലുവ വറ്റല്‍മുളക്
ഉള്ളി കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂപ്പിക്കുക 4. ഇതിലേയ്ക്ക് അരച്ച അരപ്പ് ചേര്‍ക്കുക.ഇളക്കി അരപ്പിന്റെ പച്ച ചുവ മാറും വരെ[എണ്ണ തെളിയും വരെ ] മൂപ്പിക്കുകPosted by Picasa

5, കുതിര്‍ത്തു വച്ചിരിക്കുന്ന പുളിയും 2 കപ്പ് വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍‌ക്കുക തിളച്ചു വരുമ്പോള്‍ മീന്‍ ഇടുക.
ചെറുതിയില്‍ അടച്ചു വേവിക്കുക

Posted by Picasa
മീന്‍ കറി റെഡി

Posted by Picasa
ഈ കറിയില്‍ ചില വിത്യാസങ്ങള്‍ കാണാം ചുവന്നുള്ളിക്ക് പകരം സവോള ആണുപയോഗിക്കുന്നത്

17 comments:

ഹരീഷ് തൊടുപുഴ said...

പിരിയന്‍ മുളകുപൊടിയാണേലും കണ്ടിട്ട് എനിക്ക് എരിയുന്നുണ്ടേ...

പൊറാടത്ത് said...

ഹാ... ഇത് കൊള്ളാം.

ഇങ്ങനെ പറഞ്ഞാ മനസ്സിലാവണ സംഭവങ്ങൾ കേൽക്കാൻ രസമുണ്ട്.

അപ്പൊ, തനിസ്വഭാവം മതി ഇനി മുതൽ :)

രഘുനാഥന്‍ said...

ഒരു പെഗ്ഗ് റമ്മിന്റെ കൂടെ നൂറു മില്ലി വിസ്കി ചേര്‍ത്ത് നന്നായി ഇളക്കി അല്പം ചിപ്സും തൊട്ടു നക്കാനായി ഈ മീന്‍ കറിയും ചൂടോടെ ഉപയോഗിക്കാം..........

ചാണക്യന്‍ said...

മീന്‍‌കറി മാത്രം കൊണ്ട് എന്ത് ചെയ്യാന്‍...കപ്പ പുഴുങ്ങിയതും വേണം....:):):)

നീര്‍വിളാകന്‍ said...

തികഞ്ഞ പച്ചക്കറിയനായ എനികു ഇതൊന്നും കണ്ടാല്‍ കൊതിവരില്ല! എന്നാല്‍ എന്റെ വിരല്‍ എണ്ണയില്‍ മുക്കി പൊരിച്ചു കൊടുത്താല്‍ പോലും കഴിക്കുന്ന എന്റെ വാമഭാഗത്തിനു സംഭവം “ക്ഷ” പിടിച്ചു!

ശ്രീ said...

ആഹാ...

njanum ente lokavum said...

sambavam kollam aduthathu nadan kappa irachi thanne ayikkotte

എതിരന്‍ കതിരവന്‍ said...

പ്രശ്നണ്ട് പ്രശ്നണ്ട്. മുളകുപൊടി, മല്ലിപ്പൊടി...ആദ്യം വറത്തിട്ട് അരയ്ക്കുകയോ? ഈ പൊടികൾ എങ്ങനെ അരയ്ക്കും? ഉലുവപ്പൊടി വറത്തു പൊടിച്ചതാണ്. അത് പിന്നെയും വറക്കണോ?
പടത്തിൽ കാണീച്ചിരിക്കുന്നത് സവാളയും ഒക്കെ വഴറ്റുന്നതാണ്.
സവാള ഇടാതെ ചൂടായ പാത്രത്തിലേക്ക് പൊടികൾ ഇട്ടാൽ കരിഞ്ഞുപോവുകയില്ലെ?

യൂസുഫ്പ said...

ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം.

ദീപക് രാജ്|Deepak Raj said...

ചേച്ചി.

എതിരന്‍ ചേട്ടന്‍ ചോദിച്ച അതെ ചോദ്യം എനിക്കുമുണ്ട്.ഇതു പൊടിയല്ലേ.അപ്പോള്‍ അല്പം ചൂടുവെള്ളത്തില്‍ ഇളക്കിയെടുതാല്‍ പോരെ.അല്ലാതെ മിക്സിയില്‍ അടിക്കണമോ..?
പിന്നെ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാം. പടം കണ്ടപ്പോള്‍ തന്നെ വായില്‍ വെള്ളം വന്നു.

സ്നേഹത്തോടെ
(ദീപക് രാജ്)

ആവനാഴി said...

എതിരന്‍ പറഞ്ഞതിനെതിരില്ല പതിരില്ല. സവാള അങ്ങിനെ എണ്ണയില്‍ കിടന്നു സ്വര്‍ണ്ണനിറമാകട്ടെ. അപ്പോള്‍ തീ കുറക്കണം. എന്നിട്ട് മുളകുപൊടി മല്ലിപ്പൊടി ഇവ ചേര്‍ത്തു ഇളക്കൂ. കരിയരുത്. കുറച്ചു ചൂടുവെള്ളം മഞ്ഞപ്പൊടി കുടമ്പുളി ഉപ്പ് ഇവയൊക്കെ ചേര്‍ത്തു ഇളക്കി അതില്‍ മീന്‍ കഷണങ്ങള്‍ ഇട്ടു വേവിക്കൂ. വെന്തതിനു ശേഷം ഉലുവപ്പൊടി വിതറൂ. ഫെനു ചൂര്‍ണ്ണം വിതറി കലമൊന്നു ചുറ്റിച്ചെടുത്താല്‍ മതി. ഫെനുവിനു വീണ്ടും തിളച്ചു മറിയുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. തീ കെടുത്തൂ. പിന്നെ കൂടുതല്‍ അഗ്നിയില്‍ പീഡിപ്പിക്കരുത് എന്നര്‍ത്ഥം. ചൂണ്ടുവിരല്‍ ചാറില്‍ മുക്കി നാവില്‍ വച്ചു നോക്കൂ. ഊം.

കാന്താരിക്കുട്ടി said...

ഹോ ഇതിന്റെ നിറം കാണുംപ്പോൾ എരിയണൂ..ന്നാലും അല്പം കപ്പ കൂടി ഉണ്ടായിരുന്നെങ്കിൽ !!

കുറുമാന്‍ said...

എതിരന്‍ പറഞ്ഞതിനെ ഞാന്‍ എതിര്‍ക്കുന്നു :)

മല്ലിപൊടി, മുളക്പൊടി എന്നിവ പൊടിയാണെങ്കിലും, ചെറുതായൊന്നു ചൂടാക്കി അരച്ചെടുത്താല്‍ കറിക്ക് കൊഴുപ്പു കൂടും എന്ന് മാത്രമല്ല രുചിയും കൂടും പ്രത്യേകിച്ചും അരക്കുന്നതിന്റെ കൂടെ 5-8 ചെറിയുള്ളി മൂപ്പിച്ച് ചേര്‍ത്തരക്കുകയാണെങ്കില്‍.

മാണിക്യം said...

ബൂലോകത്ത്ഇത്രയും നളന്മാരോ?

1ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുചൂടില്‍ മുളകു പൊടി മല്ലിപ്പൊടി, മഞ്ഞള്‍ പൊടി ഉലുവാപ്പൊടി ഇവ ഇളക്കി വറുക്കുക.
2.തണുത്ത ശേഷം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരക്കുക,ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, സവോള ഇവയും ചേര്‍ത്ത് അരക്കുക.

കുറുമാന്‍ പറഞ്ഞതാ അതിന്റെ ഗുണം ചാറ് കുറുകിയിരിക്കും

എതിരന്‍,{തെറ്റ് എന്റെതാ ചേര്‍ക്കുക എന്നേ എഴുതിയുള്ളൂ}

3 എണ്ണ അടുപ്പില്‍ വച്ച ചൂടാകുമ്പോള്‍ കടുക് ഉലുവ വറ്റല്‍മുളക് ഉള്ളി കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂപ്പിക്കുക ....
ഇതില്‍ അരച്ച അരപ്പ് ഇട്ട് മൂപ്പിക്കുന്നത്താണു ഞാന്‍ ഉദ്ദെശിച്ചത്.

കുറുമാന്‍ ചെറിയ ഉള്ളി കിട്ടാനില്ലാതായപ്പോള്‍ സവോളയിലേക്ക് ചുവടു മാറിയതാണ്, രുചി ചെറിയ ഉള്ളി തന്നെ.

ദീപക് ഇളക്കിയെടുക്കുന്നതും ചേരുവ ചൂടാക്കി അരച്ചേടുക്കുന്നതും സ്വാദില്‍ വിത്യാസം വരുത്തും.

ആവനാഴി ടിപ്സ് നന്നായി പറഞ്ഞു :)
‘സ്വര്‍ണ്ണനിറമാകട്ടെ.’അതെ!

കറി നല്ല സ്വാദാണ് അതു ഗ്യാരണ്ടി, ഇതും ഒന്ന് പരീക്ഷിക്കു എല്ലാവര്‍ക്കും നന്ദി..

ഏ.ആര്‍. നജീം said...

ശ്ശോ, മനുഷേനെ കൊതിപ്പിക്കാനായിട്ട് വരും ഓരോരോ പോസ്റ്റും കൊണ്ട്....


അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കണമല്ലോ ഇതൊന്ന് പരീക്ഷിക്കാന്‍ എന്നോര്‍‌ക്കുമ്പോഴാ....


എന്തായാലും ഈ അടിപൊളി മീന്‍ കറിക്ക് അഭിനന്ദനങ്ങള്‍...ട്ടോ

ചാര്‍ളി[ Cha R Li ] said...

ഇതു കിടിലന്‍..
പറഞ്ഞ പോലെ ഇത്തിരി കപ്പ കൂടീ കിട്ടിയിരുന്നെങ്കില്‍...
ഞാനും ഒരു പാചക പോസ്റ്റ് തുടങ്ങാന്‍ പോവുകയാ..

സൂര്യ ഹലിം said...

ഈ കോട്ടയം മീന്‍കറി എങ്ങനെയാണാവോ....