Tuesday, March 17, 2009

മസാല ദോശ & തക്കാളി ചമ്മന്തിദോശ ഉണ്ടാക്കാന്‍ എല്ലാവര്ക്കും അറിയാമല്ലോ . അതിന്റെ കൂടെ ഒരു മസാല കറിയും ,ഒരു തക്കാളി ചമ്മന്തിയും ഉണ്ടാക്കിയാല്‍ ,ഇടയ്ക്ക് കുട്ടികള്‍ക് ഒരു ചേഞ്ച്‌ ആവും .
ദോശ ഉണ്ടാക്കുമ്പോള്‍ വളരെ കനം കുറച്ചു ,പരമാവധി വട്ടത്തില്‍ ഉണ്ടാക്കണം. ദാ ആ കാണുന്ന പടത്തിലെ പോലെ കുറച്ചു മൊരിഞ്ഞും ഇരികണം .
ഇനി മസാല ഉണ്ടാക്കാം. അതിന് വേണ്ട ചേരുവകള്‍ :-
1) ഉരുളകിഴങ്ങ് - 2 വലുത്
2) സവാള ചെറുതായി അരിഞ്ഞത് - 3 എണ്ണം
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - 5 എണ്ണം
ഇഞ്ചി കൊത്തി അരിഞ്ഞത് - 1 ഇന്ജ് നീളത്തില്‍
വെളുള്ളി - 3 എണ്ണം
കറിവേപ്പില - 1 കതിര്‍
3) കാരറ്റ് - 1 എണ്ണം
ഗ്രീന്‍ പീസ് (ഉണങ്ങിയത്‌ അല്ല ) - 1/2 കപ്പ്‌
(നിര്‍ബന്ധം ഇല്ല ,ചേര്‍ത്താല്‍ രുചി കൂടും, ഗല്‍ഫുക്കാര്‍ക്ക് ലുലുവില്‍ കിട്ടും പച്ച ഗ്രീന്‍ പീസ് )
എണ്ണ - 3ടേബിള്‍സ്പൂണ്‍
ഉപ്പു, - ആവശ്യത്തിനു
മഞ്ഞള്‍ പോടീ - 1/2 സ്പൂണ്‍
തയ്യറാക്കേണ്ട വിധം :-
ഉരുളകിഴങ്ങ് കുക്കറില്‍ വേവിച്ച് മാറ്റി വക്കുക ( കിഴങ്ങ് രണ്ടോ മൂനോ കഷ്ണങ്ങള്‍ ആകി ഒരു 5 മിനുടോളം കുക്കറില്‍ വേവിച്ചാല്‍ മതിയാകും ) ,കാരറ്റ്, ഗ്രീന്‍ പീസ് എന്നിവയും വേവിച്ച് മാറ്റി വക്കുക . എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ വഴറ്റുക , അധികം സമയം വഴറ്റ്ണ്ട ആവശ്യം ഇല്ല. സവാള നല്ലപോലെ തളര്‍ന്ന പരുവത്തില്‍ ആകുമ്പോള്‍, മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കുക. ഒരു മിനുടു വഴറ്റിയതിനു ശേഷം, വേവിച്ച് വച്ചിരിക്കുന്ന, ഉരുളകിഴങ്ങ് ഉടച്ചതും , കാരറ്റ്, ഗ്രീന്‍ പീസ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക . ഇഷ്ടമുല്ലവര്ക് കുറച്ചു മല്ലി ഇല കൂടി അരിഞ്ഞു ചേര്‍ക്കാം .
തക്കാളി ചമ്മന്തി ഉണ്ടാക്കാം :-

അരിഞ്ഞത് ( ചെറിയ ഉള്ളി ആണെങ്കില്‍ നല്ലത് ) - 1 എണ്ണം
തക്കാളി - 1 എണ്ണം
ഇഞ്ചി - 1 ഇന്ജ് നീളത്തില്‍
വെള്ളുള്ളി - 3 എണ്ണം
വറ്റല്‍മുളക് - 4 എണ്ണം
എണ്ണ - 1 സ്പൂണ്‍
മഞ്ഞള്‍പൊടി - രണ്ടുമൂന്നു നുള്ള്
ഉപ്പു - ആവശ്യത്തിനു
തയ്യറാക്കേണ്ട വിധം :- എണ്ണയില്‍ സവാള വറ്റല്‍മുളക്, വെളുള്ളി, ഇഞ്ചി എന്നിവ വഴറ്റുക (3 മിനുട്ട് ) ,മഞ്ഞള്‍പൊടിയും, തക്കാളിയും ,ഉപ്പും ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി എടുത്തു , മിക്സിയില്‍ നല്ലതുപോലെ അരച്ച് എടുക്കുക, പുളി വേണം എന്ന് തോന്നിയാല്‍്, കുറച്ചു പിഴിഞ്ഞ് ചേര്കാം (പുളി , വലിയ ഒരു കടലയുടെ വലപ്പത്തില്‍് മതി )12 comments:

smitha said...

മസാല ദോശയുടെ കൂടെ സാമ്പാര്‍ , ചട്ണി ഒക്കെ കൂടി ആയാല്‍ നന്നായി .

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ചമ്മന്തി നൊണപ്പിച്ചു. മസാലദോശ നമ്മടെ സ്വന്തം ആണല്ലോ

Patchikutty said...

ഈ കലാപരിപാടി ഇത്തിരി വ്യത്യാസത്തോടെ ഞാന്‍ ചെയ്തു നോക്കിയിട്ടുള്ളതാണ്.പക്ഷെ ഇത്തിരി വ്യത്യാസം ഈ മസാല കൂട്ട് ദോസക്കുള്ളില്‍ നിരച്ചെടുക്കുകയാണ് പതിവ്. സംഭവം മസാല ദോശക്ക് വേരൈട്ടി വരുത്തിയതാണ് നല്ല രുചി ആയിരുന്നു. എല്ലാരും ഉണ്ടാക്കി നോക്കിക്കൊള്ളൂ. പിന്നെ കൂട്ടരേ നല്ല വല്ല പച്ചക്കറി വിഭവങ്ങളും ഉണ്ടെഗില്‍ പോസ്റ്റു പ്ലീസ്...കാരണം നോയമ്പ് കറികള്‍ നമ്മുടെ സാധാരണ ഐറ്റംസ് ഒക്കെ ഒന്നും രണ്ടും തവണ വിളമ്പി കഴിഞ്ഞു. :-)

smitha adharsh said...

കൊതിപ്പിച്ചു മനുഷ്യന്‍റെ പണി തീര്‍ക്കും.
തക്കാളി ചമ്മന്തി ഉണ്ടാക്കി നോക്കാം ട്ടോ.

പാക്കരന്‍ said...

ശോ......... ഇതിപ്പോ ബ്ലോഗ് വായിച്ചാല്‍ വായില്‍ കപ്പലോടിക്കാം എന്ന സ്ഥിതി ആയി. ഇത് പോലെ കഴിക്കണേല്‍ ഇനി എത്ര നാള്‍ കഴിയണം ..ദൈവമേ..

ശ്രീ said...

കൊള്ളാം

ദീപക് രാജ്|Deepak Raj said...

ലുലുവില്‍ നിന്ന് തന്നെ ഗ്രീന്‍ പീസ് വാങ്ങണം എന്നുണ്ടോ.? അല്ല അവിടെ ചെന്ന് സ്മിത പറഞ്ഞിട്ട് വന്നതാ എന്ന് പറഞ്ഞാല്‍ വല്ല ഡിസ്കൌണ്ട് കിട്ടുമോ..?

കൂട്ടുകാരന്‍ | Friend said...

സമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുക

konchals said...

ഇത്തിരി സാമ്പാര്‍ കൂടെ ഉണ്ടെങ്കില്‍....

പിന്നെ, എനിക്കു തോന്നീട്ടുള്ളതു, മസാലകൂട്ട് ദോശയുടെ ഉള്ളില്‍ വെച്ചു ദോശ ചുട്ട് എടുക്കുന്നതിനും,രണ്ടും വെവ്വേറെ എടുത്തു കഴിക്കുന്നതിനും രണ്ടു സ്വാദ് ആണെന്നാ....

Sherly Aji said...

Dear Manikkam,

malayalathil comment edan ariyilla, athokke vazhi ye edam,

Ennalum parayathe vayya.........Thakkali chamandy ude recipe nokki nadakku varaunnu, ennale Swantham kazhivil oru chammanthy unddakki...........niggalude same koottil najn kurachhu thengga koodi arachhu cherthu...........

Adi poli pachakaggal annu ketto......

Keep in touch

Regards,

Sherly

സൂര്യ ഹലിം said...

കൂടെ ഒരു ഉള്ളി മുളക് ചമ്മന്തി കൂടെ ഉണ്ടാക്കാം...ഒന്നോ രണ്ടോ സവാളയും ആവശ്യത്തിന് വറ്റല്‍ മുളകും, കൂടെ കുറച്ചു വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് നല്ല പോലെ അരചെടുത്താല്‍ ദോശക്കു രുചിയെരുന്ന ചമ്മന്തി കൂടിയായി....

സൂര്യ ഹലിം said...

ദോശയുടെ കൂടെ നല്ല മുളക് ചമ്മന്തി കൂടെ ഉണ്ടായാല്‍ സംഗതി ഉഷാറായി..ഒന്നോ രണ്ടോ സവാളയും കൂടെ കുറച്ചു വറ്റല്‍ മുളകും, ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും കൂടെ നല്ലപോലെ അരചെടുത്താല്‍ ദോശ നല്ല അടിപൊളി.... ഇത് ദോശയുടെ മുകളില്‍ പുരട്ടി എടുത്താല്‍ പറയുകയും വേണ്ട...