Saturday, March 28, 2009

ചെമ്മീന്‍ ചമ്മന്തി


ചേരുവകള്‍ :-

ഉണക്കചെമ്മീന്‍ - 200 ഗ്രാം
തേങ്ങ ചിരകിയത് - 1 കപ്പ്‌
ചെറിയ ഉള്ളി ചതച്ചത് - 6 എണ്ണം
കറിവേപ്പില - 2 കതിര്‍
മുളകുപൊടി - 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
എണ്ണ - 2 സ്പൂണ്‍
പുളി - ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍
ഉപ്പു - ആവശ്യത്തിനു

ചെമ്മീന്‍ നല്ലതുപോലെ ചൂടാക്കി എടുക്കുക (4-5 മിനുട്ട് ) . ചൂടാറി കഴിഞ്ഞു ചെമ്മീന്റെ തല കളയണം . ബാക്കി നല്ലതുപോലെ പോലെ പൊടിച്ചു എടുക്കുക .

എണ്ണ ചൂടാക്കി ഉള്ളി ചതച്ചതും, കറിവേപ്പിലയും മൂപിച്ചു എടുക്കുക . അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവയും മൂപിച്ചു എടുക്കണം . തേങ്ങ ചിരകിയത് ചേര്ത്തു ഇളക്കുക. 3 -4 മിനുടു കഴിഞ്ഞു വാങ്ങി വക്കാം .അതിലേക്ക് ഉപ്പ്, ചെമ്മീന്പൊടി ,പുളി (ചെറുതായി നുള്ളി ഇടുക ) ,എന്നിവ ചേര്ത്തു ഇളകി ,മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ പൊടിച്ചു എടുക്കുക . കാറ്റു കടക്കാത്ത ഒരു ടിന്നില്‍ അടച്ചു സൂഷിക്കാം .

12 comments:

smitha said...

ഈ ചമ്മന്തി കേടുകൂടാതെ കുറെ നാള്‍ ഇരിക്കും, ബാചികള്ക്കും, ഉദ്യോഗസ്തകളായ വീട്ടമ്മമ്മാര്കും ,കറി വക്കാന്‍് സമയം ഇല്ലാത്തപ്പോള്‍ ഉപയോഗിക്കാവുന്ന ഒരു നല്ല വിഭവം ആണ് .

ശ്രീ said...

ചമ്മന്തി പണ്ടേ ഇഷ്ടമാണ്... നന്ദി
:)

Calvin H said...

സത്യം പറയാലോ വായിച്ചിട്ട് കൊതി ആയിട്ടു പാടില്ല :)

മാണിക്യം said...

ചൈന കടയില്‍ ചെമ്മിന്‍ പരിപ്പ് കിട്ടും ഇതോന്ന് പരീക്ഷിക്കണം ഞങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ഇതു വിത്യാസമാണ്.

ഉണക്കചെമ്മിനും വറ്റല്‍ മുളകും വറുക്കും
ആ കൂടെ ചുവന്നുള്ളീ,ഇഞ്ചി,പുളി ഉപ്പ് ചിരവിയ തേങ്ങ എന്നിവ പ്ച്ചക്ക് ചേര്‍ത്ത് വെള്ളമില്ലാതെ ചമ്മന്തി പരുവത്തില്‍ അരക്കും കറിവേപ്പിലയും ഒന്നടിക്കും,ഇത് പുഴുങ്ങിയ കപ്പയുടെ, ചോറിന്റെ ഒക്കെ കൂടെ നല്ലതാണ്.

കൂട്ടുകാരന്‍ | Friend said...

അല്പം അയച്ചു തരുമോ?

പാവപ്പെട്ടവൻ said...

കാറ്റു കടക്കാത്ത ഒരു ടിന്നില്‍ അടച്ചു സൂഷിക്കാം .
കിട്ടിയാല്‍ പിന്നെ സു‌ക്ഷിച്ചു വെക്കുന്ന കാര്യം ഒക്കെ കണക്കാ .എന്തായാലും ഈ ഉണ്ടാക്കിയതിനു കുറച്ചു അയച്ചുതരു സു‌ക്ഷിച്ചു വെക്കുന്ന കാര്യം ആലോചിക്കാം

smitha said...

ശ്രീ, ശ്രീഹരി, കൊതി വച്ചിടു ,ദേ അവസാനം എന്നെ ഒരു സ്ഥലത്ത് തന്നെ ഇരുത്തല്ലേ ട്ടാ.
മാണിക്യം ചേച്ചി ഉണ്ടാകി നോകീടു അഭിപ്രായം പറയുമല്ലോ .
കൂടുകരാ, പാവപെട്ടവ, നിങ്ങള് എന്നെ കൊണ്ട് സ്മിതാസ് ചമ്മന്തി പൊടി കയറ്റി അയപ്പിക്കോ ?

nandakumar said...

ഈ ചമ്മന്തിയില്‍ ചെമ്മീന്‍ കൂട്ടേണ്ട കാര്യമുണ്ടോ?? ചെമ്മീന്‍ ഇടാതെയും ഈ തരത്തില്‍ ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കാന്‍ പറ്റില്ലേ?

:)

Rani said...

കൊള്ളാമല്ലോ ..ഒന്ന് ട്രൈ ചെയ്യണം

FIRDOUSE said...

inniku ishtamayi pachakam thans itthupolae inniyum parashikanam ketto

Soumya Soman said...

ഇഷ്ടായി

calixtocadman said...

Lucky Eagle Casino & Hotel: Schedule & Tickets - Missouri
Find 남원 출장안마 your event near you 안성 출장마사지 at Lucky Eagle Casino & Hotel. The state of Missouri has passed a bill legalizing 경상북도 출장샵 sports 제주도 출장샵 betting in 광주광역 출장샵 2018.