ഒരു വിധം എല്ലാവര്ക്കും അറിയാവുന്നതാണ് നൂലപ്പം / ഇടിയപ്പം (ചാലക്കുടിക്ക് തെക്ക് ഇടിയപ്പം) .അത് ഉണ്ടാകാനുള്ള ഒരു എളുപ്പ വഴി മാത്രം ആണ് ഞാന്‍ പറയുന്നതു . ഇത് ബാചികള്കു അല്ലാട്ടാ, വീട്ടമ്മമാര്ക്കു ഉള്ളതാ . സാധാരണ എല്ലാവരും ഇഡലി തട്ടില്‍ ആണല്ലോ ഉണ്ടാക്കാറ്. അത് പിന്നെ കുറെ പാത്രം കഴുകാനും, ചിലപോ എല്ലായിടത്തും വേവും ശരിയാവില്ല. നമ്മുടെ വീടുകളില്‍, പഴയ ആള്‍കാര്‍ ഇങ്ങനെ ഉണ്ടാക്കാരുണ്ടായിരുന്നു. ദാ മുകളില്‍ കാണുന്ന പോലെ ഒരു ചെറിയ പാത്രം എടുത്തു, ഒരു നല്ല വൃത്തിയുള്ള കോട്ടന്‍ തുണി കൊണ്ട് കെട്ടുക. (ഭര്‍ത്താവിന്റെ പഴയ ബനിയനോ മറ്റോ ഉണ്ടെങ്കില്‍ അടിച്ചു മാറ്റികോളു .) അതില്‍ ദാ ഈ കാണുന്നപോലെ നൂലപ്പം ചുറ്റി മൂടി വച്ചു വേവിച്ച് എടുത്താല്‍ പെട്ടെന് തയ്യാറാവുകയും ചെയ്യു, (3 മിനിറ്റ്) , നല്ല സോഫ്റ്റ് ഉം ആണ്.
നൂലപ്പത്തിന്റെ മാവ് ഉണ്ടാക്കുന്ന വിധം അറിയാമല്ലോ അല്ലെ.( ഇടിയപ്പത്തിന്റെ പൊടി വാങ്ങി തിളപിച്ച വെള്ളത്തില്‍ സോഫ്റ്റ് ആയി കുഴച്ചു എടുക്കുക. )നല്ല ഒരു മുട്ടകറി കൂടെ ആയാല്‍ കുശാലായി.
നൂലപ്പത്തിന്റെ മാവ് ഉണ്ടാക്കുന്ന വിധം അറിയാമല്ലോ അല്ലെ.( ഇടിയപ്പത്തിന്റെ പൊടി വാങ്ങി തിളപിച്ച വെള്ളത്തില്‍ സോഫ്റ്റ് ആയി കുഴച്ചു എടുക്കുക. )നല്ല ഒരു മുട്ടകറി കൂടെ ആയാല്‍ കുശാലായി.
മുട്ട - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
1) സവാള കൊത്തി അരിഞ്ഞത് - 2 എണ്ണം
പച്ചമുളക്- 4 എണ്ണം
ഇഞ്ചി - ഒരു ഇന്ജ നീളത്തില്‍
കറിവേപ്പില - 1 കതിര്‍
വെളുത്തുള്ളി - 1 എണ്ണം
2) മുളകുപൊടി - 1/2 സ്പൂണ്‍
മല്ലിപൊടി - 1/2 spoon
മഞ്ഞള്‍പൊടി - 1/4 സ്പൂണ്‍
ഗരം മസാല - 2 നുള്ള്
3) തക്കാളി - 1 എണ്ണം
തേങ്ങാപാല്‍ - 1/2 കപ്പ്
മുട്ട കുക്കര്‍ ഇട്ടു വേവിച്ച് എടുക്കുക, ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് , ഒന്നാമത്തെ ചേരുവകള്‍ വഴറ്റി എടുക്കുക , അതിലേക്കു രണ്ടാമത്തെ ചേരുവകള്‍ ഇട്ടു മൂപ്പിക്കുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് ,നല്ലതുപോലെ വഴറ്റി എടുക്കുക . കട്ടിയുള്ള തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക.
ദാ കൈ കഴുകി വന്നോളു ചൂടോടെ കഴിക്കാം
16 comments:
ഈ മുട്ടകറി എന്റെ ചേട്ടായി ആണ് ഉണ്ടാകാറ്. വേറെ വ്യത്യസ്ടമായ കറികള്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരുമല്ലോ .
ഇന്നു എന്തായാലും ഇതു ഉണ്ടാക്കിയിട്ടെ ബാക്കി കാര്യമുള്ളൂ .
മനോഹരമായിരിക്കുന്നു
ആശംസകള്‍
മൊട്ടക്കറി സൂപ്പറാണെന്ന് കണ്ടാല്‍ അറിയാം.
ചേട്ടായിയും പാചക വീരനാണല്ലേ?
:)
കുറച്ചു കിട്ടിയിരുന്നെങ്കിൽ........
കഴിക്കാമായിരുന്നു.......
ഇനി ഇഡ്ഡലിത്തട്ട് മാറ്റി ഐ തുണിത്തട്ട് പരീക്ഷിക്കട്ടെ. :-)
ക്ക് ...ബിശക്കണ്....
kollam, kothippikkan mathramanlle????
കൊള്ളാലോ പുതിയ ഐഡിയ..
കണ്ടിട്ട് തന്നെ കൊതിയായി..
ഇങ്ങനെ ഉണ്ടാക്കി കഴിക്കാനൊന്നും എന്നെ കിട്ടില്ല, ഞാനാരാ മോന്‍.. വല്ലവരും വച്ച് വിളമ്പി തന്നാല്‍ അവരെ മുഷിപ്പിക്കെണ്ടാല്ലോന്നു കരുതി നാലോ അഞ്ചോ തട്ടും.. അത്രേന്നെ ..
വധ ശ്രമം..
കൊതി പിടിച്ചു മരിച്ചു..
thanku shaniba
mmmmmm muttakkari adipoli. iniyum vallathum udengil paranjutharumoo. oru pavam bachirlor aneyyy...
ശരിക്കും കൊതിയൂറിപ്പോയി. താങ്ക്യൂ. ഉണ്ടാക്കാൻ ശ്രമിക്കുന്നതായിരിക്കും :)
ഞാന്‍ മുട്ടകറി ഉണ്ടാക്കി സുപ്പാറായി താങ്ക്സ്
ഇത് പൊളിക്കും
Post a Comment