Tuesday, March 3, 2009

ചീര അവിയല്‍


ചേരുവകള്‍ :


ചീര -1 കെട്ട്


തേങ്ങ ചിരകിയത് - 1 കപ്പ്‌


ജീരകം - 1 സ്പൂണ്‍


പച്ചമുളക് - 5 എണ്ണം


തൈര് -1/2 കപ്പ്‌


കറിവേപ്പില - 1 കതിര്


ഉള്ളി -8 എണ്ണം


ഉപ്പ് - ആവശ്യത്തിനു


കടുക്- 1/2 ടീസ്പൂണ്‍


വെളിച്ചെണ്ണ - 3 സ്പൂണ്‍


തയ്യാറെക്കേണ്ട വിധം :-


തേങ്ങ, ജീരകം പൊടിച്ചത്, പച്ചമുളക് , ഉള്ളി ,എന്നിവ തൈരു ചേര്ത്തു അരച്ച് എടുക്കുക (വെള്ളം ചേര്‍്കരുത് ,അധികം അരക്കരുത് ) . ചീനച്ചട്ടി അടുപ്പില്‍ വച്ചു ചൂടാക്കി ,എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക .അതിലേക്കു ചീര അരിഞ്ഞതും, അരപ്പും, കറിവേപ്പില ,ഉപ്പ് എന്നിവ ചേര്ത്തു വേവിക്കുക .






6 comments:

ശ്രീ said...

നന്ദി.

Unknown said...

Thairu cherkkunathu Adyam Ayanu kelkkunathu...Ithu Oru "Verity Thanne"

Anil cheleri kumaran said...

ഇഷ്ടപ്പെട്ടു ചീര അവിയല്‍

പാറുക്കുട്ടി said...

ഞാനാദ്യമായിട്ട് കേൾക്കുന്ന ഒരു കറിയാണിത്. തോരൻ വയ്ക്കാറുണ്ട്. ഇനി അടുത്തത് ഈ പരീക്ഷണം.

Unknown said...

നന്നായിരിക്കുന്നു

Bindhu Unny said...

ചീരത്തോരന്റെ വേറൊരു പേരാണ് ചീര അവിയല്‍ എന്നാണ് ഞാന്‍ കരുതിയിരുന്നത്. ഇതൊന്ന് പരീക്ഷിച്ചിട്ടുതന്നെ കാര്യം. :-)