Sunday, March 22, 2009

കയ്പക്ക (പാവക്ക)മീന്‍കറി


ചേരുവകള്‍ :-
1) പാവക്ക - 1 ചെറുത്‌
2) പച്ചമുളക് നെടുകെ അരിഞ്ഞത് - 3 എണ്ണം
ഇഞ്ചി അരിഞ്ഞത്‌ - ചെറിയ ഒരു കഷ്ണം
വെളുത്തുള്ളി അരിഞ്ഞത് - 1 എണ്ണം
കറിവേപ്പില - 1 കതിര്‍
തക്കാളി - 1/2 ചെറുത്‌
ചെറിയ ഉള്ളി ചതച്ചത് - 5 എണ്ണം
കുടപുളി അരച്ചത് - ഒരു കഷ്ണം,
മഞ്ഞള്‍പൊടി - 1/2 സ്പൂണ്‍
3) മുളകുപൊടി - 1 സ്പൂണ്‍
മല്ലിപൊടി - 1 സ്പൂണ്‍

4) തേങ്ങാപാല്‍ (രണ്ടാം പാല്‍ )- 1 കപ്പ്‌
തേങ്ങാപാല്‍ (ഒന്നാം പാല്‍ , കട്ടിയില്‍ ) - 1/2 കപ്പ്‌
ഉപ്പു - ആവശ്യത്തിനു
എണ്ണ - 2 ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - 5 എണ്ണം

തയ്യാറാക്കേണ്ട വിധം :-

പാവക്ക ചെറുതായി അറിഞ്ഞു കുറച്ചു വെള്ളത്തില്‍ ഉപ്പും ഒരു നുള്ള് മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ച് എടുക്കുക . വെള്ളം പാവക്കക്ക് മുകളില്‍ വരുന്ന പോലെ എടുതോളു ,പാവക്കയുടെ കയ്പ് മാറുന്നതിനാണ് ,പാവക്ക വെന്തു കഴിഞ്ഞു ആ വെള്ളം ഊറ്റി കളയണം . മൂന്നാമത്തെ ചേരുവകള്‍ ഒന്ന് ചൂടാക്കി അരച്ച് എടുക്കുക . രണ്ടാമത്തെ ചേരുവകളും , വേവിച്ച് വച്ചിരിക്കുന്ന പാവക്കയും, അരപ്പും,ഉപ്പും , രണ്ടാം തേങ്ങാപാലില്‍ വേവിച്ച് എടുക്കുക . ചാറ്‌ കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളപിക്കുക (അധികം തിളപ്പിക്കരുത് ,തിള വരുമ്പോഴേ തീ കെടുതിക്കോളു ) . എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞത് മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക .

7 comments:

smitha said...

മീന്‍ തപ്പി നോക്കണ്ടാട്ടാ, മീന്‍ ഇല്ലാത്ത ഒരു മീന്‍കറി ആണ് ഇത്. ഞങ്ങള്‍ സദ്യയ്ക്കെല്ലാം ഉണ്ടാക്കാറുള്ളതാണ് ഇത്. പിന്നെ പാവക്കയുടെ കയ്പ് കാരണം കഴികാതെ ഇരികുന്നവര്‍ക്കും ,ഈ കറി കഴിക്കാം ട്ടോ (ഞാന്‍ ആ വകുപ്പില്‍ പെട്ട ആളാണേ ) . പാവക്കയുടെ വിറ്റാമിന്‍ എല്ലാം പോയെ എന്നൊനും കരഞ്ഞു നിലവിളിക്കണ്ട അവര്‍്ക്കുള്ളതല്ല ഈ കറി .

konchals said...

അതു തന്നെ ആണ് എനിക്കും പറയാന്‍ ഉള്ളെ.....

പിന്നെ ഉണ്ടല്ലൊ,ഇവിടെ എന്റമ്മ ഉണ്ടാക്കറു, പാവക്ക അല്‍പ്പം ഉപ്പു ചേര്‍ത്തു വെളിച്ചെണ്ണയില്‍ മുക്കാല്‍ മൂപ്പ് ആവുന്നവരെ വറുത്താണു....

സത്യത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു കൂട്ടാന്‍...

പിന്നെ, വെളുത്തുള്ളിയ്യും ചേര്‍ക്കാരില്ലായിരുന്നു... ഇനി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കട്ടെ...

നന്ദി സ്മിതാ

smitha adharsh said...

അയ്യോടാ...ഇത് നമ്മുടെ തൃശ്ശൂര്‍ക്കാരുടെ സദ്യയില്‍ ഉണ്ടാകാറുള്ള കറിയല്ലേ?
എനിക്ക് നല്ല ഇഷ്ടമാ കറി..പക്ഷെ,ഉണ്ടാക്കാന്‍ അറിഞ്ഞിരുന്നില്ല.
വിഷുവിനു 'പടച്ചു' നോക്കിയിട്ട് തന്നെ കാര്യം...

Thaikaden said...

Iniyippo ithum onnu pareekshichu nokkaam.

Jayasree Lakshmy Kumar said...

ചോദിക്കാൻ തുടങ്ങിയ സംശയങ്ങൾക്കെല്ലാം സ്മിത കമന്റിലൂടെ തന്നെ ഉത്തരം പറഞ്ഞു. പാവക്ക കൊത്തിയരിഞ്ഞ് വെള്ളം തൊടാതെ തോരൻ വച്ചോ അല്ലെങ്കിൽ കൊഞ്ചത്സ് പറഞ്ഞ പോലെ വറുത്തോ ഒക്കെ കഴിക്കാൻ ഇഷ്ടമാണ്. ഇതൊരു പുതു വിഭവം. നന്ദീട്ടോ ഈ മീൻ കറിക്ക്

ശ്രീ said...

ഇതു കൊള്ളാമല്ലോ

മാണിക്യം said...

പാവയ്ക്ക തീയല്‍
പാവയ്ക്ക തേങ്ങകൊത്തിട്ട് വറുത്തത്
പാവയ്ക്ക തോരന്‍
ഇത്രയും ആരുന്നു സ്ഥിരം അഭിനേതാക്കള്‍
ഇനി ഈ പുതു മുഖത്തിനും കൂടിചാന്‍സ് കൊടുക്കാം. എന്നിട്ട് അവാര്‍ഡ് കൊടുക്കണോ
അടുത്ത ചാന്‍സ് കൊടുക്കണൊ എന്നു ജനവിധി തേടാം
[മുറ്റു ജനമാണുകൂട്ട് പാവയ്ക്ക വറുത്തത് മാത്രമേ ഹൌസ് ഫുള്‍ ആവാറുള്ളൂ]
“സ്റ്റഫ്ട് പാവയ്ക്ക.”
എന്റെ ഒരു സ്പെഷ്യല്‍ നേരം കിട്ടുമ്പോള്‍ ഇടാം