
സ്റ്റഫ്‌ഡ് പാവയ്ക്ക
വേണ്ട സാധനങ്ങള്‍
1.പാവയ്ക്ക് 3
ഓരോന്നും വട്ടത്തില്‍ ഒരിഞ്ചില്‍ താഴെ നീളത്തിലായി മുറിക്കുക,ഉള്ളിലെ കുരു മാറ്റുക അപ്പോള്‍ പാവയ്ക്ക ചുറ്റ് കിട്ടി അത് ഉപ്പ്നീരില്‍ മുക്കി പകുതി വേവിച്ചെടുക്കുക [12ചുറ്റ് എങ്കിലും കിട്ടും]
സ്റ്റഫിങ്ങ്
2. മിന്‍സ് ചെയ്ത ഇറച്ചി 100 ഗ്രാം
3. ഇഞ്ചി പൊടിയായ് അരിഞ്ഞത് ഒരുചെറിയ സ്പൂണ്‍
4. വെളുത്തുള്ളി 2 അല്ലി പൊടിയായി അരിഞ്ഞത്
5. സവോള 1 എണ്ണം പൊടിയായ് അരിഞ്ഞത്
6. പച്ചമുളക് 2 അതും കൊത്തിയരിയുക.
രണ്ട് മുതല്‍ ആറുവരെയുള്ളത് ഉപ്പും ഇറച്ചി കൂട്ടും ചേര്‍ത്ത് ഒന്നിച്ച് നന്നായി ഇളക്കുക.
ഒരു പരന്ന പാന്‍ അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ ഒരു ചെറിയ സ്പൂണ്‍ എണ്ണയൊഴിച്ച് ഈ മിശ്രിതം ഇളക്കി വെള്ളം തോര്‍ത്തിയെടുക്കുക.
[കൈകൊണ്ടു തൊടാവുന്ന ചൂട് ആവുമ്പോള്‍ അതില്‍ ഒരു മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് നന്നായി കുഴച്ച്
12 ഉരുളകള്‍ ഉണ്ടാക്കുക.]
പകുതി വേവിച്ച പാവയ്ക്ക ഉപ്പ് നിരില്‍ നിന്ന് എടുത്ത് നനവ് തുടച്ച് വയ്ക്കുക.ഈ പാവയ്ക്ക ചുറ്റിനുള്ളില്‍ തയാറാക്കിയ ഇറച്ചി മിശ്രിതം അതിനുള്ളില്‍ തന്നെ ഇരിക്കത്തപോലെ അമര്‍ത്തി വയ്ക്കുക
മൈദയും മുട്ടയുടെ വെള്ളയും അല്പം വെള്ളവും ചേര്‍ത്ത് കട്ടിയില്‍ കലക്കിയ മാവില്‍ മുക്കി വറുത്തെടുക്കുക.
************************************************
ഇനി പാവയ്ക്ക കിട്ടിയില്ലങ്കില്‍ അല്ലങ്കില്‍ പാവയ്ക്കയോട് ശത്രുതയുള്ളവര്‍ക്ക് ഇത് ക്യാപ്സിക്കം കൊണ്ട് ചെയ്യാം.
ക്യാപ്സിക്കം 2 ആയി മുറിച്ച് ഈ മിശ്രിതം വച്ച് പച്ചക്ക് കഴിക്കാം മുട്ട ചേര്‍ക്കണ്ടാ. അല്ലങ്കില്‍ ബേയ്ക്ക് ചെയ്യാം
12 comments:
കൊള്ളാം !
കാപ്സിക്കം ആവും എനിക്ക് കൂടുതലിഷ്ടമാവുക.
ഇത് കനേഡിയന്‍ നാടന്‍ ഫുഡ് ആണോ?
പാവയ്ക്കയോട് ശത്രുതയുള്ളവര്‍ക്ക്
ഇത് ക്യാപ്സിക്കം കൊണ്ട് ചെയ്യാം.
(ഇതു കലക്കി)
ഇതൊരു കിടിലന്‍ സാധനമാണല്ലോ? പാവക്കയുടെ കൈപ്പ് പോകാനാണോ ഉപ്പുവെള്ളം? എന്‍ഡ് പോഡക്റ്റിന്റെ ഒരു പടം ചേര്‍ത്തിരുന്നെങ്കില്‍ നന്നായിരുന്നു. ഇതിപ്പം കെട്ടിയവള്‍ എന്തേലും ഉണ്ടാക്കിയിട്ട് ഇതുതന്നെ അത് എന്നു പറഞ്ഞാല്‍ കേട്ടല്ലേ പറ്റൂ..
കൊള്ളാല്ലോ... നോയമ്പ് കഴിയട്ടെ ഉണ്ടാക്കുന്നുട്. പാവയ്ക്കാ എന്റെ ഭര്‍ത്താവിന്റെ പ്രിയപ്പെട്ട പച്ചക്കറി ആണ്...അതിലൊരു പരിഷ്കാരം പറഞ്ഞു തന്നതിന് നന്ദി. വീണ്ടും ഇത്തരം പുതുമകള്‍ പ്രതീക്ഷിക്കുന്നു.
ക്യാപ്സിക്കം വച്ച് ചെയ്ത് നോക്കിയിട്ടും സ്റ്റഫ്ഡ് ആകുന്നില്ലല്ലോ... :
ഇനി ക്യാപ്സിക്കം കൊണ്ട് ഒന്ന് പൊസ്റ്റ് ചെയ്തൂടേ.....
കൊതിയാകുന്നൂ!!!
കാപ്സിക്കമായിരിക്കും ഇത്തിരി കൂടി നല്ലത്..
കൊള്ളാമല്ലോ
ഈ പടം ചേച്ചിയുടെ സ്വന്തമാണോ ? സുന്ദരി പാവയ്ക്കകള്‍ .. കണ്ടാല്‍ സ്റ്റഫിങ്ങ്
ചെയ്യാനേ തോന്നില്ല... പാവം പാവയ്ക്ക ...!!
:)
അതേ ആ സുന്ദരി പാവയ്ക്കകളെ സ്റ്റഫ് ചെയ്യുകാന്ന് പറഞ്ഞാല്‍...വേണ്ട
പാവയ്ക്കാ മുറിയ്ക്കുമ്പോൾ ഒരിഞ്ചോ അൽപ്പം കൂടുതലോ ആവുകയല്ലേ ഭേദം? സ്റ്റഫിങ്ങിനു സുരക്ഷിതമായി ഇരിയ്ക്കാൻ വേണ്ട സ്ഥലം?
കയ്പ്പക്കാ പകരം ക്യാപ്സിക്കം-എന്തൊരു ക്യാപ്!
ക്യാപ്സിക്കം സ്റ്റഫ് ചെയ്യാൻ അതിന്റെ മുകൾ ഭാഗം ചെത്തി, അകത്തെ കുരുവൊക്കെ കളഞ്ഞ്, സ്റ്റഫിങ് വച്ച് ചെത്തി മാറ്റിയ ഭാഗം ഒരു അടപ്പു പോലെ വച്ച് ബേയ്ക്ക് ചെയ്യാം. എണ്ണയിൽ ഒന്നു വഴറ്റിയ ക്യാപസിക്കം ആണെങ്കിൽ സ്വാദു കൂടും.
ഇറച്ചി വേണ്ടാ എന്നാണെങ്കിൽ പകരം ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് വയ്ക്കാം.
ചെറിയ തക്കാളിയും ഇതു പോലെ സ്റ്റഫ് ചെയ്ത് ബേയ്ക്കു ചെയ്തെടുക്കാം. മുകൾഭാഗം ചെത്തി അകത്തെ കുരു കളഞ്ഞ് അകത്ത് ഉപ്പു പുരട്ടി കുറേ നേരം കമഴ്ത്തി വയ്ക്കണം. അപ്പോൾ അതിലെ വെള്ളം ഊർന്നു പൊയ്ക്കൊളും. ഇതു ചെയ്തില്ലെങ്കിൽ ഉപ്പു ചേർന്ന സ്റ്റഫിങ് വച്ച് ബേയ്ക്കു ചെയ്യുമ്പോൾ വെള്ളമിറങ്ങി തക്കാളിയുടെ ഷേപ് മാറും. സ്വൽപ്പം നീളാകൃതിയുള്ള ചെറിയ തക്കാളിയാണു ഇതിനു പറ്റിയത്. നിലക്കടല (peanuts) ചുവന്ന ഫുഡ് കളറിൽ ഇട്ട് സുന്ദരമാക്കിയത് ഇതിനു മുകളിൽ വച്ച് അതിഥികളെ കണ്ണഞ്ചിക്കുക.
എനിക്കും,കയ്പ്പയ്ക്കായ്ക്ക് പകരം കാപ്സിക്കം തന്നെയാ നല്ലത് എന്ന് തോന്നുന്നു..
പാവയ്ക്ക എന്‍റെ ഒരു ഇഷ്ട വിഭവമാണ് .ഇതിനെ ഇങ്ങനെയും ആക്കം എന്നത് പുതിയ അറിവ് പുതുമകള്‍ പ്രതീക്ഷിക്കുന്നു
Post a Comment