Friday, August 14, 2009

ബ്രഡ് ഉപ്പുമാവ്‌


ചേരുവകള്‍ : -

ബ്രഡ് - 6 കഷ്ണം

സവാള - 1 എണ്ണം

കാരറ്റ് - 1 എണ്ണം

പച്ചമുളക് - 4 എണ്ണം

ഇഞ്ചി - 1 ചെറിയ കഷ്ണം

കറിവേപ്പില - 1 കതിര്‍

കടുക് - അര ടീസ്പൂണ്‍

ഉഴുന്ന് - 1 സ്പൂണ്‍

കശുവണ്ടി - 10 എണ്ണം

ഉണക്കമുന്തിരി - കുറച്ചു

നെയ്യ് - 2 സ്പൂണ്‍

ഉപ്പു - ആവശ്യത്തിനു

തയ്യാര്കേണ്ട വിധം :-

ബ്രഡ് മിക്സിയില്‍ പൊടിച്ചു എടുക്കുക . ചൂടായ നെയ്യില്‍ കടുക്ക് ഇട്ടു പൊട്ടിച്ചു, ഉഴുന്ന് ,കശുവണ്ടി ,മുന്തിരി എന്നിവ മൂപിച്ചു എടുക്കുക .സവാള നീളത്തില്‍ അരിഞ്ഞതും ,കാരറ്റ് ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, എന്നിവ പൊടി ആയി അരിഞ്ഞതും , ചേര്‍ത്ത് വഴറ്റുക . അതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന ബ്രഡ് ,ഉപ്പു ചേര്‍ത്ത്, ഇളക്കുക . കുറച്ചു വെള്ളം തളിച്ച് കൊടുത്തു ഇളക്കികൊണ്ടിരിക്കുക ,(3 മിനുടു ) . നല്ല ഒരു ചായേം ഉണ്ടാക്കി ചൂടോടെ കഴിക്കാം .

19 comments:

Anil cheleri kumaran said...

ഇഷ്ടപ്പെട്ടു.

smitha adharsh said...

കുറേക്കാലത്തിനു ശേഷമാണല്ലോ പോസ്റ്റ്‌?
ബ്രെഡ്‌ ഉപ്പുമാവ് ഞാന്‍ കഴിച്ചിട്ടുണ്ട് ട്ടോ.

Typist | എഴുത്തുകാരി said...

ബ്രെഡ് ഉപ്പുമാവു് ഉണ്ടാക്കാറുണ്ട്‌. ബ്രെഡ് പൊടിക്കാറില്ല, ചെറിയ ചെറിയ കഷണങ്ങളായിട്ടു് അരിയും.

പാവപ്പെട്ടവൻ said...

നല്ല ഇഷ്ടമാണ് പിന്നെ ഓണാശംസകള്‍

Anonymous said...

kollam!

ചേച്ചിപ്പെണ്ണ്‍ said...

KOLLAAAAAAAAAAAM
HAAAAAAAAPY
OOOOOOOOOOOOOONAM

VEERU said...

നന്ദി...ഓണാശംസകളും !!!

VEERU said...

ഒരു ആശംസ ഇതിൽ ഇട്ടിരുന്നതാണല്ലോ..എവിടെപ്പോയി?? എന്തായാലും ഒരിക്കൽക്കൂടി ഓണാശംസ നേരുന്നു...

വികടശിരോമണി said...

എഴുത്തുകാരി പറഞ്ഞപോലെ,ചെറുതായി അരിയുന്നതാണു ടേസ്റ്റ്.അത് എണ്ണയിലോ നെയ്യിലോ വേറെ മൂപ്പിച്ചാൽ ടേസ്റ്റ് കൂടും.

jyo.mds said...

ഒന്നു പരീക്ഷിച്ചു നോക്കിയിട്ടു തിരിച്ചു വരാം

Sureshkumar Punjhayil said...

Nice one. Thanks for sharing it. Best wishes...!!

ശ്രീ said...

കൊള്ളാമല്ലോ

വയ്സ്രേലി said...

സ്മിത,
ബ്ലോഗ്‌ ഒന്ന് എടുത്തു നോകിയാതെ ഉള്ളു.. ഇപ്പോള്‍ വിശപ്പ്‌ സഹിക്കാന്‍ വായല്ലോ. കൊള്ളാം. ഇന്ന് മുതല്‍ പാചകം തുടങ്ങി കളയാം. ;-)

റോസാപ്പൂക്കള്‍ said...

ഇതൊന്ന് ഉണ്ടാക്കി നോക്കണം.കുറച്ചു പഴയ ബ്രെഡായിരിക്കും മിക്സിയില്‍ പൊടിക്കാന്‍ നല്ലത് അല്ലേ

ജിത്തു said...

ഒന്ന് ഉണ്ടാക്കി നോക്കട്ടെ
എന്നിട്ട് അഭിപ്രായം പറയാട്ടോ ചേച്ചി

കൈതപ്പുഴ said...

ഒന്നു പരീക്ഷിച്ചു നോക്കിയിട്ടു വരാം

കൈതപ്പുഴ said...

ഒന്നു പരീക്ഷിച്ചു നോക്കിയിട്ടു അഭിപ്രായം പറയാട്ടോ

മുബാറക്ക് വാഴക്കാട് said...

സംഗതി ഇഷ്ടപ്പെട്ടു...
വീട്ടിലെത്തിയിട്ട് കഴിക്കും ട്ടോ....
പുതിയ ഒരു വിഭവത്തി൯റെ ഓ൪മകള് പക൪ന്നു നല്കിയതിന് നന്ദി..

anupama said...

അമ്മ എപ്പോഴും ഉണ്ടാക്കി തരുമായിരുന്നു, ബ്രെഡ്‌ ഉപ്പുമാവ്. വളരെ രുചിപ്രദം.
ആശംസകള്‍!
സസ്നേഹം,
അനു