Sunday, February 15, 2009

പഴംപൊരി


അപ്പൊ നമുക്കു തുടങ്ങാം അല്ലെ .ആദ്യം ഒരു മധുര വിഭവം ആവാം. നമ്മുടെ നാടന്‍ പഴംപൊരി...... പെട്ടെന്നു ,ഒരു അര മണികൂറിനുള്ളില്‍ ഉണ്ടാക്കാം.
അപ്പൊ എടുത്തൊളു ചേരുവകള്‍

നല്ലപൊലെ പഴുത്ത ഏത്തപഴം (പഴുപ്പു കൂടി കറുപ്പുനിറം വന്നതാണു കൂടുതല്‍ നല്ലതു)- 2 എണ്ണം
മൈദ - 1 cup( കുറച്ചു കൂടിയാലും കുറഞ്ഞാലും കുഴപ്പമൊന്നും ഇല്ല)
മഞ്ഞപൊടി - 1/4 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
പഞ്ചസാര ( പ്രമേഹം ഉള്ളവര്‍ക്ക് ഒഴിവാക്കാം )- 2 ടേബിള്‍സ്പൂണ്‍ (മധുരം ഇഷ്ടം അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
വെള്ളം - ആവശ്യത്തിനു
വെളിച്ചെണ്ണ - മുക്കി പൊരിക്കാന്‍ പാകത്തിന്
അരിപൊടി (നിര്‍ബന്ധം ഇല്ല ,ക്രിസ്പി ആവണം എന്നുള്ളവര്‍ക്കു )- 1 ടേബിള്‍സ്പൂണ്‍

പഴം കുറുകെ രണ്ടായി മുറിച്ചു, വീണ്ടും നീളത്തില്‍ മൂന്ന് കഷ്ണങ്ങള്‍ ആക്കുക .(എങ്ങനെ വേണമെന്കിലും മുറിക്കാം ട്ടോ, ചെറിയ കഷ്ണങ്ങള്‍ ആക്കിയാല്‍ വെളിച്ചെണ്ണ അധികം വേണ്ടിവരില്ല ) .
മൈദ, ജീരകം, പഞ്ചസാര ,ഉപ്പു, അരിപൊടി, മഞ്ഞപൊടി, എല്ലാം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ( പഴത്തില്‍ പറ്റിപിടിക്കുന്നപോലെ ) യോജിപ്പിക്കുക.
സ്റ്റവ്വില്‍ വച്ചു ചൂടാക്കിയ ചീനചട്ടിയിലേക്കു എണ്ണ ഒഴിക്കുക. നല്ലതുപൊലെ എണ്ണ ചൂടായാല്‍, തയ്യാറാക്കി വച്ചിരിക്കുന്ന മാവില്‍, പഴകഷ്നങ്ങള്‍ മുക്കി, എണ്ണയില്‍ ഇടുക. ചെറിയ തീയില്‍ മൊരിചു എടുക്കുക. ഇരുവശവും, നല്ലതുപൊലെ മൊരിഞ്ഞു കഴിഞ്ഞാല്‍ ഒരു പ്ലേറ്റില്‍ റ്റിഷ്യു പേപ്പര്‍ വച്ചു അതിലെക്കു നിരത്തി വക്കുക. ചൂടാറിയാല്‍ കഴിക്കാം.






24 comments:

smitha said...

ഇതു പ്രധാനമായി ഉദേശിക്കുന്നതു ,പഴം ഇല്ലതെ പഴം പൊരി കഴിക്കുന്ന ഗല്‍ഫുക്കാരെ ആണു.പിന്നെ പഴം പഴുപ്പൂ കൂടി കറുത്തനിറം ആയാല്‍ കളയാതിരിക്കാനും

Pongummoodan said...

സന്തോഷമായി. നന്ദി :)

ചന്ദ്രമൗലി said...

ഇത് ഒരു കൊറിയര്‍ ആയി അയച്ചു തര്യോ.....ബഹറിനില്‍ നിന്നും ജിദ്ദയിലേക്ക് വല്യ ചാര്‍ ജ്ജ് ഒന്നും ഇല്ലെന്നേ.....വെറുതെ ബാക്കിയുള്ളോരെ കൊതിപ്പിക്കാന്‍ .............

Unknown said...

ഞങ്ങളുടെ നാട്ടില്‍ തേങ്ങ പാലില്‍ ആണ് മൈദ കലക്കുന്നത്, ജീരകത്തിന് പകരം ഏലക്കായ പൊടിച്ചതും ചേര്‍ക്കും. പിന്നെ ഇഷ്ടമുള്ളവര്‍ക്ക് മുട്ട ചേര്‍ക്കാം, പഴം ഓവല്‍ രൂപത്തില്‍ അറിഞ്ഞാല്‍ അധികം ചെറുതാവുകയും ചെയ്യില്ല. നല്ല പരിശ്രമം, തുടരൂ..

ശ്രീ said...

പഴം പൊരി എല്ലാം കഴിച്ച കാലം മറന്നു...
:(

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മനുഷ്യനെ കൊതിപ്പിക്കുന്നതിന്‌ ഒരു അതിരുണ്ട്‌
ഞങ്ങള്‍ക്കിവിടെ ഉണങ്ങിചുരുണ്ട റോബസ്റ്റ യാണ്‌ ആകെകിട്ടുന്ന "പഴം" പേരു പറയാന്‍ തന്നെ മടി

കുഞ്ഞന്‍ said...

ഹായ് വായില്‍ വെള്ളമൂറുന്നു..

ഒരു ഏത്തപ്പഴം 7-8 പീസുകളാക്കി മാറ്റാം. എത്രയും ഘനം കുറഞ്ഞ അരിഞ്ഞെടുക്കുന്നുവൊ അത്രയും നന്ന്. പഴത്തിന്റെ നടുഭാഗത്തിന്റെ മുകളില്‍ നിന്നും ഏതെങ്കിലുമൊരു അറ്റത്തിലേക്ക് പൂളിയരിയുക. എള്ള് ചേര്‍ക്കാറുണ്ട്.

നാടകക്കാരന്‍ said...

ചായ ഇപ്പൊ കുടിച്ചതേ ഉള്ളൂ‍ൂ‍ൂ‍ൂ‍ൂ
കുറച്ചു നേരത്തെ കിട്ടിയിരുന്നെങ്കില്‍

Jayesh/ജയേഷ് said...

ഇവിടെ ഏത്തപ്പഴം കണികാണാന്‍ കൂടി കിട്ടില്ല..അപ്പോഴാ ഇങ്ങനെ കൊതിപ്പിക്കാന്‍ വേണ്ടി...ഇനി ഇത് കാരണം നാട്ടില്‍ പോകേണ്ടി വരുമല്ലോ ദൈവേ...

Thaikaden said...

Ivide pazhampori 'frozen' aayi kittum. Ippol athaanu kazhikkaru.

നീര്‍വിളാകന്‍ said...

കൊള്ളാം.... നല്ല ഒരു പഴം പൊരി കഴിച്ച പ്രതീതി!

the man to walk with said...

ഓ പഴംപൊരി കലക്കി

ഞാന്‍ ആചാര്യന്‍ said...

വിശക്കുന്നു

പകല്‍കിനാവന്‍ | daYdreaMer said...

"പഴംപൊരി.. "പഴംപൊരി.."പഴംപൊരി...
:)

Unknown said...

നാടന്‍ ഫുഡില്‍ ആദ്യ വിഭവം തന്നെ കലക്കി...
ഇതേ രീതിയില്‍ തന്നെ ഉണ്ടാക്കി നോക്കി.കൊള്ളാം...
പിന്നെ അഷ്ന പറഞ്ഞ പോലെ തേങ്ങ പാല്‍ ഒഴിച്ച് ഉണ്ടാക്കി നോക്കി .. എന്തോ അതത്ര പോരായിരുന്നു..(ഇവിടെ കിട്ടുന്ന തേങ്ങാപാല്‍ പൊടി ആണ് ഉപയോഗിച്ചത് ഇനി അത് കൊണ്ടാണോ എന്ന് അറിയില്ല.)

ഞങ്ങള്‍ ഗുള്‍ഫില്ലുള്ള ബാച്ചികള്‍ക്ക് ഇതൊരു പ്രയോജനം ആകും എന്ന് കരുതുന്നു.

എന്തായാലും ഈ സംരംഭം നാടന്‍ വിഭവങ്ങളുമായി വീണ്ടും തുടരട്ടെ എന്ന് ആശംസിക്കുന്നു...

smitha said...

ഇവിടെ വന്നു പൊയ എല്ലവര്‍കും ഡാങ്കു.
ചുമ്മാ നോകിയാ പോരാ, ഉണ്ടാക്കി കഴിക്കു കൂട്ടുകാരെ.
അഷ്ന, ഞാന്‍ തേങ്ങാപ്പാല്‍ ,ഏലക്കായ ഒക്കെ ഉണ്ടാക്കി നോക്കി,കുഴപ്പമില്ലായിരുന്നു,
കുഞ്ഞാ , എള്ളു,ഇല്ലയിരുന്നു, അതുകൊണ്ടു നോക്കിട്ടില്ല.

ദീപക് രാജ്|Deepak Raj said...

ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാമെന്നു കരുതി.നന്നായി.പിന്നെ ഇതിനെ എന്റെ നാട്ടില്‍ ഏത്തക്ക അപ്പം എന്നും പറയും.
കൊളസ്ട്രോള്‍ ഉള്ളവര്‍ അധികം തിന്നരുത്.

എം.എസ്. രാജ്‌ | M S Raj said...

പണ്ടാരടങ്ങാന്‍.. മനുഷ്യനെ കൊതിപ്പിക്കാന്‍....


പിന്നെ, ചൂടാറിയില്ലേലും കഴിക്കാം. അണ്ണാക്കില്‍‍ ഒട്ടിപ്പിടിക്കാതെ നോക്കിയാല്‍ മതി. ഹല്ലേ!!.. തണുക്കുന്ന വരെ കാത്തിരിക്കാനേ.. ഉവ്വുവ്വ..

എം.എസ്. രാജ്‌ | M S Raj said...

ഓഫ്: ശ്രീയേട്ടാ, നിങ്ങളു താമസിക്കുന്നേന്റെ അടുത്തൊക്കെ ഇഷ്ടം പോലെ മലയാളി ബേക്കറി ഉള്ളതല്ലേ..? പഴമ്പൊരി അവിടെ കിട്ടാഞ്ഞിട്ടൊന്ന്നുമല്ലല്ലോ? വാങ്ങിച്ചു തിന്നു കൂടേ?

എം.എസ്. രാജ്‌ | M S Raj said...

ഹൈറേഞ്ചില്‍ “ഏത്തക്കാ ബോളി” എന്നു പറയും.

nandakumar said...

പഴം പൊരി കണ്ടപ്പോള്‍ പഴയൊരു തമാശ ഓര്‍മ്മ വരുന്നു :
മറ്റാര്‍ക്കും ചെയ്യാനാവാത്ത അതിസാഹസിക കൃത്യം ചെയ്യുന്നവരുടെ മത്സരം. ലോകത്തിലെ പലരേയും പിന്തള്ളിക്കൊണ്ട് ഒരു മലയാളി ഒന്നാംസ്ഥാനത്തിനര്‍ഹനായി. ഒരു തലമുടി കൈകൊണ്ട് ഏഴു കഷണങ്ങളായി നെടുകെ കീറി എന്നതായിരുന്നു ആ മലയാളി ചെയ്ത സാഹസികത. മറ്റാര്‍ക്കും അതിനെ വെല്ലുന്ന ഒന്നും ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് മലയാളി ഒന്നാമനായി. പിന്നീട് ലോക പത്രപ്രവര്‍ത്തകള്‍ ‘അസാദ്ധ്യമായ ഈ കൃത്യം താങ്കള്‍ക്ക് എങ്ങിനെ സാധിച്ചു?‘ എന്ന് ചോദിച്ചപ്പോള്‍ യാതൊരു ഭാവവുമില്ലാതെ മലയാളി പറഞ്ഞു : ‘ഓ എന്നതാ!! ഇതൊക്കെ നിസ്സാരമല്ലെ. ഞാന്‍ പണ്ട് നാട്ടിലെ ഒരു ചായക്കടയില്‍ പഴമ്പൊരി ഉണ്ടാക്കുന്ന ആളായിരുന്നു. ” ;)


ഓഫ് : “നാടന്‍ ഫുഡ് “ ???? കുത്തരിയും തേങ്ങാപീരയും ചേര്‍ത്ത് ചൈനീസ് ഫുഡ് ഉണ്ടാക്കും പോലെ ആ ബ്ലോഗ് നെയിം. ‘നാടന്‍ വിഭവം’, ‘നാടന്‍ ഭക്ഷണം’ എന്നൊക്കെയായിരുന്നെങ്കില്‍ പേര് ഒരു നാടനായേനെ. ഇതിപ്പോ നാടനുമല്ല ഫോറിനുമല്ലാത്ത പേര്. ;)

ദീപക് രാജ്|Deepak Raj said...

പ്രിയ നന്ദന്‍

സത്യത്തില്‍ ഈ ബ്ലോഗിലെ മൂന്നു പാചകക്കാരും ബഹ്‌റൈന്‍,കാനഡ,അയര്‍ലണ്ട് എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ്.അപ്പോള്‍ ആ മൂന്നു നാടും അവരുടെ താല്‍ക്കാലിക നാടുകള്‍ തന്നെ.അപ്പോള്‍ അവിടുത്തെ പാചകവും പരിചയപ്പെടുത്തണം എന്നുള്ളതുകൊണ്ടാണ് "നാടന്‍ഫുഡ് " എന്ന് കൊടുത്തത്.(fusion name)
പിന്നെ ഞങ്ങള്‍ എല്ലാവരും പ്രാധാന്യം കൊടുക്കുന്നത്. വളരെ ലളിതമായി ഉണ്ടാക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ ആവണം എന്നതാണ്. കാരണം ബാച്ചിലര്‍ ജീവിതത്തില്‍ (ഞാനും കുറെ അനുഭവിച്ചതാണ്‌ ) ഉപകാരപ്രദമാവുന്ന പാചകവിധികള്‍ ഉള്‍പ്പെടുത്തുക എന്നൊരു ഉദ്ദേശമാണ് പ്രധാനം.നന്ദി.

ഓഫ് : സൌദിയിലും കുവൈറ്റിലും താമസിക്കുന്നവര്‍ മദ്യം കൊണ്ടു ഞങ്ങള്‍ ചിലതൊക്കെ എങ്ങനോണ്ടാക്കും മച്ചമ്പി എന്ന് ചോദ്യത്തിന് നാട്ടില്‍ വരുമ്പോള്‍ ശ്രമിക്കുക എന്ന് പറയട്ടെ.. :)

ജെ പി വെട്ടിയാട്ടില്‍ said...

പഴം പൊരിയുടെ മണം ഇതാ എനിക്ക് എന്റെ നാവിന് തുമ്പത്ത് എത്തിയിരിക്കുന്നു. ഇന്നെലെ കോയമ്പത്തൂരില് നിന്നും ബേംഗളൂര്ക്ക് പറക്കുമ്പോള് ഇതുപോലെ പഴമ്പൊരി മണം പരത്തുന്ന ഒരു അന്ത:രീക്ഷം ഉണ്ടായെങ്കിലും ഞാന് കഴിച്ചില്ല. ബിജിയെ പോലെയുള്ളവര് ഉണ്ടാക്കിത്തന്നാല് രുചിച്ചുനോക്കാം എന്നുമാത്രം.. കോയമ്പത്തൂരില് ധന്വന്തരി ക്ഷേത്രത്തിന്റെ കവാടത്തില് എന്നും പഴമ്പൊരി ഉണ്ടാക്കുന്ന ഒരു ആശാനുണ്ട്. ഞാന് ഒന്ന് കുട്ടിമാളുവിനും ഒന്ന് ബീനക്കും കൊടുത്തു. പക്ഷെ അതിന് നാടന് പഴമ്പൊരിയുടെ രുചി ഉണ്ടായിരുന്നില്ല. കുട്ടിമാളു ഒരു കടി കടിച്ച് എനിക്ക് തന്നു. പണ്ട് ബീന ദുബായില് വെച്ച് പഴമ്പൊരി ഉണ്ടാക്കിയിരുന്നു. ഞാന് അന്നാണ് ഫ്രഷ് പഴമ്പൊരി കഴിച്ചത് അവസാനമായി.

ജെ പി വെട്ടിയാട്ടില്‍ said...

പഴം പൊരിയുടെ മണം ഇതാ എനിക്ക് എന്റെ നാവിന് തുമ്പത്ത് എത്തിയിരിക്കുന്നു. ഇന്നെലെ കോയമ്പത്തൂരില് നിന്നും ബേംഗളൂര്ക്ക് പറക്കുമ്പോള് ഇതുപോലെ പഴമ്പൊരി മണം പരത്തുന്ന ഒരു അന്ത:രീക്ഷം ഉണ്ടായെങ്കിലും ഞാന് കഴിച്ചില്ല. ബിജിയെ പോലെയുള്ളവര് ഉണ്ടാക്കിത്തന്നാല് രുചിച്ചുനോക്കാം എന്നുമാത്രം.. കോയമ്പത്തൂരില് ധന്വന്തരി ക്ഷേത്രത്തിന്റെ കവാടത്തില് എന്നും പഴമ്പൊരി ഉണ്ടാക്കുന്ന ഒരു ആശാനുണ്ട്. ഞാന് ഒന്ന് കുട്ടിമാളുവിനും ഒന്ന് ബീനക്കും കൊടുത്തു. പക്ഷെ അതിന് നാടന് പഴമ്പൊരിയുടെ രുചി ഉണ്ടായിരുന്നില്ല. കുട്ടിമാളു ഒരു കടി കടിച്ച് എനിക്ക് തന്നു. പണ്ട് ബീന ദുബായില് വെച്ച് പഴമ്പൊരി ഉണ്ടാക്കിയിരുന്നു. ഞാന് അന്നാണ് ഫ്രഷ് പഴമ്പൊരി കഴിച്ചത് അവസാനമായി.