Friday, February 27, 2009

കുട്ടനാടന്‍ മീന്‍ കറി (തൃശൂര്‍ മിക്സ് )


ഇന്നു ഒരു മീന്‍ കറി ആവാം .കുട്ടനാടന്‍ രീതിയില്‍ കുറച്ചു തൃശൂര്‍ രീതി കൂടി മിക്സ് ചെയ്തു.

അപോ വേഗം മീന്‍ നന്നാക്കി എടുതോള് ട്ടോ .

1) മീന്‍ ഏതെങ്കിലും - 1/2 കിലോ

2) വെളിച്ചെണ്ണ - 2 സ്പൂണ്‍

3) പച്ചമുളക് - 6 എണ്ണം

ഇഞ്ചി - ഒരു വലിയ കഷ്ണം

സവാള - 1 എണ്ണം / ചെറിയ ഉള്ളി - 12 എണ്ണം

വേപ്പില - 1 കതിര്‍

വെള്ളുള്ളി - 1 എണ്ണം

ഉലുവ - 1/2 ടീസ്പൂണ്‍

4) മുളക് പൊടി- 1 സ്പൂണ്‍

മല്ലിപൊടി - 1 സ്പൂണ്‍

മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍

5) തക്കാളി - 1 എണ്ണം

കുടപുളി - 1 കഷ്ണം

വെള്ളം - ആവശ്യത്തിനു

ഉപ്പു - ആവശ്യത്തിനു

വേപ്പില - 1 കതിര്‍

7) കട്ടിയുള്ള തേങ്ങ പാല്‍ - 1 കപ്പ്‌

8) വെളിച്ചെണ്ണ - 5 സ്പൂണ്‍

ചെറിയ ഉള്ളി - 6 എണ്ണം

തയ്യാറാക്കേണ്ട വിധം
മൂന്നാമത്തെ ചേരുവകള്‍ നല്ലത് പോലെ ചതച്ച് എടുക്കുക (മിക്സ് യില്‍ വെള്ളം ചേര്കാതെ അരച്ചാലും മതി ) . മീന്‍ ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപിച്ചു എടുക്കുക .അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങള്‍ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേര്‍ത്ത് തിളപിക്കുക .അതിലേക്ക് മീന്‍ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാല്‍ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക .( ഉള്ളിക് പകരം കടുക് പൊട്ടിച്ചാലും മതി )

12 comments:

Unknown said...

((((ഠോ))) ((( ഠോ))) ((( ഠോ))))
ഹോ എന്‍റെ ഒരാഗ്രഹം ആയിരുന്നു ഒരു തേങ്ങ എവിടെ എങ്കിലും ഉടക്കണം എന്നത് അവസരം കിട്ടിയ സ്ഥിതിക്ക് കിടക്കട്ടേ മുന്നെണ്ണം! (കറിക്ക് ആവശ്യം വന്നെങ്കിലോ??)

Unknown said...

ബുലോകരായ ബാച്ചികളെ...
ഒരു പക്കാ സസ്യഭുക്കായ ഈ ബ്ലോഗര്‍((KFC ഒഴിച്ച്)) ഉണ്ടാക്കിയ മീന്‍ കറി വെച്ച് കഴിച്ചു നോക്കൂ ......ഇത് കിടിലം ആണേ .... ഇന്ന് ഉച്ചക്ക് ഈ മീന്‍കറി കഴിച്ച വെക്തിയാ ഞാനും... ഹോ!! എന്താ രുചി... എന്താ സ്വാത്!!!

പാറുക്കുട്ടി said...

ഇനി ഇതൊന്ന് പരീക്ഷിക്കണം.

മാണിക്യം said...

യ്യോ ..തേങ്ങാ പാല്‍ ഒഴിച്ച കറി.
എനിക്ക് വളരെ ഇഷ്ടമാ ഇത്, മാങ്ങാക്കാലത്ത് പച്ചമാങ്ങയിട്ട് വയ്ക്കണം ആമാങ്ങക്ക് നല്ലസ്വാദാണു.
തക്കാളിക്ക് പകരം പച്ചമാങ്ങാ.
പടം ഉഗ്രന്‍! ചട്ടിയില്‍ ഉള്ള ആ ഇരിപ്പ് ഹായ്

ചാണക്യന്‍ said...

രണ്ട് കതിര്‍ വേപ്പില തന്നെ വേണോ...
രണ്ട് കതിര്‍ കറിവേപ്പില പോരെ:):):)

മീന്‍ കറി നന്നായിട്ടോ.....

Thaikaden said...

Mixing kollaam.

Thaikaden said...

Mixing kollaam.

Anonymous said...

സ്മിതേച്ചീ,
മനോഹരമായ പോസ്റ്റ്‌....

ദീപക് രാജ്|Deepak Raj said...

ഉണ്ടാക്കിയില്ല .ഉണ്ടാക്കി നോക്കിയിട്ട് പറയാം.

|santhosh|സന്തോഷ്| said...

കുട്ടനാടന്‍ മീന്‍ കറി ‘റീ മിക്സ്’ ആണോ? :)

ഇതുപോലെ ഉണ്ടാക്കിയാല്‍ കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ? നോക്കട്ടെ ;)

smitha said...

ലിജാ, തേങ്ങ തന്നത് നന്നായി ട്ടോ, ഇന്ന് കറിക്ക് അരക്കാന്‍ ഇല്ലായിരുന്നു .
ഷിജു ,നന്ദി ,
പാറുക്കുട്ടി, പരീഷിച്ചിട്ടു അഭിപ്രായം പറയണേ
മാണിക്യം ചേച്ചി അവിടെ ചട്ടി കിട്ടില്ല അല്ലെ
ചാണക്യ, ഞങ്ങള്‍ വേപ്പില എന്നെ പറയാറുള്ളൂ, ഇനി ശ്രധിചോളം
തൈക്കാടന്‍, വേറിട്ട ശബ്ദകാര, നന്ദി
ദീപക്കേ ഉണ്ടാകിയോ?
സന്തോഷേ റീ മിക്സ് തന്നെ ആണ്, ഉണ്ടാകി നോകീടു അഭിപ്രായം പറയു

Unknown said...

njan onnu pareekshikkan thanne theerumanichu.eippo ellam reemixinte kaalamaanallo.