Tuesday, February 17, 2009

ചുരുളപ്പം


ഇതിന് പല നാട്ടിലും പല പേരിലാണ് അറിയപെടുന്നത് . എനിക്ക് അറിയാവുന്ന പേരു ചുരുളപ്പം /മടക്കപ്പം .

അപ്പൊ ആവശ്യമുള്ള സാധനങ്ങള്‍ എടുതോള് ട്ടോ
മൈദ - 2 കപ്പ്‌
ഉപ്പ് - ആവശ്യത്തിനു
വെള്ളം - ആവശ്യത്തിനു
തേങ്ങ ചിരകിയത് - അര മുറി
പഞ്ചസാര /ചക്കര (മധുരം വേണ്ടവര്‍ക്ക് മാത്രം )- ആവശ്യത്തിനു
ഏലക്ക -1എണ്ണം
ജീരകം - അര ടീസ്പൂണ്‍
കോഴിമുട്ട (നിര്‍ബന്ധം ഇല്ല )- 1

മൈദ, ഉപ്പ് ,വെള്ളം മുട്ട ,എന്നിവ ചേര്ത്തു ദോശ പരുവത്തില്‍ കുഴമ്പ് രൂപത്തില്‍ ആക്കുക . തേങ്ങ ,ജീരകം, ഏലക്കാ പൊടിച്ചതും , പഞ്ചസാര എല്ലാം ചേര്ത്തു തിരുമ്മി വയ്ക്കുക
മൈദ മാവ് ,ദോശ ചട്ടിയില്‍ ഒഴിച്ച് കനം കുറച്ചു ദോശ ചുട്ടെടുക്കുക .രണ്ടു വശവും വേവിച്ചതിനു ശേഷം നടുവില്‍ തേങ്ങ ഇട്ടു മൂന്നു ആക്കി മടക്കി എടുക്കുക .

പിന്നെന്താ എടുത്തങ്ങു തിന്നാ .............

8 comments:

മാണിക്യം said...

ചുരുളപ്പം!!ഇത് നല്ല സ്വാദാണ്..
കുറെനാളായി ഉണ്ടാക്കീയിട്ട് മറന്നിരിക്കുകയായിരുന്നു
ഫ്രഷ് തേങ്ങ തന്നെയാണ് സ്വാദ് ആത് കിട്ടിട്ട് ..... ഒര്‍മ്മിപ്പിച്ചതിനു നന്ദി.. തേങ്ങ സുലഭമായി കൈയ്യില്‍ കിട്ടാത്ത ഞാന്‍ തന്നെ തേങ്ങായൂടക്കുന്നു.:)

ശ്രീ said...

ഇതു കൊള്ളാം.

ഹരീഷ് തൊടുപുഴ said...

ഞങ്ങടെ വീട്ടിലൊണ്ടാക്കാറുണ്ടീ സാധനം, ഇതു വായിച്ചപ്പോള്‍ നവില്‍ വെള്ളമൂറുന്നു!!

ബിന്ദു കെ പി said...

ഇതെനിയ്ക്കൊരു പുതിയ ഐറ്റമാണ്! പരീക്ഷിക്കണം..

Unknown said...

2 Cup Midha podikku ethra cup vellam ennum koodi parayu Allenghil Undakkan ariyatha nanghalepolullavar ethra cherkkum.......

ചാര്‍ളി (ഓ..ചുമ്മാ ) said...

ഇതെന്റെ മാസ്റ്റര്‍പീസാണേ..
ഞാനിത്തിരി നെയ്യ് കൂടി ചേര്‍ക്കും..മൈദ കുഴക്കുമ്പോ...
മുട്ടയപ്പം എന്നാ ഞാന്‍ വിളീക്കാറ്
പോസ്റ്റിനു ഒത്തിരി നന്ദി!!

Unknown said...

ithinu njangade hostelil "love letter" ennu parayum

Unknown said...

Ithu Super Anu kettoo...Simple & Tastey.....