Monday, February 23, 2009

തക്കാളി കറി


ഇന്നു ഒരു സാധാരണ തക്കാളി കറി ആയാലോ. മിക്കവര്‍ക്കും അറിയാവുന്ന കറി ആണ്, എന്നാലും ചുമ്മാ ഇരിക്കട്ടെന്നെ ,

ചേരുവകള്‍
1) തക്കാളി ചെറുതായി അരിഞ്ഞത് - 2 എണ്ണം (വലുത് )
2) പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - 4 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 എണ്ണം
സവാള (ചെറിയ ഉള്ളി ആണെന്കില്‍ നല്ലത് )ചെറുതായി അരിഞ്ഞത് - 1 എണ്ണം
(ഉള്ളി ആണെന്കില്‍ - 10എണ്ണം )
വേപ്പില - ഒരു കതിര്‍
3) എണ്ണ (വെളിച്ചെണ്ണ ആണ് നല്ലത് ) -3 സ്പൂണ്‍
4) മഞ്ഞ പൊടി - 1/4 ടിസ്പൂണ്‍
മുളകുപൊടി - 1 സ്പൂണ്‍
മല്ലിപൊടി - 1 സ്പൂണ്‍
5) ഉപ്പ്- ആവശ്യത്തിനു
6) തേങ്ങാപാല്‍ - 1 കപ്പ്‌
(തേങ്ങാപാല്‍പൊടി ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ,പൊടി ഒരു അരിപ്പയില്‍ ഇട്ടു ,വെള്ളം തിളപ്പിച്ച് ഒഴിച്ച് ,കട്ട പിടിക്കാതെ എടുക്കുക )
7) എണ്ണ - 1 സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - 5 എണ്ണം
അപ്പൊ തുടങ്ങാം അല്ലെ
ഒരു ചീന ചട്ടി എടുത്തു ചൂടാക്കി ,എണ്ണ ഒഴിക്കുക . അതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ ഇട്ടു വഴറ്റി എടുക്കുക, നല്ല ഒരു ഗോള്‍ഡന്‍ നിറം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ഇട്ടു മൂപിച്ചു എടുക്കുക (കരിയരുത് ) , തക്കാളി ഇട്ടു വഴറ്റി വേവിച്ച് എടുക്കുക ,ഉപ്പ് ചേര്‍ക്കാന്‍ മറക്കല്ലേ . തക്കാളി ഉടഞ്ഞു ചേരുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്ത്തു, തിളപ്പിക്കുക്ക . അവസാനം , ചൂടാക്കിയ എണ്ണയില്‍ ഉള്ളി അരിഞ്ഞത് ഇട്ടു മൂപിച്ചു കറി യുടെ മുകളില്‍ ഒഴിക്കാം .

(പ്രത്യേകം ശ്രധ്തികേണ്ടത്, തേങ്ങാപാല്‍ ചേര്ത്തു അധികം തിളപിക്കരുത്, തിള വരുമ്പോള്‍ തന്നെ തീ കെടുത്തണം. അല്ലെങ്കില്‍ തേങ്ങാപാല്‍ പിരിഞ്ഞു പോകും )
ഇതു ഒരു പതിനഞ്ചു മിനുടു കൊണ്ടു ഉണ്ടാകാം, ചോറിന്റെ കൂടെയും, ചപ്പാത്തിക്കും ഉപയോഗിക്കാം .

11 comments:

ശ്രീ said...

ശരിയാണ്. പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു കറി തന്നെ.

Unknown said...

Super...Kalakkiyittunduu...EE curi chappathikkum...Chorinum upayoghikkam..Thanks

Unknown said...

eethano thakkalli curry?aru paranju?ariyatha paniku pokkaruth.

പകല്‍കിനാവന്‍ | daYdreaMer said...

ഇതിനകത്ത് ഒരു മൂന്നു നാല് കഷണം ചിക്കന്റെ പീസ് കൂടി ഇട്ടിരുന്നെന്കില്‍ അടിപൊളി ആയേനെ... !
:)

Pongummoodan said...

ഇത് ഞാനൊന്ന് പരീക്ഷിക്കും. :)

ദീപക് രാജ്|Deepak Raj said...

ബാച്ചികള്‍ക്ക് വളരെ എളുപ്പം ഉണ്ടാക്കാവുന്ന കറിയാണ്. നന്നായി.

yousufpa said...

ശെരിയാണ് ബാച്ചികള്‍ക്കുണ്ടാക്കാക്കാന്‍ പറ്റുന്നത് ഥന്നെ.

Anonymous said...

വായിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു

shaiju elanjikkal said...

നന്നായിരിക്കുന്നു

shaiju elanjikkal said...

നന്നായിരിക്കുന്നു.....

shaiju elanjikkal said...

നന്നായിരിക്കുന്നു