
നിങ്ങള്‍ ഇപ്പൊ വിചാരിക്കുനുണ്ടാവും ഇതെന്താ ഞങ്ങള്‍ക്ക് സാമ്പാര്‍ ഉണ്ടാക്കാന്‍ അറിയില്ലെന്ന് . എന്റെ കുറച്ചു സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും നിര്‍ബന്ധം കൊണ്ടാണ് ഇത് പോസ്റ്റ് ചെയ്യാം എന്ന് കരുതിയത് .എന്തുകൊണ്ടോ അവര്‍ ഉണ്ടാകുന്ന സാബാര് രുചികരംആവുന്നില്ല എന്നാണ് പരാതി.
ചേരുവകള്‍ :-
പരിപ്പ് - 1 കപ്പ് (കൂടുതലായാല്‍ രുചി കൂടും , കുറയരുത് )
തക്കാളി - 2 എണ്ണം
വെണ്ടയ്ക്ക - 6 എണ്ണം
മുരിങ്ങക്ക - 1 എണ്ണം
വഴുതനങ്ങ - 1 എണ്ണം
സവാള - 1 എണ്ണം
ഉരുളകിഴങ്ങു - 1 എണ്ണം
കാരറ്റ് - 1 എണ്ണം
പുളി - 1 ചെറുനാരങ്ങ വലിപത്തില്‍
മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍
കറിവേപ്പില - 1 കതിര്
ഉപ്പു - ആവശ്യത്തിനു
സാമ്പാര്‍ പൊടി - 3 ടേബിള്‍സ്പൂണ്‍
(വിജയ്, ടേസ്റ്റ് ബഡ്സ്, നിറപറ , ഇതൊക്കെ ഞാന്‍ പരീഷിച്ചു നോകീടുള്ള നല്ല പൊടികള്‍ ആണ് , ഞാന്‍ അവരുടെ ബ്രാന്‍ഡ് അമ്ബാസിഡര്് ഒന്നും അല്ലെ .സാമ്പാര്‍ പൊടി ഉണ്ടാകണം എന്നുള്ളവര്‍ക്ക് ആവശ്യമെന്കില്് പിന്നീട് പറഞ്ഞു തരാം )
വെളിച്ചെണ്ണ - 5 ടേബിള്‍സ്പൂണ്‍
കടുക് - 1 ടേബിള്‍സ്പൂണ്‍
ഉലുവ - 1/2 ടീസ്പൂണ്‍
കറിവേപ്പില - 1
കതിര്വറ്റല് മുളക് - 5 എണ്ണം
തയ്യാറാക്കേണ്ട വിധം :-
പരിപ്പ് കഴുകി കുക്കറില്‍ വേവിക്കുക .നല്ലപോലെ വെന്തു ഉടയുന്ന പരുവത്തില്‍ ആകണം .അത് ഒരു പാത്രത്തിലേക്കു മാറ്റി വക്കുക . പുളി ഒരു 2 കപ്പ് വെള്ളത്തില്‍ പിഴിഞ്ഞ് ഉപ്പും ,മഞ്ഞള്‍ പൊടിയും ചേര്തു, തിളപ്പിക്കുക , അതിലേക്കു അരിഞ്ഞ് വച്ച പച്ചകറികളും, കറിവേപ്പിലയും ചേര്‍ത്ത് വേവിക്കുക .(കുക്കറില്‍ ഒരു വിസില്‍ അടിപ്പിച്ചാലും മതി ,കുറച്ചു ആവി കളഞ്ഞു എടുക്കണം എന്ന് മാത്രം, അല്ലെങ്കില്‍ പച്ചകറികള്‍ കൂടുതല്‍ വെന്തുപോകും ) .ഇതിലേക്ക് ,സാബാര് പൊടി കുറച്ചു വെള്ളത്തില്‍ ചാലിച്ച് ,വേവിച്ച് വച്ചിരിക്കുന്ന പരിപ്പും ,കൂടി ചേര്‍ത്ത് ,നല്ലതുപോലെ 2 മിനുട്ട് തിളപ്പിക്കുക . ഉപ്പോ പുളിയോ കുറവുണ്ടെങ്കില്‍ ഈ സമയത്ത് ചേര്‍ക്കാം . ഇതിലേക്ക് അര ടീസ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ക്കുക . കുറച്ചു മല്ലി ഇല കൂടി നൂല് കൊണ്ട് കെട്ടി തിളയ്ക്കുന്ന സമയത്ത് ഇട്ടാല്‍ കൂടുതല്‍ രുചികരം ആവും. മല്ലി ഇല പിന്നീട് എടുത്തു കളയാം . ചീനച്ചട്ടി ചൂടാക്കി ,എണ്ണ ചൂടാവുമ്പോള്‍ കടുക് ,ഉലുവ ഇട്ടു പൊട്ടിച്ചു ,കറിവേപ്പിലയും, വറ്റല്‍മുളകും മൂപിച്ചു , സാമ്പാര്‍ ഇല് ഒഴിക്കുക .