Sunday, March 1, 2009

സാമ്പാര്‍


നിങ്ങള്‍ ഇപ്പൊ വിചാരിക്കുനുണ്ടാവും ഇതെന്താ ഞങ്ങള്‍ക്ക് സാമ്പാര്‍ ഉണ്ടാക്കാന്‍ അറിയില്ലെന്ന് . എന്റെ കുറച്ചു സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും നിര്‍ബന്ധം കൊണ്ടാണ് ഇത് പോസ്റ്റ് ചെയ്യാം എന്ന് കരുതിയത്‌ .എന്തുകൊണ്ടോ അവര്‍ ഉണ്ടാകുന്ന സാബാര്‍ രുചികരംആവുന്നില്ല എന്നാണ് പരാതി.

ചേരുവകള്‍ :-

പരിപ്പ് - 1 കപ്പ്‌ (കൂടുതലായാല്‍ രുചി കൂടും , കുറയരുത്‌ )

തക്കാളി - 2 എണ്ണം

വെണ്ടയ്ക്ക - 6 എണ്ണം

മുരിങ്ങക്ക - 1 എണ്ണം

വഴുതനങ്ങ - 1 എണ്ണം

സവാള - 1 എണ്ണം

ഉരുളകിഴങ്ങു - 1 എണ്ണം

കാരറ്റ് - 1 എണ്ണം

പുളി - 1 ചെറുനാരങ്ങ വലിപത്തില്‍

മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍

കറിവേപ്പില - 1 കതിര്‍

ഉപ്പു - ആവശ്യത്തിനു

സാമ്പാര്‍ പൊടി - 3 ടേബിള്‍സ്പൂണ്‍

(വിജയ്, ടേസ്റ്റ് ബഡ്സ്, നിറപറ , ഇതൊക്കെ ഞാന്‍ പരീഷിച്ചു നോകീടുള്ള നല്ല പൊടികള്‍ ആണ് , ഞാന്‍ അവരുടെ ബ്രാന്‍ഡ് അമ്ബാസിഡര്‍് ഒന്നും അല്ലെ .സാമ്പാര്‍ പൊടി ഉണ്ടാകണം എന്നുള്ളവര്‍ക്ക് ആവശ്യമെന്കില്‍് പിന്നീട് പറഞ്ഞു തരാം )

വെളിച്ചെണ്ണ - 5 ടേബിള്‍സ്പൂണ്‍

കടുക് - 1 ടേബിള്‍സ്പൂണ്‍

ഉലുവ - 1/2 ടീസ്പൂണ്‍

കറിവേപ്പില - 1

കതിര്‍വറ്റല്‍ മുളക് - 5 എണ്ണം

തയ്യാറാക്കേണ്ട വിധം :-

പരിപ്പ് കഴുകി കുക്കറില്‍ വേവിക്കുക .നല്ലപോലെ വെന്തു ഉടയുന്ന പരുവത്തില്‍ ആകണം .അത് ഒരു പാത്രത്തിലേക്കു മാറ്റി വക്കുക . പുളി ഒരു 2 കപ്പ്‌ വെള്ളത്തില്‍ പിഴിഞ്ഞ് ഉപ്പും ,മഞ്ഞള്‍ പൊടിയും ചേര്തു, തിളപ്പിക്കുക , അതിലേക്കു അരിഞ്ഞ് വച്ച പച്ചകറികളും, കറിവേപ്പിലയും ചേര്‍ത്ത് വേവിക്കുക .(കുക്കറില്‍ ഒരു വിസില്‍ അടിപ്പിച്ചാലും മതി ,കുറച്ചു ആവി കളഞ്ഞു എടുക്കണം എന്ന് മാത്രം, അല്ലെങ്കില്‍ പച്ചകറികള്‍ കൂടുതല്‍ വെന്തുപോകും ) .ഇതിലേക്ക് ,സാബാര്‍ പൊടി കുറച്ചു വെള്ളത്തില്‍ ചാലിച്ച് ,വേവിച്ച് വച്ചിരിക്കുന്ന പരിപ്പും ,കൂടി ചേര്‍ത്ത് ,നല്ലതുപോലെ 2 മിനുട്ട് തിളപ്പിക്കുക . ഉപ്പോ പുളിയോ കുറവുണ്ടെങ്കില്‍ ഈ സമയത്ത് ചേര്‍ക്കാം . ഇതിലേക്ക് അര ടീസ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ക്കുക . കുറച്ചു മല്ലി ഇല കൂടി നൂല് കൊണ്ട് കെട്ടി തിളയ്ക്കുന്ന സമയത്ത് ഇട്ടാല്‍ കൂടുതല്‍ രുചികരം ആവും. മല്ലി ഇല പിന്നീട് എടുത്തു കളയാം . ചീനച്ചട്ടി ചൂടാക്കി ,എണ്ണ ചൂടാവുമ്പോള്‍ കടുക് ,ഉലുവ ഇട്ടു പൊട്ടിച്ചു ,കറിവേപ്പിലയും, വറ്റല്‍മുളകും മൂപിച്ചു , സാമ്പാര്‍ ഇല്‍ ഒഴിക്കുക .

19 comments:

lijen said...

സാമ്പാര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ !!!
അങ്ങനെ കാത്തിരുന്ന ഐറ്റംനമ്പര്‍ എത്തി....

Anonymous said...

:)

shyju said...

വന്നല്ലോ സാമ്പാര്‍..... സൂപ്പര്‍/duper സാമ്പാര്‍..... !!
ബാച്ചികളെ നമ്മള്‍ ഇതുവരെ കഴിച്ചിട്ടുള്ള അല്ലെങ്കില്‍ വെച്ചിട്ടുള്ള സാമ്പാര്‍ പോലെ അല്ല ഇത് ....
ഇത് ഒരൊന്നൊന്നര സാമ്പാര്‍ ആണേ !!!!
(ഇന്ന് ലഞ്ച്‌ കുബുസും സാമ്പാറും ആയിരുന്നു):))

അനൂപ്‌ കോതനല്ലൂര്‍ said...

koLLam

യൂസുഫ്പ said...

ബിന്ദു.കെ.പി യ്ക്ക് കമന്‍റിയതേ ഉള്ളൂ...

ചുണ്ടുകളെ ചെണ്ടകൊട്ടിച്ചു.

ശ്രീ said...

:)

Kavitha said...

ഈ സാംബാര്‍ നു ഞാന്‍ ഗാരെന്ടീ......ഈ സബാര്‍ന്ടെ ഒരു വലിയ ആരാതിക ആണ് ഞാന്‍ ...ഒത്തിരി തവണ ഇതിന്ടെ ടേസ്റ്റ് രുചിച്ചു നോകിയാതാണ്.....really a super duper sambar!!!!!!!

Kavitha said...
This comment has been removed by the author.
santhosh|സന്തോഷ് said...

ഓ സാമ്പാറൊക്കെ പാചക പരീക്ഷണമാണല്ലേ? സാമ്പാറോ സാബാറോ?? എന്തായാലും ഉണ്ടാക്കി നോക്കാം

( ആരണ്ടി സാമ്പാറിന് ഗ്യാരണ്ടി??) :)

santhosh|സന്തോഷ് said...

ദൈവമേ??? സാമ്പാറിനും മോഡറേഷനോ???

Kareem Keedath said...

അങ്ങനെ സാമ്പാറിന്റെ ഫോര്‍മുലയും പുറത്തു പോയി .........


my world said...

appol sambarinu kayavum nalikeravum onnum vende?

kammu moideen said...

വളരെ നന്നായിട്ടുണ്ട് എന്റെ കൈപുണ്യമാകാനും വഴിയുണ്ട്

kammu moideen said...

Very good very tasty

kammu moideen said...

Good

kammu moideen said...

Good

Unknown said...

ഞാനും പരീക്ഷിച്ചു നന്നായിട്ടുണ്ട്

Jishar Bin Hussain said...

GOOD

Jishar Bin Hussain said...

GOOD