Monday, March 9, 2009

ചിക്കന്‍ ടക്ക ടക്ക്


ഇത് എളുപത്തില്‍ ഉണ്ടാക്കാവുന്ന കറി അല്ല , എന്നാലും രുചികരം ആണ്, ചോറിനോപ്പവും, ചപ്പാത്തിക്കും, പിന്നെ ........................ സ്നാക്സ് ആയും (ഞാനായിട്ടു പ്രോത്സഹിപ്പിചുന്നു ആരും പറയണ്ട ട്ടാ ) കഴിക്കാം .

ചേരുവകള്‍ : -

1. ചിക്കന്‍ ഇടത്തരം കഷ്ങ്ങള്‍ ആക്കിയത് - 1 കിലോ

2. മുളകുപൊടി - 2 ടേബിള്‍സ്പൂണ്‍

മല്ലിപൊടി - 1 1/2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി - 3/4 ടീസ്പൂണ്‍

കുരുമുളക് പൊടി - 3/4 ടീസ്പൂണ്‍

ഗരം മസാല - 1/2 ടീസ്പൂണ്‍

ഉപ്പു - പാകത്തിന്

ചെറുനാരങ്ങ നീര് - 1 1/2 ടീസ്പൂണ്‍

മുട്ട - 1 എണ്ണംതൈര്

തൈര് - 1 1/2 സ്പൂണ്‍

3. വെളിച്ചെണ്ണ - 250 മില്ലി

4. സവാള ചെറുതായി അരിഞ്ഞത് - 3 എണ്ണം

പച്ചമുളക് - 5 എണ്ണം

അണ്ടിപരിപ്പ് - 75 ഗ്രാം

കറിവേപ്പില - 2 കതിര്‍

ഇഞ്ചി & വെളുത്തുള്ളി അരച്ചത് - 1/2 ടീ സ്പൂണ്‍

5. തക്കാളി സോസ് - 2 ടീസ്പൂണ്‍

6. ഉപ്പു - പാകത്തിന്

പഞ്ചസാര - 1 നുള്ള്

മുളകുപൊടി - 1 ടീസ്പൂണ്‍

മല്ലിപൊടി - 1 നുള്ള്

ഗരം മസാല - 1 നുള്ള്

തയ്യാറാകുന്ന വിധം :-

ചിക്കന്‍ ഇടത്തരം കഷ്ണങ്ങള്‍ ആക്കുക. രണ്ടാമത്തെ ചേരുവകള്‍ കുഴമ്പ് പരുവത്തില്‍ ആക്കി ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി അര മണികൂര്‍ വക്കുക . ശേഷം എണ്ണയില്‍ വറുത്തു മാറ്റി വക്കുക . അതെ എണ്ണയില്‍ തന്നെ നാലാമത്തെ ചേരുവകള്‍ വഴറ്റുക. സോസ് ചേര്‍ത്ത് ഇളക്കി മൂത്ത മണം വരുമ്പോള്‍ ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത്, വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേര്‍ത്ത് നല്ലപോലെ ഇളക്കി എടുക്കുക , മല്ലി ഇല ഇഷ്ടമുള്ളവര്ക് അരിഞ്ഞ് മുകളില്‍ വിതറാം .

14 comments:

smitha said...

ഇത് ബഹറിന്‍ ലെ ടക ടക്ക് ലെ receipe ഒന്നും അല്ലട്ട , ഞാന്‍ ചുമ്മാ ഒരു പേര് ഇട്ടു നെ ഉള്ളു

ശ്രീ said...

പേരെന്തായാലും കണ്ടിട്ട് കൊതി തോന്നുന്നുണ്ട്.
:)

പാവപ്പെട്ടവൻ said...

കണ്ടിട്ട് കൊതി തോന്നുന്നു ഹൌ ......

വാഴക്കോടന്‍ ‍// vazhakodan said...

ഇതു തിന്നാല്‍ ഒന്നു പിടയാനുള്ള സമയം കിട്ടുമല്ലോ അല്ലേ? യോകമുണ്ടെങ്കില്‍ കമെന്ടിടാന്‍ വീണ്ടും വരാം!
(തമാശയാണു കാര്യമാക്കെന്ട) സസ്നേഹം .....വാഴക്കോടന്‍

ഏ.ആര്‍. നജീം said...

സാധനമൊക്കെ കാണാന്‍ നല്ല രസമുണ്ട് പക്ഷേ അതിന്റെ ചേരുവകകള്‍ കണ്ടപ്പൊഴല്ലേ...
കല്യാണവീട്ടിലേക്ക് ബിരിയാണിക്ക് ചീട്ട് കുറിച്ചത് പോലെയുണ്ടല്ലോ എന്നാലും ഒന്ന് ട്രൈ ചെയ്യാന്‍ ശ്രമിക്കാം..

:)

പാറുക്കുട്ടി said...

എന്നെ അങ്ങ് കൊല്ല്. വിശന്നിരിക്കുന്ന സമയത്ത് കോഴിയും ചപ്പാത്തിയും. എനിക്ക് വയ്യേ. ഇനി ഇതുണ്ടാക്കിയിട്ടു തന്നെ വേറെ കാര്യം.

Ranjith chemmad / ചെമ്മാടൻ said...

നിറഞ്ഞു!!!!!!

smitha said...

ശ്രീ , പാവപെട്ടവ ,കണ്ടു കൊതി തീര്കല്ലേ, ഉണ്ടാക്കി നോകു.
വാഴക്കൊടാ എന്തായാലും ധൈര്യമായി ഉണ്ടാക്കികോള് ട്ടോ ,ദാ ഈ കമന്റ് എഴുതാനായി ഞാന്‍ ജീവിച്ചു ഇരിപുണ്ടെ.
നജീമേ ഇത്തവണ ചേരുവകള്‍ കുറച്ചു കൂടി പോയി എന്നറിയാം, എന്നാലും ഞാന്‍ ഒരു പാട് തവണ ഉണ്ടാക്കി നോകി വിജയിച്ചിട്ടുള്ളതാണ് . പരീഷിച്ചു നോക് .
പാറുകുട്ടി ഉണ്ടാകി നോകീടു അഭിപ്രായം അറിയികുമല്ലോ,
രഞ്ജിത്ത് കാണുമ്പോഴേ നിറഞ്ഞാല്‍ എങ്ങിന, ഉണ്ടാക്കി നോകീടു പറയു .

Patchikutty said...

എന്റെമ്മോ എന്തൊരു നീളന്‍ ലിസ്റ്റ്... എന്തയാലും കാണാന്‍ നല്ല രസമുണ്ട്. നോയമ്പ് കഴിഞ്ഞു ഉണ്ടാക്കി നോക്കുന്നുട്. എല്ലാ ഭാവുകങ്ങളും.

Anil cheleri kumaran said...

nall post.

ചാളിപ്പാടന്‍ | chalippadan said...

എന്തായാലും സ്മിത പറഞ്ഞതല്ലേ. ഈ വ്യാഴാഴ്ച ആവട്ടെ. .............സ്നാക്സ് ചിക്കന്‍ ടക്ക് ടക്ക് തന്നെ.

ശ്രീകുമാര്‍ പി.കെ said...

ഉണ്ടാക്കാന്‍ സൗകര്യം ഇല്ല. ഉണ്ടാക്കി അയച്ചു തന്നിരുന്നേല്‍ കൊള്ളാരുന്നു.

Sherly Aji said...

Hi Smitha,

What a presentation........enikku kanddittu kothi varunnu........”Chicken Tak Tak” urappayi njan undakkum…………….( Beekhini aanu ennu kootikko) . Enthayalum ugran…………..Ediyappam+ Egg curry yum ……………..adi [poli,

Evide ravile fruits mathram kazhichhu erikkunna njan thane ethokke kananam………..any way keep in touch

Regards,

Sherly

Sherly Aji said...

പേരും, പടവും ബഹുകേമം!!!!!!!കണ്ടിട്ട് കൊതിയും...........!!!