Thursday, March 5, 2009

തരികിട പലഹാരങ്ങള്‍



എന്റെ ഒരു ഓര്‍ക്കുട്ട് കൂട്ടുകാരി ,പിള്ളേരെ പറ്റിക്കാന്‍ എളുപ്പം ഉണ്ടാകാവുന്ന സ്നാക്സ് പോസ്റ്റ് ചെയ്യാന്‍ പറഞ്ഞപോ മനസ്സില്‍ തോന്നിയത് പോസ്റ്റ് ചെയ്യുകയാണ്,


1) അരി വറുത്തത് :


ഒരു പിടി പുഴുങ്ങല്ലരി (മട്ട ആണെന്കില്‍ നല്ലത് ) നല്ലപോലെ ചൂടായ ചീന ചട്ടിയില്‍ വറുക്കുക , അരി നല്ലപോലെ മൊരിഞ്ഞു പൊട്ടിയതിനു ശേഷം( തീ അധികം ആയി അരി കരിയാതെ നോക്കണം ) തേങ്ങ ചിരകിയതും, ചക്കര (പഞ്ചസാര) ചേര്ത്തു കഴിക്കാം . കുറച്ചു അണ്ടിപരിപ്പ് നെയ്യില്‍ വറുത്തു ചേര്‍ത്താല്‍ രുചികരം ആവും .


2 ) സ്വീറ്റ് പൊറാട്ട ചിപ്സ് :


പൊറാട്ട , അരിഞ്ഞു ചെറിയ കഷ്ണങ്ങള്‍ ആക്കി ,എണ്ണയില്‍ വറുത്തു കോരുക. മധുരം ഇഷ്ടമുള്ളവര്‍ക്ക് പഞ്ചസാര പാവ് ഉണ്ടാക്കി അതില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക .

10 comments:

smitha said...

ഓര്‍മ്മയുണ്ടോ കൂടുകാരെ ഈ അരി വറുത്തത് , നല്ല മഴ പെയുന്ന സായം സന്ധ്യയില്‍ ,അമ്മ നമ്മളെ പറ്റിക്കാന്‍ ഉണ്ടാക്കി തന്നിരുന്നത് , ആ മഴയും നോക്കി ഇറയത്തു ഇരുന്നു തിന്നാന്‍ എന്ത് രസായിരുന്നു. മരം പെയ്യാത്ത ,മഴ പെയ്യുന്ന ,ഈ രാജ്യത്തു ഇരുന്നു ആ ഓര്‍മകളെ അയവിരക്കാനേ ഇപ്പോള്‍ സാധിക്കുനുള് .
പൊരട്ട ,വാങ്ങിയത് ബാക്കി വരുമ്പോള്‍ ചെയ്യുന്ന തരികിടയാണ് സ്വീറ്റ് പൊറാട്ട .

Thaikaden said...

Ari maathramalla, gothambum varuthu kazhikkarundaayirunnu. Nandi.

പകല്‍കിനാവന്‍ | daYdreaMer said...

ങാഹാ അപ്പൊ ഇങ്ങനെയാണല്ലേ അരി വറുക്കുന്നത്‌?
:)

smitha adharsh said...

സ്മിത ചേച്ചീ...
ഈ അരി വറുത്ത തരികിട പലഹാരം പരിചയം ഉണ്ട് കേട്ടോ..പക്ഷെ,അമ്മ അത്,എല്ലാം കൂടി മിക്സിയില്‍ പൊടിച്ചു,നെയ്യ് പുരട്ടി ഉണ്ട ഉരുട്ടി എടുത്തു തരും..എന്താ സ്വാദ്?ശരിക്കും,ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളം വരുന്നു...
നന്ദി,അത് ഓര്‍മ്മിപ്പിച്ചതിന്.
പക്ഷെ,ഈ പൊറോട്ട പരിപാടി,അറിയില്ലായിരുന്നു ട്ടോ.

ശ്രീ said...

അരി വറുത്ത് തേങ്ങയും ശര്‍ക്കരയും ഇട്ട് കഴിച്ചിട്ടുണ്ട്.

Bindhu Unny said...

അരിക്ക് പകരം ഗോതമ്പ് വെച്ച് ഉണ്ടാക്കിത്തരാറുണ്ടായിരുന്നു അമ്മ. :-)

ആശിഷ രാജേഷ് said...

അരി അപ്പച്ചട്ടിയില്‍ വറുത്താല്‍ കുഴപ്പമുണ്ടോ??
:)

നിലാവ് said...

എനിക്കും ഒത്തിരി ഇഷ്ടമാണ് ഈ അരി വറുത്തു തേങ്ങയും ശര്ക്കരയും ചേര്‍ത്തത്...
പോസ്റ്റ് ചെയ്തതിനു നന്ദി...മറന്നു പോയിരുന്നു... ഈ പലഹാരം..

nandakumar said...

“സ്മിത ഉണ്ടാക്കിയ പലഹാരങ്ങള്‍” എന്നു പറഞ്ഞാല്‍ മതി, അതിനിടക്ക് എന്തിനാ ത-രി-കി-ട എന്നൊക്കെ പറയുന്നത്? ഞങ്ങള്‍ക്കറീഞ്ഞൂടേ??
;)) :)

Unknown said...

മൊത്തം തരികിടയാണല്ലോ..കൊള്ളാം...